17.1 C
New York
Thursday, December 7, 2023
Home Literature കത്തുകൾ (കഥ) ✍നാണു ടി. ന്യൂ ഡൽഹി

കത്തുകൾ (കഥ) ✍നാണു ടി. ന്യൂ ഡൽഹി

നാണു ടി. ന്യൂ ഡൽഹി✍

കത്തുകളെ ഗർഭം ധരിച്ച്, പ്രസവ സമയം രേഖപ്പെടുത്തി മുന്നിൽ നിൽക്കുന്ന ചുവന്ന സിലിണ്ടർ ആകൃതിയിലുള്ള ആ പെട്ടിയെ അനന്തൻ വെറുതെ നോക്കി നിന്നു.അതിന്റെ വായിൽ കറുത്ത പെയിന്റിൽ വെളുത്ത അക്ഷരങ്ങൾ “എഴുത്തുകൾ”.
മനുഷ്യരെപ്പോലെ തന്നെ നിറങ്ങളിൽ വ്യത്യസ്തതയുള്ള ഇതിന്റെ സഹോദരങ്ങളെ തന്റെ ഓഫീസിനടുത്തു കണ്ടത് ഓർമ്മ വന്നു. ചുവപ്പ് പെട്ടി രാജ്യമെമ്പാടും വിതരണം ചെയ്യാനുള്ള കത്തുകളാണ് പോലും
നീലയാകട്ടെ മെട്രോ നഗരങ്ങളിലേക്ക് വിതരണം ചെയ്യുന്ന കത്തുകളും, പച്ച പ്രാദേശികമായി വിതരണം ചെയ്യാനുള്ളതാണ്, മഞ്ഞ തലസ്ഥാനങ്ങളിലേക്ക് പോകാനുള്ള കത്തൂകളും. എവിടെ
ആയാലും മനുഷ്യന് പ്രശ്നങ്ങൾ തന്നെ എന്നിട്ടും മനുഷ്യൻ പ്രശ്നങ്ങളേയും പല നിറങ്ങളായി തരം തിരിച്ചിരിക്കുന്നു. എത്രയോ ആയിരങ്ങളുടെ സുഖ ദുഃഖങ്ങൾ ഈ പെട്ടികൾ കൈ മാറിയിരിക്കുന്നു. ഒരു മറുപടിക്ക് കാത്തിരുന്നവർ എത്ര ആയിരിക്കും ? എത്ര മറുപടികൾ പലരുടേയും സ്വാര്‍ത്ഥതയിൽ ലക്‌ഷ്യം കാണാതെ പോയിട്ടുണ്ടാകും? ഒരിക്കലും വരാത്ത മറുപടിയിൽ അവസാനിച്ച ജീവിതങ്ങൾ എത്ര ആയിരിക്കും? തനിക്ക് കത്തയക്കേണ്ട ആവശ്യമില്ലാതിരുന്നിട്ടും താഴ്‌ന്ന ക്ലാസ്സുകളിൽ പഠിക്കുമ്പോൾ വെറുതെ പേപ്പർ മടക്കി ചുരുട്ടി ആ ചുവന്ന
പെട്ടിക്കകത്തു നിക്ഷേപിച്ചിട്ടുണ്ട്. അതും ഒരു സുഖമാണ്.
കത്തയക്കാനില്ലാത്തവന്റെ മനോസുഖം. സ്ക്കൂളിൽ താഴ്ന്ന ക്ലാസ്സുകളിൽ പഠിക്കുമ്പോൾ ക്ലാസ്സ് കഴിഞ്ഞു വീട്ടിലേക്കു വരുന്ന വഴി എത്രയോ പ്രാവശ്യം ക്ലാസ്സ്‌മേറ്റ് ആയ മിനിയെ പോസ്റ്റുമാൻ വിളിക്കുന്നത്
കണ്ടിട്ടുണ്ട് ദൂരെയെങ്ങോ ജോലി ചെയ്യുന്ന അവളുടെ അപ്പൻ അയച്ച കത്തു കൊടുക്കാൻ അന്ന് തന്റെ മനസ്സിലും ചെറിയൊരു നീറ്റൽ ഉണ്ടായിരുന്നു ദൂരെ നിന്ന് കത്തയക്കാൻ തനിക്കാരുമില്ലല്ലോ? അല്ലെങ്കിൽ അവർക്കൊന്നും കത്തയക്കേണ്ട ആവശ്യമുണ്ടായിരുന്നില്ല. മിനിയുടെ അപ്പൻറ കത്ത് കിട്ടുമ്പോൾ അവളുടെ ഗമ ഒന്നു കാണണമായിരുന്നു! പോസ്റ്റ്മാൻ ഒരു തോളിൽ തുണി സഞ്ചിയും തോളത്തു കാലൻ കുടയും മറ്റേ കയ്യിൽ അട്ടിയട്ടിയായി വെച്ച
കത്തുകളുമായി ഓരോ വീടുകളിൽ പോകുന്നത് അസൂയയോടെ നോക്കി നിന്നിട്ടുണ്ട്.

വർഷങ്ങൾ കഴിയേണ്ടി വന്നു തനിക്കൊരു കത്തു കിട്ടാൻ അതും പത്താം ക്ലാസ്സിൽ പഠിക്കുമ്പോൾ ക്രിസ്തുമസ് പരീക്ഷയൊക്കെ കഴിഞ്ഞതിനു ശേഷമാണ് പക്ഷെ അത് മറ്റൊന്നുമായിരുന്നില്ല തന്റെ ആത്മമിത്രവുമായ ശ്രീരാമൻ അവന്റെ ആഗ്രഹങ്ങളൊക്കെ കാച്ചിക്കുറുക്കി ഒരു പേപ്പറിലേക്കു പകർത്തി തന്റെ കയ്യിൽ
തന്നു അത് മറ്റൊന്നിനുമായിരുന്നില്ല തന്റെ അയൽവാസിയായ മിനിക്ക്
കൊടുക്കാൻ. താൻ ആ ഭാഗം ഭംഗിയായി ചെയ്തു. പിന്നീട് എന്ത് സംഭവിച്ചു എന്നറിയില്ല പക്ഷെ രണ്ടാളും കല്യാണം കഴിച്ചു വേറെ വേറെ സുഖമായി ജീവിക്കുന്നു. ആ കാലത്തു ക്ലാസ്സിലെ ഒരു പെൺകുട്ടിയോട് സംസാരിക്കുന്നത് പോലും മഹാപരാധമായിരുന്നു കൂടെ പഠിക്കുന്നവർ കളിയാക്കി കൊല്ലും കൂടാതെ ചുമരുകളിലൊക്കെ പരസ്യമായി വരും. പത്താം ക്ലാസ്സ്‌ തീരാറായപ്പോഴാണ് കുറച്ചെങ്കിലും സംസാരിക്കുന്നത്. മിനി അയൽവാസി ആണ് അവൾക്ക് ഇതൊക്കെ
തമാശയും ആയതിനാൽ വേറെ ഒന്നും സംഭവിച്ചില്ല.കോളേജ് കഴിഞ്ഞപ്പോൾ തനിക്ക് മറുപടിയായി കിട്ടിയ കത്തയച്ചയാൾ ഒരു പെൺകുട്ടി ആയത് കൊണ്ട് മാത്രം വളരെ വിദഗ്ദ്ധമായി ആ കത്ത് തുറന്ന് വായിച്ചിട്ട് അതു പോലെ ഒട്ടിച്ച ആ ലോക്കൽ കുറ്റാന്വേഷണ വിദഗ്ധൻ ഇന്ന് സർക്കാരിൽ നിന്ന് അടുത്തൂൺ പറ്റി വീട്ടിലിരിക്കുന്നു. അന്ന് അവന്റെ കൂടെ വായിക്കാൻ കൂട്ടു നിന്നവൻ വര്ഷങ്ങള്ക്കു ശേഷം ആ സത്യം വെളിവാക്കിയപ്പോൾ തനിക്കൊന്നും തോന്നിയില്ല കാരണം തോന്നാനുള്ള ഒന്നും ആ കത്തിൽ ഉണ്ടായിരുന്നില്ല വെറും സുഖ വിവരങ്ങൾ മാത്രം. പിന്നെ എതിരാളികളുടെ മക്കളുടെ
കല്യാണം മുടക്കാൻ ഊമ കത്തയച്ച് മുടക്കിയതത്രെ? അങ്ങനെ കത്തുകൾ;കൊണ്ടും എത്രയോ ജീവിതങ്ങൾ ദീവാളി കുളിച്ചിരിക്കുന്നു !

നാട് വിട്ടു വന്നപ്പോൾ ജോലി കിട്ടുന്നതു വരെ രാവിലെ പത്ര താളുകളിൽ കണ്ണോടിക്കുക എവിടെയാണ് ഒഴിവെന്നു കണ്ടെത്തുക പിന്നെ ബയോഡേറ്റ എന്ന അതു വരെ കേൾക്കാത്ത ജീവചരിത്രത്തിന്റെ ഒരു പകർപ്പും സർട്ടിഫിക്കറ്റിന്റെ കോപ്പിയുമായി തെക്കേതാണ് വടക്കേതാണ് എന്നറിയാതെ ജോലി അന്വേഷിച്ചുള്ള യാത്ര. കയ്യിൽ ഉള്ളത് താൻ എന്താണ് പറയുന്നതെന്ന് തനിക്ക് തന്നെ അറിയാത്ത
മുറിയൻ ഹിന്ദിയും അങ്ങനെ സഹനത്തിൻറ ഗാന്ധിയൻ പാതയുടെ അറ്റത്തു നിന്നാണ് ഒരു കമ്പനി മുതലാളി ചോദിച്ചത് ” തനിക്ക് ഇംഗ്ലീഷ് അറിയില്ല ഹിന്ദിയും തന്നോട് ഏത് ഭാഷയിലാണ് ഞാൻ സംസാരിക്കേണ്ടത്?. എന്നും വീട്ടിൽ തിരിച്ചെത്തുമ്പോൾ കഴിക്കാനായി ചേച്ചി തയ്യാറാക്കിയ ഭക്ഷണം ഉണ്ടാവും കൂടാതെ വയറു നിറയാനായി ഓരോ കത്തിലും വരുന്ന ദഹിക്കാൻ പ്രയാസമുള്ള നോവുകളും. ഇന്റർവ്യൂ കഴിഞ്ഞു വന്നാൽ അടുത്ത പണി പോസ്‌റ്റോഫീസിൽ പോയി ഇൻലണ്ട് വാങ്ങി വിശാലമായി ഇരുന്നുള്ള എഴുത്താണ്. ശരീരവും മനസ്സും ഒന്നാകുന്നതാണ് ഓരോ എഴുത്തുകളും അതിൻറ സുഖം എവിടേയും കിട്ടിയിട്ടില്ല.

സാധാരണ കത്തെഴുതി ഇൻലണ്ട് നിറഞ്ഞു കഴിഞ്ഞാൽ പിന്നെ വശങ്ങളിലും എഴുതും എന്നിട്ടും ബാക്കിയായത് വെള്ളപ്പേപ്പറിൽ എഴുതി ഇൻലണ്ടിന്റെ അകത്തു നിക്ഷേപിക്കും മറുനാട്ടിലെ
ജനങ്ങൾ, ജീവിതസാധാരണ ഗതോടൊപ്പം ഭാഷ , ജോലി. മിക്കവർക്കും എഴുതും എഴുതുമ്പോൾ സ്വന്തം വീട്ടുകാരെ മാത്രമല്ല അന്വേഷിക്കുക ആ ചുറ്റു വട്ടത്തുള്ള എല്ലാവരെപ്പറ്റിയും പിന്നെ എല്ലാ കാര്യത്തെപ്പറ്റിയും അതു കൊണ്ട് തന്നെ ഇടയ്ക്ക് നാട്ടിൽ പോകുമ്പോൾ അയൽ വക്കത്തുള്ള ചേച്ചിമാർ പറയും “അനന്തന്റെ കാര്യം ഞങ്ങൾ എല്ലാം
അറിയാറുണ്ട് കത്ത് വരുമ്പോൾ എല്ലാം ഞങ്ങളോട് അമ്മ പറയാറുണ്ട്. “അനന്തന്റെ പൈസ വന്നു, കത്ത് വന്നു എന്നൊക്കെ പറയുമ്പോൾ അമ്മയുടെ സന്തോഷം കാണണം” ഒരാളുടെ സന്തോഷം മറ്റുള്ളവരുടേതു കൂടിയാകുന്ന അസുലഭ നിമിഷം. അതൊക്കെയാണ്
ബന്ധങ്ങൾ. അരിയില്ലെങ്കിൽ അയൽ വക്കത്തു പോയി അരി കടം വാങ്ങും ചിലപ്പോൾ തീപ്പെട്ടി തീർന്നു പോയാൽ തീ പോലും കടം വാങ്ങുന്ന ബന്ധങ്ങൾ! അന്ന് കടം വാങ്ങാൻ നാണമുണ്ടായിരുന്നില്ല. അതൊരു സാധാരണ കാര്യം മാത്രം.

