ദേഹവിയോഗം മർത്ത്യജന്മം
അന്ത്യമാകുകിൽ
ദിവ്യമാം, അർത്ഥപൂർണ്ണമായ്,
ഉണ്മയാണാർക്കും
ദേഹമവസാനം
ചിതയിലായൊരുക്കിയടക്കുന്നു
ദൃഢതയും, വീര്യവും ചിന്തിച്ചരുമയാം
സന്മനം ജഢമായി
ചിതയിലായഗ്നിക്കിരയായി
പട്ടടയിലമരും നിമിഷമോർത്താൽ
ചാരുതമാം ചെറുപുഞ്ചിരി പോലുമേ
ചാരമായ് തീരുന്ന നിമിഷം.
ആത്മബന്ധനമേറും മനസ്സുകൾ
മൺമറഞ്ഞീടിലും
ആരിലും നൊമ്പരം
അഭിനിവേശവുമേറ്റം കെട്ടടങ്ങീടുന്നു
കാലംകഴിഞ്ഞാലും
കരുതലായകതാരിൽ നിഴലായി
കാണും മനോഗതി
സ്മരണകളനേകമായ് സന്മനം
നിതാന്തമായ് ബ്രഹത്വമായ് തളിരിട്ടു
മറ്റേതാനും മനസ്സിലും
കർമ്മബോധവുമകന്നു ജഢമായ
മർത്യനേറെ ധന്യമായ്
സാധ്യമായുള്ളതെല്ലാം കരസ്തമായ്
നേടിയും,
സാഹസമേറെ ഉരുവാക്കി
സ്വായത്തമാക്കിയവയെല്ലാം
കാലം കഴിഞ്ഞു
മരണത്തെ പുല്കുകിലൊന്നുമേ
കാത്തു സൂക്ഷിച്ചവ
സ്വന്തമായവകാശിയും ചിതയിലായ്
കൊണ്ടു നാം പോകുമോ മരണശേഷം
ദേഹിയോടൊപ്പം
കരുണയുമില്ല കാരുണ്യവുമില്ലറിയില്ല
തീനാളത്താൽ
കാർന്നുതിന്നും മഹിതനായ് വാണവൻ
ദേഹത്തെയാകെ
കരുതലായ് കാത്തു നാം
സൂക്ഷിച്ചു,അരുമയായ് കാമനയാൽ
പെരുമയാം സൂത്രമതറിയാതെ നമ്മെ
പിന്തുണച്ചവരിൽ
പലരിലും നിറവോടെ തുളുമ്പുമീ
സ്നേഹം സൗമ്യതയേറും
പതറാതെ മറവാതെ ആദരമോടെന്നും
ദേഹമെരിയിലും,
പ്രാമാണ്യമീ സ്നേഹം, ചിതയിൽ
ഒടുങ്ങാത്ത സത്യം!!
രഘു കല്ലറയ്ക്കൽ✍