അറബിക്കടലിന്റെറാണി,യവൾ
അഭിമാനതാരക,മായിരുന്നില്ലേ!
ഇന്നവൾക്കാവുമോ ശ്വസിപ്പാൻ
ശുദ്ധവായുവിനല്ലേകേണിടുന്നു!
റാണിയാം കൊച്ചിയെ കൊല്ലാൻ
അച്ചാരം വാങ്ങിയോർ നിങ്ങൾ!
മാലിന്യമലകൾക്കഗ്നിപകർന്നിട്ട്
കുറ്റപ്പെടുത്തുന്നുവോ തമ്മിൽ!
പ്രകൃതിയും കൊച്ചിക്കുകൂട്ടുകാരി
പ്രളയത്തെ തോല്പിച്ച റാണിയവൾ!
തോറ്റു!ധനാർത്ഥിക്കു മുന്നിലവൾ
വിറ്റുതുലച്ചതിൻ ചാരിത്ര്യവും നാം!
കൊച്ചിതൻമണ്ണിൽ വസിപ്പവരിന്ന്
കേഴുകയല്ലേ ശുദ്ധവായുവിനായി!
കീശയിൽകാശെത്ര,യുണ്ടാകിലും
വാങ്ങുവാനാകുമോ പ്രാണവായു!
ശ്വസിക്കാൻ വെമ്പും ശിശുവിൻ്റെ
കഷ്ടതകാണുകില്ലധികാരികളും!
വൃദ്ധജനങ്ങളും രോഗികളും ജീവ-
ശ്വാസംകഴിക്കാനെന്തുചെയ്യേണ്ടു!
മാലിന്യച്ചൂളിയിലാഴുമീ കൊച്ചിയെ
ആർക്കാണു രക്ഷിക്കാനായീടുക?
കഷ്ടമീ ക്രൂരത കാട്ടിയതാരെന്നു
ചൊല്ലാതിരിക്കാൻ കാരണമെന്ത്!
ധർമ്മവും നീതിയും മറന്നുപോയി
ധനാർത്ഥി മനുഷ്യനെയന്ധരാക്കി!
വായുവും വെള്ളവുമെന്ന പോലെ
മനുഷ്യമനസ്സും മലീമസമായിമാറി!
നാളുകളായ് നീറും വേദനയോടെ
ചുടുമാളത്തിലല്ലേ മൂഷിക തുല്യം!
തീരാദുരിതത്തി,നന്ത്യമുണ്ടായിട്ട്
തങ്കസൂര്യോദയം തേടിവന്നീടില്ലേ!
അനുഭവം പാഠമായ് മാറിടേണ്ടേ
നന്മതൻ വിലയുമറിഞ്ഞിടേണ്ടേ!
അറബിക്കടലിൻ്റെ റാണി തന്നെ
കൊച്ചി അഭിമാനമല്ലേ നമുക്കും!
രാജൻ രാജധാനി✍
മനുഷ്യന്റെ ഒടുങ്ങാത്ത ആർത്തിയാണ് എല്ലാത്തിനും കാരണം 🙏🙏🙏
മനുഷ്യന്റെ ഒടുങ്ങാത്ത ആർത്തിയാണ് എല്ലാത്തിനും കാരണം 🙏🙏🙏
കാലിക പ്രസക്തിയുള്ള കവിത 👌👌👌🌹