കത്തെഴുതിക്കഴിഞ്ഞാൽ പിന്നെ മറുപടിക്കായി അക്ഷമരായുള്ള
കാത്തിരിപ്പ്. ഓരോ കത്ത് കിട്ടുമ്പോഴും വലിയ സന്തോഷമായിരുന്നു. അതിനകത്തു സന്തോഷമായാലും ദുഖമായാലും.ഇന്ന് കത്തെവിടെ ?
നാട് നീളെ നടന്നു മടുത്തിട്ട് തോളിലിരിക്കുന്ന തോൾ സഞ്ചി തുറന്നിട്ട്
അതിലെ കത്തുകൾ വായിച്ചതിനു ശേഷം അവിടേയും സുഖം ഇവിടേയും സുഖം പിന്നെ ഞാൻ എന്തിനാ ഇങ്ങനെ കഷ്ടപ്പെടുന്നെ”
എന്ന് പറഞ്ഞു വായിച്ച കത്തുകൾ കീറി തുണ്ടു തുണ്ടാക്കി തോട്ടിലെ
വെള്ളത്തിൽ ഒഴുക്കിക്കളഞ്ഞ പോസ്റ്റ്മാന് കൂട്ടായി ഇവിടേയും ആൾക്കാർ ഉണ്ടല്ലോ എന്നോർമ്മ വന്നത് താമസിക്കുന്ന കെട്ടിടത്തിന്റെ ഗ്രൗണ്ട്ഫ്ലോറിൽ ചിതറിക്കിടക്കുന്ന കത്തുകൾ കണ്ടപ്പോഴാണ്. ഇവിടെ അതാണ് പോലുംരീതി. കത്തുകൾ പലതും ഉടമകൾക്ക് കിട്ടാറില്ല പിന്നെ അതാരും അന്വേഷിക്കാറുമില്ല പിന്നെ ചില പോസ്റ്റ്മാൻമാർ ഗ്രൗണ്ട് ഫ്ലോറിൽ കൊണ്ട് പോയി ഇടും. അതാകട്ടെ കളിക്കുന്ന പിള്ളേര്
എടുത്ത് തുണ്ട് തുണ്ടായി കീറി പറപ്പിക്കും അവർക്ക് കാത്തിരിക്കുന്നവരുടെ വിഷമം എങ്ങനെ അറിയാം!

തനിക്ക് വരുന്ന കത്തിനൊന്നും രഹസ്യ സ്വഭാവം ഉണ്ടായിരുന്നില്ല അതു കൊണ്ടു തന്നെ കുടുംബമൊത്ത് ഒന്നിച്ചായിരുന്നു വായിച്ചിരുന്നത് അന്നത് രസകരമായിരുന്നു. പിന്നെ പിന്നെ സുഹൃത്തുക്കൾ ഓരോരുത്തരും പല വഴി ആയപ്പോൾ എഴുത്തുകൾ കുറഞ്ഞു പിന്നെ തീർത്തും ഇല്ലാതായി.

വീടിന് ഒന്നര കിലോമീറ്റർ അകലെ ഫോൺ ഉള്ള വീട്ടിലേക്ക് രാവിലെ വിളിച്ചു പറഞ്ഞിട്ട് അടുത്ത ദിവസം വൈകുന്നേരം അനിയനോട് സംസാരിക്കുമ്പോൾ ആ ബന്ധത്തിന് വല്ലാത്തൊരു ശക്തി ഉണ്ടായിരുന്നു ഇന്നത്തെ വാട്ട്സ്അപ്പ് മെസ്സേജിന് അതില്ല. പക്ഷെ പറഞ്ഞിട്ടെന്ത് കാര്യം ഇന്ന് ഇ-മെയിൽ,വാട്ട്സ്അപ്പ് സന്ദേശങ്ങൾ ഇനി അതല്ല നേരിട്ട് സംസാരിക്കണമെങ്കിൽ വീഡിയോ കാൾ. ദൂരെ ഉള്ളവരെ വിളിക്കാൻ ട്രങ്ക് ബുക്ക് ചെയ്തത് ഒരു പക്ഷെ അടുത്ത തലമുറയ്ക്ക് യക്ഷിക്കഥകൾ ആകാം. ലോകം മാറുകയാണ്.

