കുഞ്ഞുകുഞ്ഞുമോഹങ്ങൾ
കുന്നുകൂടി
കുത്തനെയുള്ളൊരു മലയായി
ആ മലകേറാനായ് തുനിഞ്ഞിറങ്ങി
അതിൻമേലെയാനന്ദ നൃത്തമാടി
ഇടയിലാ കാലൊന്നു പിഴച്ചു പോയി
ഇടനെഞ്ചു പൊട്ടിക്കരഞ്ഞു പോയി
വീണ്ടും പടികൾ ചവിട്ടിക്കേറി
വിലപ്പെട്ടതെന്തോ വീണ്ടെടുത്തു.
തളരാതെ വാടാതെണീറ്റു നിന്നു
താരകം പോലെ തെളിഞ്ഞു നിന്നു.
മോഹങ്ങളോരോന്നെൻ കൈക്കുള്ളിൽ
മുത്തം കൊടുത്തു പൊതിഞ്ഞു
മെല്ലെ .
വീഴാതെ വീണ്ടും നടന്നു നീങ്ങി
വിലപ്പെട്ടതെല്ലാം നേടി നീങ്ങി
ഒരു നാളീ മണ്ണിലലിഞ്ഞു തീരും
ഓർമയുണ്ടെന്നും ഓർമ്മയുണ്ട്
എന്നാലും മോഹങ്ങളെ തേടാറുണ്ട്
ഏറെ പ്രിയമോടെ വാരിപ്പുണരാറുണ്ട്.
ഓർമ്മയുണ്ട് (കവിത) ✍രമ്യ പ്രദീപ് കാപ്പിൽ
രമ്യ പ്രദീപ് കാപ്പിൽ✍