17.1 C
New York
Wednesday, March 29, 2023
Home Literature മാലിന്യകൂമ്പാരം (കവിത) ✍മുകുന്ദൻ കുനിയത്ത്

മാലിന്യകൂമ്പാരം (കവിത) ✍മുകുന്ദൻ കുനിയത്ത്

മുകുന്ദൻ കുനിയത്ത്✍

മാലിന്യമെല്ലാം
നിരത്തുകളിൽ തളളി
കൂമ്പാരമാക്കുന്നു
നമ്മിൽ പലരും
പരസ്പരം കുറ്റങ്ങൾ
ചാർത്തിക്കൊണ്ടേവരും
മാന്യരാകുന്നു …!
മാലിന്യം ജ്വാലയായ്
പുകയായ് പടർന്നും
മാരക രോഗങ്ങൾ
നമ്മൾ വരുത്തും
എന്നിട്ടുമനുഭവപ്പാഠങ്ങളില്ലേ …?!

നാടിൻ പുരോഗതികൾ
മാളികകളാണോ …?
ധാരാളമാകുന്ന
ആതുരാലയമോ
പണത്തിന്റെ പ്രൗഢിയി-
ലാനന്ദമാണോ …?
മലിനമാം ജലവും ,
ജീവന്റെ വായുവും
നാശം വരുത്തുന്ന
കർമ്മങ്ങൾ ചെയ്തു
മനസ്സുകൾ മാലിന്യമാക്കിയും
സുഖകര ജീവിത-
മെത്രനാൾ നീളും …?

ചേതനയിലുണരട്ടെ
ഭാവിയുടെ കിരണം
ശുചിത്വത്തിലൂടെ
നിരത്തുകൾ ജീവിത
വഴികളായ് കണ്ടും
മാലിന്യമാക്കാതെ
മാനവ മൂല്യത്തിൻ
കർമ്മവഴിയാക്കി
പ്രകൃതിയിൽ
ജീവവായുവിനെ
നാശമാക്കാതെ
ശുദ്ധമാക്കീടൂ
എങ്കിലേ ജീവന് രക്ഷയുള്ളൂ
നമ്മുടെ മക്കൾക്കു ഭാവിയുള്ളൂ.

മുകുന്ദൻ കുനിയത്ത്✍

FACEBOOK - COMMENTS

WEBSITE - COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

മലയാളി മനസ്സ് — “ആരോഗ്യ വീഥി”

കുട്ടികളുടെ വളര്‍ച്ചാഘട്ടം നല്ല ആഹാരവും വ്യായാമവും ലഭിക്കേണ്ട സമയമാണ്. കുട്ടികളിലും കൗമാരക്കാരിലും അവരുടെ ആരോഗ്യ കാര്യത്തില്‍ ഈ പോഷകങ്ങള്‍ ഒരു പ്രധാന പങ്ക് വഹിക്കുന്നു. വളരുന്ന ശരീരത്തിനു മാത്രമല്ല, തലച്ചോറിന്റെ വികാസത്തിനും സമീകൃതഭക്ഷണം...

മലയാളി മനസ്സ് “ബാല സാഹിത്യവേദി”

ഇന്നത്തെ ബാല സാഹിത്യവേദി നയിക്കുന്നവർ:  ദേവി മനു, ശ്രീകല മോഹൻദാസ്, വിജയ. പി.കെ. ************************************************************** ചിൽ ചിൽ ചങ്ങാതി (കവിത) ✍ദേവി മനു  മരംക്കേറാനറിയാം ചാഞ്ചാടാനറിയാം ചിൽ ചിൽ ചിൽ ചിൽ ചിലയ്ക്കുന്നതാരാണ് കരണ്ട് തിന്നുന്നാളാണ് കാണാനെന്തൊരു ചേലാണ് ചിൽ ചിൽ ചിൽ ചിൽ ചിലയ്ക്കുന്നതാരാണ് പൂപോലുള്ളൊരു വാലാണ് പുറകിൽ വരകൾ...

ഇന്നത്തെ ചിന്താവിഷയം ✍പ്രൊഫസ്സർ എ.വി. ഇട്ടി, മാവേലിക്കര

നന്നാകൽ, സ്വയം മാറ്റത്തിലൂടെ ...................................................................... ഒരാളുടെ സ്വഭാവമെന്നത് ഒരു പ്രത്യേക ജനിതക പ്രക്രിയയാണ്. ആരും ഒരു ദിവസം കൊണ്ടു മാത്രം നന്നാകുകയോ, മോശമാകുകയോ ചെയ്യുന്നില്ല. മാർഗ്ഗദർശികളുടെയും പ്രബോധകരുടെയും ഇടപെടലിനും സ്വാധീനത്തിനും ഒരു പരിധി വരെ മാറ്റങ്ങൾ...

*ശുഭദിനം* | 2023 | മാർച്ച് 29 | ബുധൻ ✍ കവിത കണ്ണന്‍

1940 ഒക്ടോബറില്‍ ബ്രസീലിലെ ഒരു കൊച്ചുഗ്രാമത്തിലെ ഒരു ദരിദ്ര കുടുംബത്തിലാണ് എഡ്‌സണ്‍ അരാന്റസ് ഡോ നാസിമെന്റോ ജനിച്ചത്. അവന്റെ അച്ഛന്‍ പ്രാദേശിക ക്ലബ്ബിലെ ഒരു ഫുട്ബോള്‍ കളിക്കാരനായിരുന്നു. കളിയില്‍ നിന്ന് ലഭിക്കുന്ന വരുമാനമായിരുന്നു...
WP2Social Auto Publish Powered By : XYZScripts.com
error: