ഒറ്റഞെക്കിൽ
പ്രണയം
അപ്രത്യക്ഷമായപ്പോൾ
കവിയുണ്ടായി
ഒറ്റവീഴ്ചയിൽ
പരാജിതരുടെ
സമ്മേളനത്തിന്
നേതാവുണ്ടായി.
ഒറ്റനോട്ടത്തിൽ
ചിറകുകൾ
അരിഞ്ഞു
വീഴ്ത്തിയപ്പോൾ
ഇരയുണ്ടായി
ചിരിച്ചുകൊണ്ട്
ആർത്തിമൂത്ത
വേട്ടക്കാരനും.
തോറ്റവരുടെ
കരച്ചിലുകൾക്കിടയിൽനിന്ന്
ആദ്യമായൊരു
ശബ്ദമുയർന്നുവന്നു
ഉറക്കെ
ആർജ്ജവത്തോടെ
അവൾ പറഞ്ഞു
ഇരയല്ല
അതിജീവതയാ..
✍ദീപ ആർ
Facebook Comments