17.1 C
New York
Sunday, November 27, 2022
Home Literature ജീവിത ഭാരവും പേറി (കവിത) ✍ഷീജ ഡേവിഡ്

ജീവിത ഭാരവും പേറി (കവിത) ✍ഷീജ ഡേവിഡ്

✍ഷീജ ഡേവിഡ്

Bootstrap Example

ജീവിതദുഃഖങ്ങൾ തൻ ബ്രഹത്
ഭാണ്ഡവും പേ റി
എത്രയോ നിസ്സഹായർ ചരിപ്പൂ
ലോകാന്തരെ
താങ്ങുവാനാരുമില്ല, സഹായഹ-
സ്തമില്ല
ഉള്ളവർ എരിതീയിൽ എണ്ണ കോരു-
വാൻ മാത്രം.
കുടുംബ ബന്ധങ്ങൾ തൻ
കെട്ടുകളുലയുന്നു
മാതാപിതാക്കൾ, മക്കൾ
അകന്നു മാറീടുന്നു
ബാല്യ, കൗമാരങ്ങൾ തൻ
ചാരുത മങ്ങിടുന്നു
ചുറ്റിലും നിലകൊള്ളും
സൗന്ദര്യം നശിക്കുന്നു
യുവചേതനകളോ സ്വാർത്ഥരായ്
മടിയരായ്
ജീവിത താളം തെറ്റി അലഞ്ഞു
നടക്കുന്നു
മാനഹാനിയും ധനനഷ്ടവും
അനാരോഗ്യം
സ്നേഹബന്ധത്തിൻ ക്ഷയം
ഫലമെന്നറിഞ്ഞാലും
മൂല്യ ബോധത്തിൻ പൊരുൾ
തകരുമെന്നാകിലും
മദ്യ സംസ്കാരം ഭൂവിൽ
നർത്തനമാടീടുന്നു
രണ്ടു പേർ ചേരുന്നിടത്താ –
രോരുമറിയാതെ
മൂന്നാമൻ മദ്യക്കുപ്പി തകർത്തു
രസിക്കുന്നു
ആത്മഹത്യയും അരും
കൊലപാതകങ്ങളും
നിത്യവും പത്രങ്ങളിൽ
വാർത്തയായ് തുടരുന്നു
കാണുവാനാളില്ലാതെ, കണ്ടവർ
ശ്രദ്ധിക്കാതെ
സംരക്ഷകരില്ലാതെ പ്രകൃതി
നശിക്കുന്നു
വൃദ്ധരും അനാഥരും രോഗികൾ,
നിസ്സഹായർ
ജീവിതദുഃഖം പേറി അലഞ്ഞു
നീങ്ങീടുന്നു
സത്യവും അഹിംസയും ചവിട്ടി
മെതിക്കുന്നു
ക്ഷമയും കാരുണ്യവും നമ്മിൽ
നിന്നകലുന്നു
ക്രൂരത സഹിക്കുവാൻ
വിധിക്കപ്പെട്ടോർ ജനം
നീതിക്കു വേണ്ടി എങ്ങും
കൈക്കുമ്പിൾ നീട്ടീടുന്നു
പ്രകൃതി കോപാഗ്നിയാൽ
താണ്ഡവമാടീടുന്നു
സത്യത്തിൻ മുഖം പാടേ
വികൃത മായീടുന്നു
ഭാരമൊന്നിറക്കീടാ നാവാതെ
മർത്യൻ സ്വയം
ഭാരമായൊടുങ്ങുന്നു
മൃത്യുവിൻ കരങ്ങളിൽ.

✍ഷീജ ഡേവിഡ്

Facebook Comments

COMMENTS

- Advertisment -

Most Popular

പൊരുതി വീണ് ഡെൻമാർക്ക്‌, എംബാപ്പേയ്ക്ക് ഇരട്ടഗോൾ; ഫ്രാൻസ് നോക്കൗട്ടിൽ.

ഖത്തർ ലോകകപ്പിൽ ഡെൻമാർക്കിനെ തകർത്ത് ഫ്രാൻസ് നോക്കൗട്ടിൽ. ഗ്രൂപ്പ് ഡി മത്സരത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് ജയം. ഫ്രാൻസിനായി സൂപ്പർതാരം കിലിയൻ എംബാപ്പേ ഇരട്ടഗോൾ നേടി. ആൻഡ്രിയാസ് ക്രിസ്റ്റിന്‍സണിലൂടെയാണ് ഡെൻമാർക്ക്‌ ഗോൾ കണ്ടെത്തിയത്....

റേഷന്‍ കടയടപ്പ് സമരത്തിൽ നിന്നും പിന്മാറി.

ഇന്നലെ മുതല്‍ നടത്താനിരുന്ന അനിശ്ചിതകാല റേഷന്‍ കടയടപ്പ് സമരത്തില്‍ നിന്ന് സംയുക്ത സമരസമിതി പിന്മാറി. ഒക്ടോബര്‍ മാസത്തെ കമ്മീഷന്‍ പൂര്‍ണമായി അനുവദിക്കാമെന്ന് സര്‍ക്കാര്‍ ഉറപ്പുനല്‍കിയതോടെയാണ് പിന്മാറ്റം. സമരസമിതിക്കുള്ളില്‍ രൂപം കൊണ്ട ഭിന്നിപ്പില്‍ ഭൂരിഭാഗം...

കേരളത്തെ മയക്കു മരുന്നിന്റെ ഹബ്ബാക്കി മാറ്റിയെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍.

കേരളത്തെ മയക്കു മരുന്നിന്റെ ഹബ്ബാക്കി മാറ്റിയിരിക്കുകയാണെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി പറഞ്ഞു. ആരുടെ കുറ്റം മൂലമാണ് കരമാര്‍ഗ്ഗവും, വ്യോമമാര്‍ഗ്ഗവും, കടല്‍ മാര്‍ഗ്ഗവും ഇവിടെ മയക്കു മരുന്ന് എത്തുന്നത്. എല്ലാം സര്‍ക്കാര്‍ അറിഞ്ഞു തന്നെയാണ്...

പകരത്തിന് പകരം; വി ഡി സതീശന്റെ ചിത്രം മാത്രം ഉള്‍പ്പെടുത്തി അഭിവാദ്യമര്‍പ്പിച്ച് ഈരാറ്റുപേട്ടയില്‍ പോസ്റ്റര്‍.

ഈരാറ്റുപേട്ടയില്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശന് അഭിവാദ്യം അര്‍പ്പിച്ച് ഫ്‌ലക്‌സ് ബോര്‍ഡുകള്‍. കെപിസിസി വിചാര്‍ വിഭാഗം മണ്ഡലം കമ്മിറ്റിയുടെ പേരിലാണ് ബോര്‍ഡുകള്‍ സ്ഥാപിച്ചത്. ഈരാറ്റുപേട്ട യൂത്ത് കോണ്‍ഗ്രസ് പരിപാടിയുടെ പ്രചരണ ബോര്‍ഡില്‍...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: