ഒടുവിലി ഹൃദയ തുടിപ്പുകൾ
മന്ത്രിയ്ക്കുന്നു നിൻ
കരലാളനത്തിനായ്…
ചുടു നിശ്വാസ വായുവിൽ അലിഞ്ഞു
ചേർന്ന പ്രണയമെ…
നീയെൻ ജീവിതാമൃത ബിന്ദുവോ..??
കൈകൾ മെല്ലെ ചലിപ്പിച്ചവൾ
പ്രണയത്തിനോടങ്ങു ചേർന്നു…
കണ്ണീരിനാൽ അലിഞ്ഞു ചേർന്ന
വാക്കുകൾ..
ഒരായിരം പൂക്കളായ് പരിമളം തൂവി…
പറയുവാൻ കഴിയാത്ത നൊമ്പര
വാക്കുകൾ പകുതി യിൽ മുറിഞ്ഞു
പോയിടവേ…
ഇടറുന്നൊരെന്റെ ഇട നെഞ്ചിലെ
നോവുകൾ പറയാതെ പറഞ്ഞതു
മെന്താ…
കുതറുന്ന എന്നുടെ നെഞ്ചിടിപ്പുകളുടെ
താളം പതിയെ നിലയ്ക്കവേ…
നിന്റെ ചിരി തൂവി നിൽക്കുന്നൊരാ
മുഖം എന്റെ അന്ത്യമാം ഓർമയിൽ
ഉണ്ടല്ലോ…
നഷ്ട്ട പെട്ടോരാ പ്രണയത്തിൻ..
നല്ല നാളുകൾ ഓർമയിൽ
തെളിഞ്ഞിടവേ…
പുണരാൻ വെമ്പുന്ന എന്റെ കരങ്ങളെ
എന്തിനു തട്ടി മാറ്റി നീ…
അവസാന ആലിംഗനത്തിന്റെ മധുരം
നുണയാൻ കഴിയാത്തതെന്താ…??
ഒരു ചുടു ചുംബനത്തിനായ് കേഴുന്ന
എന്റെ മനം കാണാത്ത തെന്താ…??
നഷ്ട്ട പ്രണയ മായ്
നീറുന്നോരോർമയായ് എന്റെ
മനമതിൽ നീയും…
കുളിർ തെന്നലായ് തഴുകി
ഉണർത്തീടാം ഇനി…
ഒന്നിങ്ങു വന്നിടുമോ തോഴാ…
മിഴിനീരിനാൽ നനഞ്ഞു കുതിർന്ന
എന്നുടെ സ്വപ്‌നങ്ങൾ പറയാതെ
പറഞ്ഞു…
ഒരു ചെറു പുഞ്ചിരി തന്നു പിൻവാങ്ങിയ
മോഹങ്ങളെന്തു പറഞ്ഞു…
അറിയില്ല അറിയില്ല എന്റെ പ്രണയമേ…
നീറുന്ന ഓർമ്മകൾ ബാക്കി..
എരിഞ്ഞടങ്ങീടുന്ന നെഞ്ചിന്റെ
ഉള്ളിലായ് നോവുകൾ ആയിരം
ബാക്കി…
എല്ലാത്തിനും സാക്ഷി യായി
മടങ്ങവേ…
ഒടുവിലീ മൗനവും ഞാനും…
ബാക്കി യാവുന്നോരെന്റെ
സ്വപ്നങ്ങളെ ചിതയിൽ
കത്തിയമർന്നീടട്ടെ…
ഇനി ചിതയിൽ കത്തിയമർന്നീടട്ടെ…
രചന: രാജലക്ഷ്മി രാകേഷ്✍