പണ്ടുമ്മറങ്ങളിലൊരു
ചാരുകസേരയുണ്ടാവും
അതിലൊരു വാർധ്യക്യമങ്ങനെ
പേരക്കിടാങ്ങളെ
കൊഞ്ചിച്ചിരിപ്പുണ്ടാവും
കഥകളും കളികളുമായവർ
താണ്ടിയവഴികളിലെ നീരുറവകളും
മരുഭൂമിയും സർപ്പങ്ങളും
കാടുകളും നിറഞ്ഞൊരുപാടു
കഥകൾ ക്കേട്ടുറങ്ങുന്നൊരു
ബാല്യമുണ്ടായിരുന്നു
വെറ്റിലപ്പാക്കിൽ നിന്നിടയ്ക്കിടെ
ചുണ്ടും ചുമപ്പിച്ചു തുപ്പികളഞ്ഞ
കറകളത്രയുമന്ന് മുറ്റത്ത്
പറ്റിപ്പിടിച്ചിരുന്നു
ഇന്നവരെവിടെയാണ്
മറവിയുടെ പുറംതോടുകൊണ്ടു നമ്മൾ
മറച്ചൊരാ ഓർമ്മകളിൽ
ചാരുകസേര തട്ടിൻപുറത്തിരുന്ന്
ചിതലരിച്ചു തീർന്നു
വാർദ്ധക്യങ്ങൾക്കായ്
സദനങ്ങളൊരുക്കി
നാളെ നമുക്കിരിക്കാനൊരിടം
പോലുംനമ്മൾ നമുക്കായ്
കരുതിവെയ്ക്കാൻ തലമുറയെ
പ്രാപ്തിപെടുത്താതെ മാതൃകയായി
വരൂ നമുക്കിറങ്ങാം വാർദ്ധക്യത്തിന്റെ
ജെരാനെരകൾ നമ്മയും
ബാധിക്കുവാനിനിയധിക സമയമില്ല
വരൂ ഇറങ്ങാം
റൂബി ഹന്ന✍