വീണ്ടുമീ വഴിത്താരയിൽ സ്നേഹ
പുഷ്പമായ് നീ വന്നത് എന്നോട്
പ്രണയം ഉള്ളതിനാലല്ലേ?
ആരോടും പറയാത്ത എന്തോ സ്വകാര്യം
മൊഴിയുവാനായി നീയെൻ അരികിൽ
എത്തിയില്ലേ?
ഭാവങ്ങളിൽ ആർദ്രമായ മൗനമെന്ന
പുതുവസ്ത്രമണിഞ്ഞെന്നെ നീ
തളർത്തിയതല്ലേ?
അധരത്തിലെ മൊഴികൾക്കായും
നിൻ മിഴിയിലെ അനുഭൂതിയാം
ദർശനത്തിനായും ചുണ്ടിലെ
പുഞ്ചിരിതൻ നറും തേനായും
അരികിൽ ഞാൻ കാവലായ്
എത്തിയില്ലേ?
മറുവാക്കൊന്നും മിണ്ടാതെ
ഹൃദയത്തിൽ നിന്നൊന്നും ഉരിയാടാതെ
സാലഭഞ്ചികയെ പോലെ തരളിതയായ്
ഒളിഞ്ഞിരുന്നില്ലേ?
എന്നെ കാണാതെ മോഹങ്ങളും
കിനാവുകളും ചൊല്ലാതെ
മിണ്ടാതെ മൗനമാം രാഗത്തെ
കാത്തുസൂക്ഷിച്ചതും
ഞാനറിഞ്ഞതല്ലേ?
ബീന ബിനിൽ തൃശൂർ✍