വായിച്ചുനിർത്തി പടിയിറങ്ങിയിടത്ത്
തളിർക്കുന്നിതാ വന്മരങ്ങൾ….!!
ഒഴിഞ്ഞബെഞ്ചിലെ നനഞ്ഞ നെഞ്ചക–
ത്തുയിർത്തിടുന്നൊരു സൂക്ഷ്മഭാവങ്ങൾ.
മുകർന്നും കനവുകണ്ടേറെ
ഉള്ളിലുരുവിടാനുണ്ടേറെ മൊഴികൾ.
താളുകളനേകം പിന്നിട്ടെങ്കിലും
നിദ്രവിട്ടുണർന്നിതാ ബ്രാഹ്മമുഹൂർത്തം..
വാടികൊഴിഞ്ഞു മാഞ്ഞെങ്കിലിന്നിതാ
നിനവുകൾ ചാലിച്ചെടുത്തു വസന്തം..
മിടിക്കുന്നുണ്ടതിലിന്നുമേയുള്ളം
നിറയ്ക്കുവാൻ തുടുത്ത കനവുകൾ…
രവി M. K