സ്ത്രീകളാണ് ഞങ്ങൾ
സ്ത്രീകളാണ് ഞങ്ങൾ
കുടുംബമെന്ന ആലയത്തെ
താങ്ങിനിർത്തും ഞങ്ങൾ
അബലകൾ ചപലകൾ
ഒന്നുമല്ല ഞങ്ങൾ
ശക്തിയുള്ള ബുദ്ധിയുള്ള
മനുഷ്യസ്ത്രീകൾ ഞങ്ങൾ
ഒരുമയുണ്ട് ഞങ്ങളിൽ
കരുണയുണ്ട് ഞങ്ങളിൽ
പാരീതിനെ സ്വർഗ്ഗമാക്കും
സ്നേഹമുണ്ട് ഞങ്ങളിൽ
അശരണരെ താങ്ങിനിർത്തും
കരങ്ങളാണ് ഞങ്ങടെ
ദുഃഖിതർക്കാശ്വസമേകും
മനസുമാണ് ഞങ്ങടെ
പീഡനത്തെ നഖശികാന്ത
മെതിർത്തിടും ഞങ്ങൾ
ലഹരിയെ നാട്ടിൽ നിന്നും
തുരത്തിടും ഞങ്ങൾ
ശാന്തിയോടെ പുലരണം
നന്മനാട് പുലരണം
വികസനത്തിൻ പാതയിൽ
ചുവടുവെച്ചു നീങ്ങണം
കൃഷികൾ ചെയ്ത് നാടിനെ
സമൃദ്ധിയിൽ വളർത്തണം
മലിനമായ പരിസരം
വൃത്തിയിൽ തിളങ്ങണം
നന്മയാർന്ന വെണ്മയാർന്ന
നാടിനെ പടുക്കണം
അതിനുവേണ്ടി കൂട്ടുകൂടി
ഒത്തുചേർന്ന് പോകണം
കുടുംബമെന്ന ആലയത്തെ
സ്വർഗ്ഗമാക്കും ഞങ്ങൾ
കുടുംബശ്രീയിൽ അംഗമായ
കുടുംബസ്ത്രീകൾ ഞങ്ങൾ
ഉഷ സി നമ്പ്യാർ✍