നീ തെളിച്ച വഴിയെ..
അന്ന് ഞാൻ
നടന്നു പതിയെ..
ഒളി വീശി വന്നു തനിയെ
എൻ മനം കവർന്ന മലരേ..
മധു പൊഴിയുമെന്നു പറയെ..
മലരടരുമെന്ന് കരുതെ..
മണി മുഴക്കമങ്ങ് മറയെ..
മല മടക്കിലങ്ങ് തെളിയെ…
അവളെനിക്കു
മുന്നിൽ പതറെ..
ഞാൻ കൊതിച്ചു
ചുണ്ടിൽ തൊടവെ..
മഴ കനിഞ്ഞു
ഞങ്ങൾ പുണരെ..
മതിമറന്ന് മനസ്സ് പതിയെ.
ഇന്നിലകൾ അടർന്ന് കൊഴിയെ..
എൻ ഹൃദയമിടറി പതിയെ
അവൾ അധരമങ്ങ് അമരെ
അനുരാഗമെന്നിൽ ഉയരെ..
വിധി വിരുന്നു വന്നു തനിയെ..
വിരൽ പിടിച്ചു നിന്നു വെറുതെ
വഴി ഒരുക്കി അങ്ങ് മറയെ
വരം ലഭിച്ചുവെന്ന് പറയെ..
വാൾ, തലപ്പു കൊണ്ടു വരിയിൽ
വര വരച്ചു കൊണ്ട് വെറുതെ
വഴി വക്കിൽ, വന്ന വാക്കിൽ
വരി നെല്ല് കണ്ണ് തിരയെ..
ഇവിടം നമുക്ക് പ്രിയതം..
ഇവിടം നമുക്ക് സുഹൃതം…
ഇവിടം നമുക്ക് പ്രണയം,
പകുത്ത് തന്ന സ്വർഗ്ഗം..