17.1 C
New York
Sunday, April 2, 2023
Home Literature 🏹മന്മഥനിലൂടെ, മഹത്വചിന്തയിലേക്ക്..🎍(കവിത) ✍മോഹൻജി

🏹മന്മഥനിലൂടെ, മഹത്വചിന്തയിലേക്ക്..🎍(കവിത) ✍മോഹൻജി

മോഹൻജി✍

മങ്കമാർ കൊതിക്കുന്ന മന്മഥ ശരങ്ങളെ
മന്ത്രിച്ചങ്ങൊരുക്കിയ ഏലസ്സു മെല്ലെയൊരു
മന്ത്രമുദ്രിതമായ അരഞ്ഞാണച്ചരടിന്മേൽ
മത്സഖീ കോർത്തൂ നിൻ്റെയരക്കെട്ടിലണിയിക്കാൻ….

മാനിനി നിൻ ലോല നാഭിയിൽ വിലസുന്ന
മന്മഥലീലാഗൃഹ വാതിൽക്കലെത്താനായി
മന്മനോമണീ,നിൻ്റെ ലാസ്യ ഭാവങ്ങൾ കാണ്മാൻ
മന്ത്രങ്ങളുരുക്കഴിച്ചങ്ങനെ നിന്നീടുമ്പോൾ…

മാന്യത കയ്യാളുകയെന്നതുമുരുവിട്ട്
മാനസ മുറ്റത്തെത്തീ മഹത് ചിന്തകളപ്പോൾ
മാരനെയൊഴിവാക്കി മനത്തെയുണർത്തുവാൻ
മാധവ ചിന്ത തന്നിൽ മുഴുകാനവളോതീ…

മാത്രമല്ലവളൊരു കാര്യവും കാതിൽ ച്ചൊല്ലീ
മാത്രയതത്രേ നിൻ്റെ ജീവിതമതിന്മേലീ
മൂർത്ത ചിന്തകൾ കൊണ്ടു നാകങ്ങൾ സൃഷ്ടിക്കേണ്ട
മൂകമാം ദു:ഖങ്ങളെ കണ്ടെത്താൻ ശ്രമിച്ചാലും….

മന്മനോസരണിയിലുയരും ഓളങ്ങൾ തൻ
മന്ത്രണം കേൾക്കാനായിത്തുനിഞ്ഞങ്ങിരുന്നപ്പോൾ
മാമക ചിത്തത്തിൻ്റെ വാതിലു തുറന്നെത്തീ
മൂകദു:ഖങ്ങൾ തൻ്റെ തേങ്ങലിൻ പ്രതിധ്വനി…

മുജ്ജന്മപാപങ്ങൾതൻ അസ്തിത്വ ദു:ഖമല്ല
മജ്ജനം ചെയ്യാതുള്ള ഈ ജന്മ പ്രവൃത്തികൾ
മുറ്റോടെ വന്നെത്തീട്ടാ മനത്തെ മഥിക്കുന്നൂ
മറ്റൊരു നിമിഷത്തിൽ ചിന്ത തൻ ചരടറ്റൂ…🪁

മോഹൻജി✍

FACEBOOK - COMMENTS

WEBSITE - COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

മലയാളി മനസ് – ‘ആരോഗ്യ വീഥി’

പ്രമേഹത്തിന് പല അനുബന്ധപ്രശ്നങ്ങളും ഉണ്ടാകാം. രക്തത്തില്‍ ഷുഗര്‍നില കൂടുമ്പോള്‍ അത് രക്തക്കുഴലുകളിലൂടെ രക്തമോടുന്നതിന് വിഘാതമുണ്ടാക്കുന്നു. ഇത് ഹൃദയത്തെ പ്രതികൂലമായി ബാധിക്കുന്നു. ഇനി ഇതിനൊപ്പം ബിപി, കൊളസ്ട്രോള്‍ പോലുള്ള പ്രശ്നങ്ങള്‍ കൂടിയുള്ളവരാണെങ്കില്‍ ഹൃദയത്തിന് കടുത്ത...

‘ഓട്ടിസം’… താളുകൾ മറിക്കുമ്പോൾ (അനുഭവകഥ)

ചൈൽഡ് ഹുഡ് ഡിസോർഡേഴ്‌സ് എന്ന പുസ്തകത്തിന്റെ താളുകളിൽ പഠിച്ചൊരാ വാക്കുകൾ സാകൂതം അവൾ വീണ്ടും വീണ്ടും വായിച്ചു.. ഓട്ടിസം ഇതെന്താണ് ഇങ്ങനെ ഒരു അസുഖം . ഇതിന്റെ ലക്ഷണം എഴുതിയിരിക്കുന്നത് കേൾവിയുണ്ടായിട്ടും സംസാരിക്കാൻ...

ഇന്നത്തെ ചിന്താവിഷയം ✍പ്രൊഫസ്സർ എ. വി. ഇട്ടി, മാവേലിക്കര

"നമ്മുടെ വാക്കുകൾ നറുമണം പരത്തട്ടെ " ---------------------------------------------------------------------------- ശിഷ്യൻ തൻ്റെ ഗ്രാമത്തിൽ പോയി മടങ്ങിയെത്തിയപ്പോൾ, മുഖത്ത് ഒരിക്കലുമില്ലാത്ത സന്തോഷം. അദ്ദേഹം ഗുരുവിൻ്റെ അടുത്തെത്തി പറഞ്ഞു: "അങ്ങയുടെ ഗ്രാമത്തിലെ ആശ്രമ അധിപനേക്കുറിച്ചു ചില കാര്യങ്ങൾ കേട്ടു''. ഗുരു ചോദിച്ചു: "അതു...

സിനിമ ലോകം ✍സജു വർഗീസ് (ലെൻസ്മാൻ)

◾ശങ്കര്‍ രാമകൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘റാണി’. ഉര്‍വശി, ഭാവന, ഹണി റോസ്, നിയതി കാദമ്പി തുടങ്ങിയവരാണ് പ്രധാന വേഷത്തില്‍ എത്തുന്നത്. ശങ്കര്‍ രാമകൃഷ്ണന്റേതാണ് ചിത്രത്തിന്റെ തിരക്കഥയും. നിയതി കാദമ്പിയുടെ ഫസ്റ്റ് ലുക്ക്...
WP2Social Auto Publish Powered By : XYZScripts.com
error: