ഒറ്റയ്ക്കിരിക്കുവാൻ
മോഹമുണ്ടെങ്കിലും ഒറ്റക്കിരിത്തില്ലെൻ
മൂകമാം നോമ്പരം .
കാണുവാനൊത്തിരി
കാഴ്ച്ചയുണ്ടെങ്കിലും കാഴ്ച്ച
മറക്കുന്നെൻ കണ്ണുനീർ തുള്ളിയും .
കാലമാം ഓർമ്മയിൽ ഒഴുകുന്ന
പുഴയുടെ താളവും കാറ്റിൽ പറന്നു
പോയി.
തേങ്ങിക്കരഞ്ഞെയെൻ ബാല്യമാം
കാലത്തെ കണ്ണുനീർ കൊണ്ടും
ശപിച്ചു പോയി.
ആരുമില്ലാത്ത വിജന വീഥിയിൽ
മൂകനായി ഇന്നും നിന്നിരുന്നു.
കൂട്ടിനായി തിരയുന്ന പക്ഷിയെ
പോലെ ഞാൻ കാത്തിരിക്കുന്നു എൻ
നല്ല കാലത്തെ .
രഞ്ജിമ✍