17.1 C
New York
Friday, July 1, 2022
Home Literature നീയാണ് ആഘോരി (കവിത)

നീയാണ് ആഘോരി (കവിത)

പി എൻ. ചന്ദ്രശേഖരൻ

ജടയും താടിയും കയ്യിൽ
തുടിയും വനചാരി പോൽ
ദൃഢഗാത്രനൊരുത്തൻ.വ
ന്നുടജപ്പുറവാതിലിൽ.

ഇടതൂർന്നു വളർന്നാകെ
പ്പടർന്ന മുടിനാരുകൾ
അതികായനിവൻ രുദ്ര
പ്രതിരൂപ പ്രശോഭിതൻ.

ചുടലച്ചാരവും നെറ്റി
ത്തടമാകെ പ്പുതച്ചവൻ
ഉടു വസ്ത്രം ധരിക്കാതാ
വടു നിൽക്കുന്നു നിർഭയൻ.

ഗംഭീര യൗവനോൽകൃഷ്ട
പ്രഭാവൻയുവ കേസരി
മുഖ ഭാവം വിളിച്ചോതു
ന്നഘോരി. ഇവനാണവൻ

ആജാനുബാഹു.ആഗ്നേയ
തേജസ്സാർന്നക്ഷി യുഗ്മ കം
ധൈര്യശാലി ശരീരാഭാ-
ഗൈരികാംമ്പരസന്നിഭൻ.
തുറിച്ചു നോക്കുന്നെന്നേ നീ
മറച്ചനിഴലാണു നീ
ഞാനാണു നിന്നിലെ നീയാ-
മാനന്ദ മധു മൗക്തികം.

സർവ്വാംഗം മൂടി മേവുന്ന
ഗർവിഷ്ട്ടൻ നീ നരാധമ
ആടയാൽ മൂടി നിന്നെ നീ
മൂടാത്ത സത്യമാണ് ഞാൻ.

സത്യം മറച്ച കൗടില്യ
ബുദ്ധിയീമോഹ വിഭ്രമം
മൂടുവാനാകുമോ ജീവൻ
കുടി പാർക്കുന്ന കൂടിനെ.

നുണയാണഭിമാനത്തിൻ
തണലാണാകെ സംസ്കൃതി
തുണി ചുറ്റിയ വ്യാമോഹ
ക്കെണിയാണാകെമായികം.

വിഘാതമേതുമേൽക്കാത്തോ
രഘോരി യതിമാനുഷൻ
ഭയമാണ് നിനക്കാകെ
നിയമത്തിൻ കുരുക്കുകൾ.

പ്രോജ്വലിക്കുന്നുയുദ്ധത്തിൻ
തീജ്വാലകൾ ഭയങ്കരം
കത്തിക്കാളുന്ന ദാവാഗ്നി
ഗർത്തഗഹ്വാരികോപരി.

ചുടലക്കളമായാകെ
ത്തുടരും നരഹത്യകൾ
ഉടു വസ്ത്രത്തിലെ. ഊറ്റം
കൊടും തീയിലെരിഞ്ഞുപോയ്

വെടിയാനിനി.എന്തുള്ളാ-
രുടയോനാരു കാലമേ?
പഥികശ്രേണി പായുന്നു
പാഥേയരഹിതാർദ്രരായ്

അഘോരികൾ ജനിക്കുന്നു-
ണ്ടഘോരിക്കില്ല മൃത്യുവും
വിഘാതമേതുമേൽക്കുന്നില്ല
അഘോരി.അവനാണ്.നീ.

മികവാർന്ന പരിഷ്കാരം
തകർന്നമ്പിയനുക്ഷണം
ഇതു സംസ്കാര സാമ്രാജ്യം
ചിത കത്തിയമർന്നു പോയ്.

പുറകിൽ തീക്കടൽ മുന്നിൽ
നിറയും കണ്ണുനീർക്കയം
വിറകൊള്ളുന്നു പാദാഗ്രം
കറങ്ങുന്നന്തരാള വും

സ്വപ്നസൗധമിടിഞ്ഞു. ദു-
സ്വപ്ന സംസ്കാര മിഥ്യകൾ
ഉണരൂ മാനവാ സത്യ-
പ്രണവ പ്പൊരുളാണുനീ .

