ഓർമ്മകൾ തിരതല്ലും സാഗരം
നോവിന്റെ സുഖമുള്ള ഓർമ്മകൾ
നേരിന്റെ നിറവാർന്ന ജീവിതം
ജീവന്റെ മണമുള്ള ഓർമ്മകൾ
കനിവോലും ഹൃത്തിനുടമയാം
ക്ഷമയെന്ന പുണ്യം നിറഞ്ഞിടും
പരസ്പര സ്നേഹം പകർന്നിടും
ശാന്തത നിറഞ്ഞൊരീ ജീവിതം
സാരോപദേശങ്ങൾ നൽകിയെന്നും
ആത്മീയഗുരുവായെന്നെ നയിച്ചിടും
തളരും നേരമെന്നുമെന്റെ
താങ്ങായി തണലായി മാറിടും
കരം പിടിയ്ക്കും കുഞ്ഞനുജനായ്
മാർഗദർശനമേകും ഗുരുവായ്
വീഴാതെ കാക്കുന്ന ദൂതനായ്
നിഴലായെന്നും കൂടെ നടന്നിടും
✍ലിസ ഷാജി