ചവിട്ടിതെറിച്ചതാരെന്നെ
മണ്ണിൽ നിന്നൊരു മാറ്റോലി കേൾപു
അന്ധരാംചില ഇരുകാലി മൃഗങ്ങൾ
വഴി നടപ്പൂനിത്യമലോകം
അരിഞ്ഞറിഞ്ഞു എന്നേയീ ധരണിയിൽ
നിങ്ങളാം പരതന്ത്ര വാളിനാൽ
എന്റെയുള്ളിലെ രണബിന്ദുകൾ
ഒരു ചാലായി ഒഴുകുമീ വേളയിൽ
സ്വാതന്ത്രത്തിൽ മണ്ണിൻ മടിതട്ടിൽ
വലിച്ചെറിഞ്ഞാരീ ജീവവിത്ത്
വളരും ഞാൻ ഈ ധരണിയിൽ
ഉയരമാം ആവിഷ്കാര ഫലങ്ങൾ നൽകാൻ
എന്റെ യുള്ളിലെ പച്ചയെ
ഉയരമില്ലാത്ത നിങ്ങൾക്കിനി
മൂഡമാം ചിന്തകളെ താലോലിക്കുന്ന മുഡകളേ
പച്ചപ്പ് മങ്ങുന്ന നേരത്ത്
പച്ചയാം നമ്മളെല്ലാവരും കറുക്കും
ഈ സത്യം ബോധിപ്പാനായി ഞാൻ വാഴും നിത്യം
നിങ്ങൾ താൻ കറുപ്പാം മറുപടി എൻ പച്ചയല്ലോ
പച്ചയാം ലോകത്തേക്ക് ഞാനിതാ ഉണർന്നിരിക്കുന്നു
ഒരു ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിൻ വിത്തായി
തങ്ക പ്രസാദ് വി, ബേപ്പൂർ✍