ശ്വാസം നിലയ്ക്കുംനാളിൽ
ജഡമെന്നുവിളിക്കുന്ന വേളയിൽ
കാണുവാൻ തിടുക്കം കൂട്ടുന്ന
ജനത്തിനു മുമ്പിൽ കിടക്കുന്നു
ശാന്തനായ് നിർവികാരനായ്
പ്രകാശംപതിക്കുന്ന ദിശയറിയാതെ
പ്രഭാതത്തിന്റെ പ്രസരിപ്പറിയാതെ
ശയിച്ചിടുന്നു നീണ്ടുനിവർന്നിവിടെ
പകൽചൂടിൽ മാംസമുരുക്കുന്ന
ജോലികൾചെയ്തുതീർക്കുന്നു
സുന്ദരമാം നാളെയുടെ സ്വർഗ്ഗ-
വർണ്ണചിറകിൽപറക്കുവാൻവേണ്ടി
ഒരുപാടു സ്വപ്നങ്ങൾക്കു വിട –
നൽകിശാന്തമായൊരു ശേഷിപ്പായ്
കിടന്നിടുന്നു ആറടി പുതപ്പിന്റെ
ശാന്തതനുകരുന്ന പകലിൽ
അവസാനമായി കാണാൻ
വരുന്നവരുടെ
ശരീരത്തിൽ പതിക്കുന്ന പ്രകാശം
അവസാനത്തെ നിഴലായ് പതിക്കുന്നു
ജഡത്തിനു മുകളിലെവിടെയും.
സുനിൽ.ഡി.റാന്നി✍