ക്ലാവു പിടിച്ചൊരു
നിലവിളക്കായ് ഞാൻ
ആരാലും വേണ്ടാതെൻ
ക്ഷേത്രാoങ്കണത്തിൽ
നിലകൊള്ളവെ
എന്റെ സ്വപ്നങ്ങളൊക്കേയും
കരിംതിരിയായിരുന്നു.
എന്റെ
ക്ഷേത്രാoങ്കണത്തിലേക്കാരും,
തിരിഞ്ഞു നോക്കിയില്ല
ആരോരും എന്നെ
തേയ്ച്ചു മിനുക്കിയെടുത്തില്ല
അവഹേളനത്താൽ എന്നുള്ളo നീറി
പിടഞ്ഞു
എൻ മിഴിനീർ തുള്ളികളാൽ കരിം
തിരികൾ പടർന്നൊലിച്ചിറങ്ങി
ഒരിറ്റു നറും നെയ്യിനു വേണ്ടി
എന്നുള്ളം കൊതിച്ചു
ചുറ്റിനുമുള്ള
പ്രഭാകിരണങ്ങൾ
എന്നടുത്തു പോലും
എത്തി നോക്കിയില്ല
ആരോലും വേണ്ടാത്ത
എന്നേയും തേടി
ആരോരാൾ
വരുമെന്ന്, വൃഥാ ഞാനാശിച്ചിരുന്നു
അന്നൊരു ത്രിസന്ധ്യ
നേരെത്തെൻ
ദേവാലയത്തിനുള്ളിൽ
ആരോരും കാണാതൊരു ഭൂപാലൻ
കടന്നു വന്നു
എന്റെ സീമന്ത രേഖയിൽ
നവനീതജം പകർന്നു
നൽകി
ക്ലാവു പിടിച്ചു കിടന്നൊരെൻ മേനി
നവനീതജലേപന ത്താൽ
അഭിഷേകം ചെയ്തു
ഞാനൊരു മലർമങ്കയായ് മാറി,
താരകം പോലെ
മിന്നി തെളിഞ്ഞു
എന്റെ ക്ഷേത്രാoങ്കണ
കവാടത്തിൽ
ഞാനൊരു
സീമന്തിനിയായി നിന്നു.
നീത സുഭാഷ്✍