സ്നേഹവീട് കേരള കലാസാഹിത്യ സാംസ്കാരിക സമിതിയുടെ ഈ വർഷത്തെ മികച്ച യുവകവയിത്രിക്കുള്ള കുറത്തിയാടൻ പ്രദീപ് സ്മാരക ദേശീയ പുരസ്കാരത്തിന് സുമ റോസ് അർഹയായി. 2023 ജനുവരി 22 ന് എറണാകുളം പിറവത്തുവച്ചു നടന്ന ചടങ്ങിൽ മുൻ കേന്ദ്രമന്ത്രി ശ്രീ. പി.സി തോമസ് അവാർഡ് സമ്മാനിച്ചു.
അകാലത്തിൽ മരണമടഞ്ഞ കവിയും മാധ്യമപ്രവർത്തകനുമായിരുന്ന പ്രദീപ് കുറത്തിയാടൻ്റെ ഓർമ്മക്കായി യുവ എഴുത്തുകാർക്ക് ഏർപ്പെടുത്തിയതാണ് ഈ അവാർഡ്.
ഇടുക്കി ജില്ലയിലെ ചെമ്മണ്ണാർ സ്വദേശിനിയായ സുമ റോസ് ചിത്രകാരിയും കട്ടപ്പന ഓക്സീലിയം സ്കൂളിലെ ഭൗതികശാസ്ത്ര അധ്യാപികയുമാണ്., നിരവധി ക്രിസ്തീയ ഭക്തിഗാനങ്ങളുടെ രചയിതാവും കൂടിയായ സുമ റോസ്, ഹ്രസ്വചിത്രത്തിനും അൽബങ്ങൾക്കും വേണ്ടി ഗാനരചന നിർവഹിച്ചിട്ടുണ്ട്.. സോഷ്യൽ മീഡിയയിലും ആനുകാലിക പ്രസിദ്ധീകരണങ്ങളിലും കവിത, കഥ ശാസ്ത്രലേഖനങ്ങൾ എഴുതുന്നു. നിരവധി പുരസ്‌കാരങ്ങളും ലഭിച്ചിട്ടുണ്ട്.