17.1 C
New York
Sunday, November 27, 2022
Home Literature ഓർമ്മക്കരിന്തിരി.(കവിത)

ഓർമ്മക്കരിന്തിരി.(കവിത)

✍രഞ്ജിനി സുരേഷ് രാജകുമാരി.

Bootstrap Example

മറവി തൻ മാറാലക്കെട്ടുകൾ
നീക്കിയെൻ ഗത കാല സ്മരണ തൻ
മൺചെരാതിൽ കാർത്തിക ദീപ്തികൾ
ഒന്നായ് കൊളുത്തിയെൻ
ഓർമ്മക്കരിന്തിരി ഞാൻ തെളിക്കാം ,

അതിലാദ്യ നാളം
പകരുവാനായെന്റെയരികിൽ വരൂ…
പ്രിയ സഖീ..നീ…
നിന്നിൽനിന്നല്ലോ
എന്നോർമ്മത്തുടക്കവും…
അവസാനവും നിന്നിലായ് ചേരട്ടെ..

കുസൃതിക്കുറുമ്പുകൾ കാട്ടിയ
ബാല്യവും കിനാവ് പൂത്തു വിരിഞ്ഞ
കൗമാരവും എന്റെ നിഴലായിരുന്നവൾ
നീയല്ലയോ…

ഒരുമിച്ചു ചേരുവാൻ പ്രാർത്ഥിച്ചു നാം
കൊളുത്തിയ നെയ്ത്തിരി ഏതോ
കൊടുംകാറ്റിലണഞ്ഞുപോയി…

പിരിയുക നാമിനിയെന്നു നിൻ
കണ്ണീർക്കണങ്ങളെന്നോടു ചൊല്ലിയ
ഇലഞ്ഞിമരച്ചുവട്ടിലെ സന്ധ്യയും
വന്നു മുട്ടി വിളിക്കയാണോർമ്മ തൻ
വാതിലിൽ…

നീയൊഴിച്ചിട്ട ജീവിതപ്പാതിയിൽ
കൂട്ടുചേർന്ന ലഹരിയാം കാമിനി
കാർന്നു തിന്നെന്റെ മജ്ജയും
മാംസവും
ഉൾക്കാമ്പില്ലാത്തൊരു പുറന്തോടായ്
ഞാൻ…

ഇന്നീ… ജീവിത സായന്തനത്തിൽ
നിന്നോട് ചൊല്ലുവാനൊന്നു മാത്രം….
” ഇനിയില്ല ഏറെ നാൾ ബാക്കി…. ഈ
വിളക്കണയുവാൻ… സഖീ… യാത്ര
ചോദിപ്പൂ.. ഞാൻ…

✍രഞ്ജിനി സുരേഷ് രാജകുമാരി.

Facebook Comments

COMMENTS

- Advertisment -

Most Popular

60 വയസ് കഴിഞ്ഞവരാണെങ്കിൽ 1,600 രൂപ നേടാം; സർക്കാറിന്റെ വാർധക്യ പെൻഷന് അപേക്ഷിക്കുന്നത് എങ്ങനെ.

വാർധക്യ കാലത്ത് ജനങ്ങളുടെ ക്ഷേമം ഉറപ്പു വരുത്തേണ്ടത് സർക്കാറുകളുടെ കടമയാണ്. ഇതിനായി സർക്കാറുകൾ വിവിധ പദ്ധതികൾ നടപ്പിലാക്കി വരുന്നുണ്ട്. വലിയ സാമ്പത്തിക ചെലവ് വരുന്ന പദ്ധതികളാണെങ്കിലും അർഹരായ ​ഗുണഭോക്താക്കൾക്ക് 1,600 രൂപ മാസ...

ഇടുക്കിയിൽ അഞ്ച് പഞ്ചായത്തുകളിൽ ആഫ്രിക്കൻ പന്നിപ്പനി.

ഇടുക്കിയിൽ അഞ്ച് പഞ്ചായത്തുകളിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരികരിച്ചു. വാഴത്തോപ്പ് , കഞ്ഞിക്കുഴി, കൊന്നത്തടി, പെരുവന്താനം, വണ്ടൻമേട് പഞ്ചായത്തുകളിലാണ് പന്നിപ്പനി സ്ഥിരികരിച്ചത്. അഞ്ഞൂറോളം പന്നികളെ ദയാവധത്തിന് വിധേയമാക്കും. നാല് പഞ്ചായത്തുകളിൽ മുമ്പ് പന്നിപ്പനി റിപ്പോർട്ട് ചെയ്തിരുന്നു....

വീട്ടമ്മയെ ഗ്യാസ് തുറന്നു വിട്ട് കത്തിച്ച സംഭവം; പ്രതി പിടിയിൽ.

നാരകക്കാനത്തെ വീട്ടമ്മയെ ഗ്യാസ് തുറന്ന് വിട്ട് തീകൊളുത്തിക്കൊന്ന കേസിൽ പ്രതി പിടിയിൽ. കുമ്പിടിയമാക്കൽ ചിന്നമ്മ ആന്റണിയെ കൊലപ്പെടുത്തിയ അയൽവാസിയായ സജി എന്ന് വിളിക്കുന്ന വെട്ടിയാങ്കൽ തോമസ് വർഗീസാണ് പൊലീസിന്റെ പിടിയിലായത്. മോഷണം തടഞ്ഞപ്പോഴാണ് ചിന്നമ്മയെ...

പൊരുതി വീണ് ഡെൻമാർക്ക്‌, എംബാപ്പേയ്ക്ക് ഇരട്ടഗോൾ; ഫ്രാൻസ് നോക്കൗട്ടിൽ.

ഖത്തർ ലോകകപ്പിൽ ഡെൻമാർക്കിനെ തകർത്ത് ഫ്രാൻസ് നോക്കൗട്ടിൽ. ഗ്രൂപ്പ് ഡി മത്സരത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് ജയം. ഫ്രാൻസിനായി സൂപ്പർതാരം കിലിയൻ എംബാപ്പേ ഇരട്ടഗോൾ നേടി. ആൻഡ്രിയാസ് ക്രിസ്റ്റിന്‍സണിലൂടെയാണ് ഡെൻമാർക്ക്‌ ഗോൾ കണ്ടെത്തിയത്....
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: