🌹Happy Father’s Day🌹
മക്കളെ കടലോളം ആഴത്തിൽ സ്നേഹിച്ചിരുന്ന, മക്കളാണെന്റെ സർവ്വസമ്പാദ്യവും എന്നുപറഞ്ഞ് എല്ലുമുറിയെ പണിയെടുത്തു,അളവില്ലാത്ത സ്നേഹം നൽകി വളർത്തി മാൺമറഞ്ഞുപോയ എന്റെ പിതാവിന് ഒരായിരം സ്നേഹപ്പൂക്കൾ അർപ്പിക്കുന്നു.
🙏സ്വർഗ്ഗത്തിലെ പറുദീസയിൽ മാലാഖമാരോടൊത്തു ആടിപ്പാടി ദൈവത്തെ സ്തുതിക്കട്ടെ, ആമേൻ.🙏
കവിത :- ആഴകടലിന്റെ സ്നേഹം.
എന്നെന്നുമെന്മനസ്സിൽ,
സ്നേഹക്കടലാണെന്റെയച്ഛൻ.
താരാട്ടു പാടിയും താളം പിടിച്ചും,
മക്കളെ സ്നേഹിച്ചോരച്ഛൻ.
കാക്കക്കും തൻകുഞ്ഞ് പൊൻ
കുഞ്ഞു പോലെ,
സ്നേഹം ചൊരിയുന്ന സ്നേഹക്കടൽ.
എത്രയും കഷ്ടപ്പാടിലും മക്കളെ,
റാണിയെപ്പോലെ വളർത്തുന്നോരച്ഛൻ,
ചൊല്ലിപഠിപ്പിച്ചും തല്ലിപഠിപ്പിച്ചും,
സ്നേഹത്താൽ പാഠം
പഠിപ്പിക്കുന്നോരച്ഛൻ.
മക്കളെ ആവോളം
സ്നേഹിച്ചിടുമ്പോൾ,
ഹൃദയം തുളുമ്പുന്ന കഥകളുമായ്.
തന്നുടെ കാലത്തെ പട്ടിണിവട്ടങ്ങൾ,
സങ്കടത്തോടങ്ങു ചൊല്ലിടുമ്പോൾ.
ആ ദിനത്തെപഴിച്ചോരു നേരവും,
ഇല്ലായ്മയെന്തെന്നറിഞ്ഞു വളരേണം.
ജീവിതക്ലെശങ്ങൾ വന്നിടുമ്പോൾ,
തകരാതിരിക്കാനായി ചൊല്ലിടുന്നു.
നമ്മുടെ
വിശപ്പിയെന്തെന്നെറിഞ്ഞീടുകിൽ,
അന്യന്റെ വിശപ്പിനെ കരുതിടേണം.
ദാഹിച്ചു വലഞ്ഞുവരുവൊന്റെ,
ദാഹം ശമിപ്പിക്കാനിറ്റു ജലംനൽകൂ.
നാണം മറക്കുവാൻ
വസ്ത്രമില്ലാത്തൊർക്ക്,
ഉടയാടയൊന്നു നാം നൽകിടെണം.
എല്ലാരുമൊത്തൊരുമയാൽ
വാണിടെണം,
സ്വർഗ്ഗസമാനമാം കുടുംബവുമേ.
സ്നേഹം കൊടുത്തു വളർത്തിയ
മക്കളെ,
ചൊല്ലും കൊടുത്തു വളർത്തിടെണം.
ജീവിതഭാരങ്ങളേറിടുമ്പോൾ നാം
തളരാതെ തകരാതെ പ്രാർഥിച്ചിടൂ.
ജനിച്ചാലൊരിക്കൽ
മരണമുണ്ടെന്നുള്ള,
ബോധ്യവും നമ്മളിലുണ്ടാകണം.
ഇത്രയുമത്രയും കാര്യങ്ങളിൽ നാം
വീഴ്ച്ചവരുത്താതെ ജീവിക്കേണം.
സത്വചനങ്ങൾ മാർഗമാക്കിടുമെൻ,
പിതാവിന്റെ വാക്കുകൾ സ്മരിച്ചിടുന്നു.
കഷ്ടങ്ങളിൽ നിന്നും മുക്തിനേടിയെൻ
പിതാവിൻ ഭാവനത്തിൻ വിശ്രമിക്ക.
ഓർമ്മകൾക്കൊരുനാളും
മരണമില്ലെന്നുര-
ചൊല്ലുന്നോരെന്മനം സങ്കടത്താൽ.
എൻ പിതാവിൻ പരിത്യാഗം
ചൊല്ലീടുവാ-നെൻ നാവിലൊരിത്തിരി
സന്തോഷവും.
എന്നുടെ കഷ്ടങ്ങളെന്നെന്നും
നോവായ്
പിതാവിൻ ഹൃദയത്തിലെന്നുമെന്നും.
ആരോരുമില്ലാതെ
കഷ്ടപ്പെടുന്നോരീമകൾ,
തൻ നൊമ്പരം
ദൈവകരങ്ങളിലേൽപ്പിച്ചല്ലോ
മിനി എൽദോസ്, കോതമംഗലം