കത്തുകൾക്ക് കാത്തിരുന്ന കാലം ഇന്നില്ല. അന്നും ഇരുപത്തി നാലു മണിക്കൂർ ഇന്നും അതു തന്നെ എന്നിട്ടും മനുഷ്യർക്ക് ഇപ്പോൾ
സമയം ഇല്ല. കാലം കുതിച്ചു പായുകയാണ്. നാളെ എന്നത് എങ്ങനെ ആയിരിക്കും എന്ന് പറയാനാവില്ല. കത്തുകൾ ഇന്ന് മരണം കാത്ത് കഴിയുകയാണ് ചുരുങ്ങിയത് ഇൻലണ്ടിൽ എഴുതുന്ന കത്തുകൾക്കെങ്കിലും.

നാണു ടി. ന്യൂ ഡൽഹി✍

FACEBOOK - COMMENTS

WEBSITE - COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

ശബരിമലയില്‍ കനത്ത മഴ : ഭക്തിയില്‍ ആറാടി ഭക്തജനം

പത്തനംതിട്ട --ശബരിമലയില്‍ വൈകിട്ട് മൂന്നരമുതല്‍ അഞ്ചര വരെ ശക്തമായ മഴ പെയ്തു . പക്ഷെ മഴയിലും ആറാടി ഭക്ത ജനം ശരണം വിളികളോടെ മലകയറി അയ്യപ്പ സ്വരൂപനെ കണ്ടു തൊഴുതു . ഏതാനും...

സൈനികരുടെ സംരക്ഷണം സമൂഹത്തിന്റെ ഉത്തരവാദിത്തം: ജില്ലാ കളക്ടര്‍  

പത്തനംതിട്ട --രാജ്യം സംരക്ഷിക്കുന്ന സൈനികരുടെ സംരക്ഷണം സമൂഹത്തിന്റെയാകെ ഉത്തരവാദിത്തമാണെന്ന് ജില്ലാ കളക്ടര്‍ എ. ഷിബു പറഞ്ഞു. സായുധസേനാ പതാക ദിനത്തില്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ സൈനികക്ഷേമ ഓഫീസ് സംഘടിപ്പിച്ച പതാകനിധി സമാഹരണം...

ഡോ. ഷഹനയുടെ മരണം; പ്രതി ഡോ. റുവൈസ് കസ്റ്റഡിയിൽ, ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി.

തിരുവനന്തപുരം മെഡിക്കൽ കോളജിലെ പിജി വിദ്യാർത്ഥിനിയും ഡോക്ടറുമായ ഡോ. ഷഹനയുടെ മരണത്തിൽ പ്രതി ഡോ. റുവൈസ് കസ്റ്റഡിയിൽ. പ്രതിയെ വിശദമായ ചോദ്യം ചെയ്ത ശേഷം അറസ്റ്റ് ഉൾപ്പെടെയുള്ള നടപടിയിലേക്ക് കടക്കും. ഇന്നലെ റുവൈസിനെ...

സന്നിധാനത്ത് വെടിമരുന്ന് സൂക്ഷിക്കുന്നത് എല്ലാ മാനദണ്ഡങ്ങളും പാലിച്ചുകൊണ്ട്’ ; ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്

പത്തനംതിട്ട --സന്നിധാനത്ത് വെടിവഴിപാടിനുള്ള വെടിമരുന്ന് സൂക്ഷിക്കുന്നത് എല്ലാ മാനദണ്ഡങ്ങളും പാലിച്ചുകൊണ്ടാണെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ പി എസ് പ്രശാന്ത്. ക്ഷേത്രത്തില്‍ നിന്നും ഒരു കിലോമീറ്ററോളം മാറി 100 അടിയോളം താഴ്ച്ചയിലാണ് വെടിമരുന്ന് സൂക്ഷിക്കുന്ന...
WP2Social Auto Publish Powered By : XYZScripts.com
error: