മാറ്റം അനിവാര്യമാണ്,
എന്നാൽ സ്ത്രീ രൂപം
കാണുമ്പോൾ പ്രലോഭനം
ഉണ്ടാവുന്നുയെന്ന്
പരമാർശ്ശത്തിലാണ് സ്ത്രീ
വിരുദ്ധത നിഴലിച്ചത്.
വർത്തമാന കേരളത്തിലെ
ചില തുറന്നുപറച്ചിലുകൾ
അശ്ലീലത്തിന്റെ
മാറ്റ് കൂട്ടുക മാത്രമല്ല
മുന്നറിയിപ്പിന്റെ ഒച്ചയും
കൂട്ടുന്നുണ്ട്.
സ്ത്രീയും സാരിയുമൊരു പ്രതീകമാണ്.
മനുഷ്വത്വത്തിന്റെ ഒരു മഹത്തായ
മാനവികതയുടെ പ്രതീകം.
മാനവികതയ്ക്ക്
മാതൃകയായതിന്
സ്ത്രീയിന്ന് ചിലയിടങ്ങളിൽ
നോവുതുന്നുന്നു.
കാല്പനികമായ ജീവിതപടവുകൾ
അരികു ജീവിതത്തിന്റെ
വ്രണിത മുദ്രകളാണെന്ന
തിരിച്ചറിവോടെ തന്നെ
അവൾ മുന്നേറുകയാണ്.
മാനവികതയ്ക്ക്
മാതൃകയായതിന്
സ്ത്രീ ആദരിക്കപ്പെടുക
തന്നെയല്ലേ വേണ്ടത്.
പറയുന്നതും പ്രവർത്തിക്കുന്നതും
തമ്മിലുള്ള വ്യത്യാസമാണൊരു
പുരുഷന്റെ ജീവിതമെന്ന
തിരിച്ചറിവിൽ.
രാവകലുന്ന പകലിന്റെ
നാണത്തിൽ പുലരിയെ
വരവേറ്റ സ്ത്രീയെ,
അറിയാതെ പോവരുത്.
ഈ സ്ത്രീയുടെ യോനിയിലൂടെ
നിന്റെ പ്രസവമെങ്കിൽ,
അമ്മയുടെ മുല കുടിച്ച്
വിശപ്പടക്കിട്ടുണ്ടെങ്കിൽ.
സ്ത്രീയെ കാണുമ്പോൾ,
സാരിചുറ്റിയ സ്ത്രീരൂപത്തിൽ,
ഒരു സ്ത്രീ പ്രതിമപോലും
കാണുമ്പോൾ പ്രലോഭനം
ഉണ്ടാക്കില്ല.
“എന്നിരുന്നാലും ഒരു സംശയംകൂടി
ബാക്കിയാകുന്നു മുഖ്യമന്ത്രിയൊരു
സ്ത്രീ ആയിരുന്നേൽ,”
എങ്ങനെ താങ്കൾ പ്രതികരിച്ചേനെ?
ബീനാ പൂഞ്ഞാർ✍