17.1 C
New York
Wednesday, October 20, 2021
Home Literature 40 ആസ്പത്രി ദിനങ്ങൾ (എൽസി യോഹന്നാൻ ശങ്കരത്തിൽ, ന്യൂയോർക്ക്)

40 ആസ്പത്രി ദിനങ്ങൾ (എൽസി യോഹന്നാൻ ശങ്കരത്തിൽ, ന്യൂയോർക്ക്)

കരുതിയതല്ലൊരു കവിത യിനിമെൻ

വിരൽത്തുമ്പിലൂടൊഴുകിയെത്തിടുമെന്നതോ!,

സിരകളിൽ ധമനികളിൽ പ്ലാക്കായ് ചേക്കേറും

കറകളെ നീക്കുവാൻ ഹൃദയം പിളർന്നഥ

കരവിരുതാർന്നൊരാ ഭിഷഗ്വരശ്രേഷ്ഠർതൻ

കരങ്ങളാൽ ജീവസ്സു പകർന്നു സചേതനം

ഒരു തിരിനാളമായെരിവാനീ ജീവനെ

കരുണാമയനേ നീ തന്നതാൽ നമിപ്പിതെൻ!

ഉരുകും കരളുമായ് ചാതുർ ദശനാളുകൾ

നെരിപ്പോടിനൊപ്പമായ് കത്തിയെരിയുമൊരു

പരിതപ്ത ചിത്തവുമർത്ഥനാ മന്ത്രണവും

നുറുങ്ങുന്ന ചിത്തങ്ങൾ ദർശിക്കും സുര നാഥൻ

മരണവക്ത്രത്തിന്നഗാഥ ഗർത്തിൽനിന്നും

തിരുക്കരം നീട്ടി കരേറ്റും ശക്തിയേ നമോ!

അറിയുന്നു ഞാനിന്നു ശുശ്രൂഷാ വൃഗ്രരായ്

വിരവോടോടിയെത്തും നേഴ്സസും സേവകരും

ഒരു നിമിഷം പോലും വൃഥാവിലാക്കീടാതെ

പരിചരിച്ചീടുമാ സാന്ത്വന ലേപാമൃതം,

നിറയ്ക്കന്നു മാനസേ ആശിസനിർഝരണി

അറിയുന്നു ഞാനിന്നാ സേവന തല്പരത!

മറക്കുന്നു സ്വയമവർ നിസ്വാർത്ഥർ നേഴ്സുമാർ

കരുണാർദ്ര മാനസർ മാലാഖാ തുല്യ രവർ;

തിരിനാളമായെരിഞ്ഞു സൗഖ്യം നിറയ്ക്കുവോർ

കരയുന്ന മാനസർതൻ ദൈന്യമുഖങ്ങളും

നിരാംലംബരായ് വിധിനൽകും വിഹിതം കാക്കും

പരമ ദൈന്യത്തിൻ്റെ മനുഷ്യരൂപങ്ങളെ

നിരന്തരം ദർശിക്കാ മാസ്പത്രി കവാടത്തിൽ

നരജന്മത്തിന്നപാര ദൈന്യം തിങ്ങുന്നിടം

ഒരുവനും ആരിലും മേലല്ല , കാട്ടുന്നിടം

ഞരമ്പിലാഴ്തും സൂചിയിൻ ചുംബനത്തിലാരും

നിരായുധർ ആരോഗ്യത്തിനു തുല്യമില്ലേതും

കരുണാർദ്രനാം ദൈവത്തെ തേടും അദേവരും.

ഒരു ദിനം കൂടിയീ യാസ്പത്രിയിലീശ്വര

കരുണയ്ക്കു നന്ദിസ്തവങ്ങളുമായ് നില്പിതേൻ!

40 നീണ്ട കാതര ദിനങ്ങളിലെ ഒരു ICU വാസത്തിൻ്റെ
പ്രസഫുടിതം

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

തട്ടിപ്പുസംഘത്തിലെ കണ്ണികളായ മണിപ്പുർ സ്വദേശിനിയും ഭർത്താവും അറസ്റ്റിൽ.

തട്ടിപ്പുസംഘത്തിലെ കണ്ണികളായ മണിപ്പുർ സ്വദേശിനിയും ഭർത്താവും അറസ്റ്റിൽ. വിദേശത്തെ ഡോക്ടർ ആണെന്ന് പറഞ്ഞ് ഫെയ്സ് ബുക്കിലൂടെ സ്ത്രീകളെ പരിചയപ്പെടുകയും വിദേശപണവും സ്വർണവും പഴ്സൽ ആയി അയച്ചിട്ടുണ്ട് എന്നു പറഞ്ഞ് നികുതി, പ്രൊസസിങ് ഫീസ് ഇനത്തിൽ...

അങ്ങനെ’ ഒരവധിക്കാലത്ത്….!!!(കഥ)

വളരെ ചെറുപ്പം മുതലേ അച്ഛനും മുത്തശ്ശിയും അമ്മയും ഒക്കെ പറയുന്ന കഥകളിൽ അവളുണ്ടായിരുന്നു…! പൂതപ്പാട്ടിലെ പൂതത്തെ പോലെ ..കുഞ്ഞുങ്ങൾക്ക് അമ്മയായ് …കനിവ് നിറഞ്ഞവൾ ആയി …അച്ഛന്റെ കഥകളിലും, ചെമ്പക പൂമൊട്ടിന്റെ നിറമുള്ള കസവു ചേലയുടുത്ത...

ബിജെപി സംസ്ഥാന പ്രസിഡൻറ് കെ. സുരേന്ദ്രൻ നവാഭിക്ഷിക്തനായ കാതോലിക്കാ ബാവയെ സന്ദർശിച്ചു.

ബിജെപി സംസ്ഥാന പ്രസിഡൻറ് കെ സുരേന്ദ്രൻ നവാഭിക്ഷിക്തനായ കാതോലിക്കാ ബാവയെ സന്ദർശിച്ചു. കോട്ടയം ദേവലോകം അരമനയിൽ എത്തിയാണ് ബാവയുമായി കൂടിക്കാഴ്ച നടത്തിയത്.സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വക്കേറ്റ് ജോർജ് കുര്യൻ, സംസ്ഥാന സമിതി അംഗം ബിജു...

ഇന്നത്തെ മന്ത്രിസഭാ യോഗ തീരുമാനങ്ങൾ.

തിരുവനന്തപുരം : വിവിധ മേഖലകളില്‍ സമൂഹത്തിന് സമഗ്രസംഭാവനകള്‍ നല്‍കുന്ന വിശിഷ്ട വ്യക്തികള്‍ക്കുള്ള കേന്ദ്ര സര്‍ക്കാരിന്‍റെ പത്മ പുരസ്കാരങ്ങളുടെ മാതൃകയില്‍ സംസ്ഥാന തലത്തില്‍ പരമോത സംസ്ഥാന ബഹുമതി ഏര്‍പ്പെടുത്താന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. പുരസ്കാരങ്ങള്‍ക്ക് കേരള പുരസ്കാരങ്ങളെന്ന്...
WP2Social Auto Publish Powered By : XYZScripts.com
error: