കുഞ്ഞു തുള്ളിയായി ഈ ഭൂമിയിലേക്ക്
എത്തുന്ന മഴയെ.
നീ ഈ ലോകത്തെ ജലത്താൽ
നിറയ്ക്കുന്നു.
വരണ്ടു പൊട്ടിനിൽക്കുന്ന ഭൂമിയെ നീ
സംരക്ഷിച്ചു കൊള്ളുന്നു.
ചില കാലങ്ങളിൽ നീ
പേമാരിയാകുമ്പോൾ
ചില കാലങ്ങളിൽ നീ വൻ പ്രളയം
തീർക്കുന്നു..
മനുഷ്യർ ഭയന്ന് വിറക്കുന്നു.
ഇതിലൂടെ മനുഷ്യർ നിർമിച്ച പലതും
ഇല്ലാതാകുന്നു..
ഇതിനൊക്കെ കാരണം നാം മനുഷ്യൻ
തന്നെയെല്ലേ
മരങ്ങൾ വെട്ടുകയും നിലങ്ങൾ മണ്ണിട്ട്
മൂടുകയും..
അങ്ങനെ ചെയ്തു പലതും
നശിപ്പിക്കുന്നു
മഴ അത് നമ്മുക്ക് ഗുണവും ദോഷവും
ചെയ്യുന്നു.
എന്നാൽ ദോഷത്തെ നമ്മുക്ക്
തുരത്താം..
പ്രകൃതിയെ സംരക്ഷിച്ചാൽ.