ചെറിയൊരു വാക്കിനർത്ഥം ഗ്രഹിയാതെ
ചെറിയൊരു പാട്ടിന്റ ഈണം അറിയാതെ
ചെറിയൊരീ ജീവിത കാലത്ത് പകയോടെ
ചിതവരെ ഉള്ളിൽ എരിയുന്ന കനലുമായ്
കാറുംകോളു മടങ്ങാതുലയും മനസ്സുമായ്
കാകോളം മോന്തി വിഷജ്വാലയിൽ മുങ്ങീ
കാറ്റിലകപ്പെട്ടുലയും ചെറുയാനമായെന്നുംകാലം
കൊഴിഞ്ഞുപോവുന്നതുമറിയാതെ
എരിയും മനസ്സിൽനിന്നുയരുന്ന ധൂമങ്ങളും
കരയുവാനാവാതെ ചിരിക്കാനുമാവാതെ
കര കാണാക്കടലിൽ ഉഴലുവതെന്തിനായ്
കമനീയമാകും ഈ മാനുഷജന്മംമുഴുവനും
പിരിയുവതിൻ മുന്ന മോർക്കുക എന്തിനീ
പെരിയസൗാഭാഗ്യമാം സുകൃതജന്മങ്ങളെ
വെറുതെ കരിച്ചു കളഞ്ഞുചാരമാക്കുന്നു
വലിയവിപത്തിനായ് വഴിയൊരുക്കീടുന്നു
വിരിയുന്ന പൂവിൽ കിനിയുന്നു മധുകണം
അധരത്തിൽ വിടരുന്ന നറുപൂഞ്ചിരികൾ
കുളിരു കോരുന്നതാം മധുമാസരാവുകൾ
തെളിനീരൊഴുകീടുന്ന കാനനച്ചോലകൾ
ഈണത്തിൽ പാടുന്ന കുളിർ തെന്നലിൽ
മദിച്ചാടിയുലയുന്നുവല്ലോ ലതാനികുഞ്ജം
നീലാംബരത്തിലെ താരക നാരിമാരോടു
കൂടെച്ചിരിച്ചു രസിക്കുന്ന ശീതകിരണനും
നറുനിലാപുടവ യുടുപ്പിച്ചവനിയെ പുളകി
തയാക്കവേയിണതേടിപാടുന്നരാപ്പാടിയും
ഇവയെല്ലാംഇനിയെത്രനാൾനമുക്കെല്ലാം
അനുഭവയോഗ്യമായീടുമെന്നതുമാരറിവൂ
ഉണ്ണി കെ✍