മഴയായ് പെയ്തു നീ
എൻ മനസിൻ കോണിലും
മരമായ് തീർന്നു ഞാൻ
നിൻ സ്നേഹതണലിലും
കാറ്റിൻ മർമ്മരം കാതിൽ കേൾക്കവേ
പൊഴിയുന്നു പൂക്കൾ ചിരിതൂകും
നിലാവിലും
രാവിൻ മാറിലായ്
നിദ്രപൂകും പാരിലായ്
നീയും ഞാനുമീ സ്വപ്നരഥത്തിലും
മഴയായ് പെയ്തു നീ…
മരമായ് മാറി ഞാൻ
ഇളകും കാറ്റിലായ്
ഇലകൾ പൊഴിയവേ
വിടരും പൂക്കളിൽ
ശലഭമായി നീ
നുകരും തേൻകണം
പതിയേ മായവേ
നീയും ഞാനുമീ
ഭൂവിൻ മാറിലും….
✍ഉഷ സി. നമ്പ്യാർ
Facebook Comments