പുതുയുഗ ദൃശ്യങ്ങളെത്രയെത്ര
മാധ്യമങ്ങൾതൻ വ്യത്യസ്ത പാതകൾ
ശാസ്തത്തിനുത്തുംഗമെത്തി
ശാന്തിയുമുയരത്തിലെത്തിയോ …?!
കലകൾതൻ തോരണം
ചാർത്തുന്നവർക്കായ്
മാധ്യമ ധർമ്മങ്ങളിൽ
പങ്കുചേർന്നൊരുമയായ്
ഗുണമുണ്ട് നന്മക്കു കൂട്ടുമുണ്ട്
അഗതികളെയറിയുവാൻ
അത്താണിയാകുവാൻ
അകതാരിൽ തെളിമയുടെ
വറ്റാത്ത തീർത്ഥമായ്
ജീവകാരുണ്യത്തിൻ സ്ഥാനമുണ്ട്.
മറുവശം തിന്മയുടെ ലഹരിയുണ്ട്
മാധ്യമധർമ്മത്തിൽ വിഷംകലർത്തും
മുതലെടുപ്പുകളുടെ വ്യാമോഹികൾ
ദൃശ്യവിസ്മയ ദിഗംബരങ്ങൾ
മയക്കും മനസ്സുകളടിമയാക്കും
ജീവിതം നാശക്കയങ്ങളാക്കും.
പുതുയുഗ സത്ക്കർമ്മധീരരായി
വിവേകമുണ്ടാക്കണം
ഉണ്മയറിയാൻ
ഇല്ലെങ്കിൽ ജീവിതമർത്ഥശൂന്യം.
മുകുന്ദൻ കുനിയത്ത്✍