നിലാവുള്ളൊരു രാത്രിയിൽ
നക്ഷത്രങ്ങൾ പുഞ്ചിരി
പൊഴിക്കുമ്പോൾ കണ്ണുകളിൽ
കുസ്യതി ഒളിപ്പിച്ചൊരുവന്റെ
പ്രണയമാകണം!!
കടലുകൾക്ക് അപ്പുറമിരുന്ന് ഹൃദയം
കൊണ്ടവനെഴുതുന്ന കവിതകളുടെ
മറുവരിയാകണം !!
ജൻമ ജൻമാന്തരങ്ങളോളം അവന്റെ
നെഞ്ചിലെ സ്നേഹത്തിന്റെ
ചൂടറിയണം !!
അത്രയ്ക്കിഷ്ടമായിരുന്നു
അവനെയെന്ന്
എത്ര തവണ എഴുതിയിട്ടും
മതിയാകാതെ ഇന്നും എഴുതിക്കൂട്ടുന്ന
വരികളിൽ സ്നേഹത്തിന്റെ
ആഴമെത്രയെന്ന് അടയാളമിട്ട്
സൂക്ഷിക്കണം !!
അവനോളം മറ്റൊരു വസന്തവുമീ
ഇഷ്കിന്റെ കിത്താബിൽ എഴുതി
ചേർക്കാനിനി ആകില്ലെന്നൊരിക്കൽ
കൂടിയവനോട് ആവർത്തിക്കണം !!
ഒടുവിൽ
ആവർത്തനവിരസതയില്ലാതെ
കവിതയെഴുതിയൊരു കവിയുടെ
തൂലികത്തുമ്പിൽ നിന്നടർന്നു വീണ
എണ്ണമില്ലാത്ത കാവ്യങ്ങളുടെ
ഏടുകളിലെവിടെയെങ്കിലും
അറിയപ്പെടാത്തൊരു പ്രണയമായ്
അവനെഴുതിയ കവിതകളിലെ ഏറ്റവും
മനോഹരമായ ഒരു കാവ്യമായ്
അവനിൽ തന്നെ അലിഞ്ഞു ചേരണം !!