പദസൂചിക

ശരീരാഭാങ്‌ഗൈരികാംമ്പരസന്നിഭൻ == ആകാശം വസ്ത്രമായി സ്വീകരിച്ച തേജോ രൂപൻ,,,,.,
ഗർത്തഗഹ്വാരികോപരി ==
ഗർത്തം = താനെ രൂപപ്പെട്ടഅഗാധമായകുഴി
സാധാരണ,കൊക്ക..എന്ന് പറയും,
ഗഹ്വരം= ഗുഹ
ഉപരി= മേൽഭാഗം
ഗഹ്വാരികോപരി == ഗ ർ ത്ത ങ്ങ ളു ടെയും ഗുഹകളുടെ യും മുകളിലും താഴെയും..
പാഥേയം== പൊതിച്ചോറ്..

പി എൻ. ചന്ദ്രശേഖരൻ
പേര്കത്തുശ്ശേരിൽ
ഇളങ്കാട്

(മികച്ച രചന – സംസ്‌കൃതി & ആർഷഭാരതി)

Facebook Comments

COMMENTS

- Advertisment -

Most Popular

ഫോമാ ഗ്ലോബൽ കൺവെൻഷൻ ക്യാപ്പിറ്റൽ റീജിയൺ കോർഡിനേറ്ററായി ജോയ് കൂടാലിയെ തിരഞ്ഞെടുത്തു.

കൈരളി ഓഫ് ബൽടിമോർ മുൻകാല പ്രസിഡൻ്റും കൂടാതെ സെക്രട്ടറി ,ട്രഷറർ എന്നീ സ്ഥാനങ്ങളിൽ സേവനം അനുഷ്ഠിച്ച ജോയ് കൂടാലിയെ ഗ്ലോബൽ കൺവെൻഷന്റെ ക്യാപ്പിറ്റൽ റീജിയൺ കോർഡിനേറ്ററായി തിരഞ്ഞെടുത്തതായി ക്യാപ്പിറ്റൽ റീജിയൺ ആർ.വി.പി തോസ്...

ഡെപ്യൂട്ടി സ്പീക്കറുടെ കൃഷിയിടത്തില്‍ വിളവെടുപ്പ് ആരംഭിച്ചു

ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയ്ക്ക് പിന്തുണ അര്‍പ്പിച്ച് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്തില്‍ ആരംഭിച്ച കൃഷിയുടെ ആദ്യഘട്ട വിളവെടുപ്പ് ആരംഭിച്ചു. കൃഷിയുടെ പ്രാധാന്യം ജനങ്ങളില്‍ എത്തിക്കുക എന്ന ലക്ഷ്യത്തോടെ സര്‍ക്കാര്‍...

റവന്യു ഫയല്‍ അദാലത്തിന് ജില്ലയില്‍ തുടക്കമായി

റവന്യു ഫയല്‍ അദാലത്തിന്റെ ജില്ലാതല ഉദ്ഘാടനം പത്തനംതിട്ട വില്ലേജ് ഓഫീസില്‍ ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ് അയ്യര്‍ നിര്‍വഹിച്ചു. ജില്ലാതല ഉദ്ഘാടനത്തിന്റെ ഭാഗമായി പത്തനംതിട്ട വില്ലേജ് ഓഫീസിലെ ഫയലുകളാണ് തീര്‍പ്പാക്കുന്നതിനു നല്‍കിയത്. തീര്‍പ്പാക്കാനുള്ള...

പേവിഷബാധ: പ്രതിരോധ കുത്തിവയ്പ് അടക്കമുള്ള കാര്യങ്ങളില്‍ ശ്രദ്ധിക്കണം: ഡിഎംഒ

അതീവ ഗൗരവത്തോടെ കാണേണ്ട ഒരു രോഗമാണ് പേവിഷബാധയെന്നും രോഗം വരാതിരിക്കാന്‍ പ്രതിരോധ കുത്തിവയ്പ് അടക്കമുള്ള കാര്യങ്ങളില്‍ ശ്രദ്ധിക്കണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ.എല്‍. അനിതകുമാരി അറിയിച്ചു. ജില്ലയില്‍ ഈ വര്‍ഷം ഇതുവരെ...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: