17.1 C
New York
Thursday, March 23, 2023
Home Literature 🙋‍♂️ഡിസൂസയുടെ അവധിക്കാലം (സംഭവകഥ)

🙋‍♂️ഡിസൂസയുടെ അവധിക്കാലം (സംഭവകഥ)

ന്യൂസിലൻഡിൽ ജനിച്ചുവളർന്ന ഡിസൂസ എന്ന 12 വയസ്സുകാരൻ ഓർമ്മ വച്ചതിൽ പിന്നെ അവൻറെ അച്ഛൻറെയും അമ്മയുടെയും കൂടെ കേരളത്തിലെ അവൻറെ മുത്തച്ഛന്റെ തറവാട്ടിൽ അവധി ആഘോഷിക്കാൻ എത്തുന്നത് ഈയിടെ ആയിരുന്നു. ആ ബംഗ്ലാവിലെ ഓരോ കാഴ്ചകളും ആ കുഞ്ഞു മനസ്സിനെ വിസ്മയിപ്പിച്ചു.

ബംഗ്ളാവിലേക്ക് കാലെടുത്ത് വയ്ക്കുമ്പോൾ കാണുന്ന കാഴ്ച വരാന്തയിൽ തന്നെ ഒത്ത വണ്ണവും ഉയരവും ഉള്ള അരോഗദൃഢഗാത്രനായ ഒരാൾ വെടിവെച്ച് താഴെ ഇട്ടിരിക്കുന്ന ഒരു കാട്ടുപോത്തിന്റെമേൽ കാലെടുത്തു വച്ച് വലതു കയ്യിൽ തോക്കുമായി, ഏഴ് അടി നീളത്തിലും മൂന്ന് അടി വീതിയിലും ഫ്രെയിം ചെയ്തുവച്ച ഒരു ബ്ലാക്ക് ആൻഡ് വൈറ്റ് ഫോട്ടോ ആണ്. ഒരു മുണ്ട് മാത്രം ഉടുത്ത് നേരിയത് തോളത്തിട്ടു കറുത്തിരുണ്ട ആ ഉരുക്കുമനുഷ്യൻ ആണ് വീരശൂരപരാക്രമിയായ തൻറെ മുതുമുത്തച്ഛൻ എന്ന് അച്ഛൻ പറഞ്ഞു. സ്വീകരണ മുറിയിലേക്ക് കയറിയപ്പോൾ പുലിയുടെ 🐹തലയും തോലും വെച്ച് ഭിത്തി അലങ്കരിച്ചിരിക്കുന്നു. പിന്നെ ഒരു ഡബിൾ ബാരൽ ഗൺ നന്നായി പോളിഷ് ചെയ്ത് പ്രദർശിപ്പിച്ചിട്ടുണ്ട്. ഡൈനിങ്ങ് മുറിയിലെ ഭിത്തിയിൽ കാട്ടുപോത്തിന്റെ തല.🐃 ഡ്രസിംഗ് ടേബിളിന് ഇരുവശവും ആനക്കൊമ്പുകൾ.🐘സപ്രമഞ്ച ഊഞ്ഞാലിൽ വിരിച്ചിരിക്കുന്നത് മാന്തോൽ. ഉടുപ്പുകൾ തൂക്കിയിടാൻ കലമാൻ കൊമ്പുകൾ.🦓 ആനയുടെ🐘കാലിൻറെ ഭാഗം കൊണ്ട് സ്റ്റൂളുകൾ. സ്റ്റഫ് ചെയ്തുവച്ചിരിക്കുന്ന കിളികൾ, 🦜🐦🐧🦢🦆🐓🐔ആകെ വനത്തിൽ എത്തിയ ഒരു പ്രതീതി.

ധനാഢ്യനും എസ്റ്റേറ്റ് മുതലാളിയും ആയിരുന്ന വാറുണ്ണിയുടെ പത്തു മുപ്പതു മുറികളും ചുറ്റോടു ചുറ്റും മുറ്റവും ഔട്ട്‌ഹൗസും ഒക്കെ ചേർന്നുള്ള ബംഗ്ലാവ് ഇന്നും പൊന്നുപോലെ പഴമയുടെ ഗാംഭീര്യം ഒട്ടും നഷ്ടപ്പെടുത്താതെ സൂക്ഷിച്ചിരിക്കുന്നു. വന്യജീവി സംരക്ഷണനിയമം അനുസരിച്ചു പരമ്പരാഗതമായി ലഭിച്ച ആനക്കൊമ്പ്, പുലിനഖം, കലമാൻകൊമ്പ് .. …..മുതലായ സാധനങ്ങൾ സർക്കാരിനെ അറിയിച്ചു വനം വകുപ്പിൽ നിന്ന് പൊസഷൻ സർട്ടിഫിക്കറ്റ് വാങ്ങി നിയമാനുസൃതം സൂക്ഷിക്കാവുന്നതാണ്.

1968 കാലഘട്ടത്തിൽ വന്യ മൃഗങ്ങളെ വേട്ടയാടുന്നത് ഒരു അംഗീകാരമായിട്ടാണ് കണക്കാക്കിയിരുന്നത്. പുലിയെ🐯വെടിവെച്ചു കൊന്ന് അതിനെ വാഹനത്തിൽ വച്ചുകെട്ടി റോഡിലൂടെ പ്രദർശനം നടത്തുന്നതൊക്കെ കൗതുക കാഴ്ചകളായിരുന്നു. സമ്പന്നരായ എസ്റ്റേറ്റ് മുതലാളിമാരുടെ ബംഗ്ലാവുകൾ ഒക്കെ ഈ വിധമാണ് അലങ്കരിച്ചു വച്ചിരുന്നത്. ആഡംബരത്തിൻറെയും ആഭിജാത്യത്തിൻറെയും അന്തസ്സിന്റെയും ലക്ഷണങ്ങളായിരുന്നു ഇവയൊക്കെ.

കാട്ടുപന്നി, മുയൽ, എരണ്ട, 🐧🐦🦆🦛 പ്രാവുകളെയൊക്കെ മുത്തച്ഛൻ വെടിവെച്ചു കൊണ്ട് വന്ന് ഔട്ട് ഹൗസിൽ പാചകം ചെയ്ത് ജോലിക്കാരോടൊപ്പം മദ്യസേവ നടത്തുന്നതൊക്കെ ഡിസൂസയുടെ അച്ഛൻറെ കൗമാര മനസ്സിലെ ഒരു തെളിഞ്ഞ ഓർമ്മയായി ഇന്നും ഉണ്ട്. അതൊക്കെ ഒരു കാലം! എല്ലാം പഴങ്കഥ ! ജോലിക്കാർക്ക് കൊച്ചു മകനോട് പറയാനുണ്ടായിരുന്നത് മുതു മുത്തച്ഛൻ പണ്ട് വേട്ടയാടിയിരുന്ന മൃഗങ്ങളുടെ നിറം പിടിപ്പിച്ച കഥകൾ. അദ്ദേഹത്തിന്റെ മകൻ അന്ന് ഒരു റൈഫിൾ ക്ലബ്‌ അംഗമായിരുന്നു. ഇലെക്ഷൻ സമയത്തും കേന്ദ്ര മന്ത്രിമാർ കേരളസന്ദർശനം നടത്തുന്ന സമയത്തും റൈഫിളുകളൊക്കെ അടുത്തുള്ള പോലീസ് സ്റ്റേഷനിൽ സറണ്ടർ ചെയ്യണം.

കാലചക്രം ഉരുണ്ടു. ഇന്ന് മൃഗങ്ങളെ കൊല്ലുകയോ മുറിവേൽപ്പിക്കുകയോ ചെയ്യുന്നത് ശിക്ഷാർഹമാണ്. വീട്ടിൽ വളർത്തുന്ന മൃഗങ്ങളെ പിന്നീട് തെരുവിൽ ഉപേക്ഷിച്ചാൽ അതിനു കിട്ടും മൂന്നുമാസം ശിക്ഷ. പണ്ട് സ്ഥിരം കാണുന്ന ഒരു കാഴ്ച ആയിരുന്നു ചില നാടോടികൾ കൂട്ടമായി വന്നു കുരങ്ങിനെ🙊 കൊണ്ട് ചില അഭ്യാസങ്ങൾ ചെയ്യിപ്പിച്ചു ഉടുക്കുകൊട്ടി ആളെക്കൂട്ടി തെരുവ് സർക്കസ് കാണിച്ച് കാശുവാങ്ങി സ്ഥലം വിടുന്നത്.

ഇന്ന് മൃഗങ്ങളെ സിനിമയിലോ സർക്കസിലോ ഉപയോഗിക്കുന്നത് കുറ്റകരമാണ്.എന്തിന് പക്ഷികളുടെയോ ഇഴജന്തുക്കളുടെയോ🐍 മുട്ടയോ കൂടോ നശിപ്പിക്കുകയോ കൂടു വെച്ചിട്ടുള്ള മരങ്ങൾ മുറിച്ചു മാറ്റാൻ ശ്രമിച്ചാൽ അതു പോലും ഏഴ് വർഷം തടവ് കിട്ടത്തക്ക കുറ്റകൃത്യമാണ്.

പണ്ട് മലയാറ്റൂർ റൂട്ടിൽ അങ്കമാലി പാലത്തിനടുത്ത് സ്ഥിരം കാണുന്ന ഒരു കാഴ്ചയായിരുന്നു ‘പന്നിയിറച്ചി വിൽക്കപ്പെടും’🦛🦛 എന്ന ബോർഡും അതിനുതാഴെ ‘കിരീടത്തിലെ’ കൊച്ചിൻ ഹനീഫയെ പോലൊരാൾ കള്ളിമുണ്ടും ബനിയനും ധരിച്ച് വെട്ടുകത്തിയുമായി പന്നിയെ വെട്ടുന്ന ഒരു ഫ്രെയിം ചെയ്തുവച്ച ഫോട്ടോയും. ആ പരിസരത്ത് പന്നിയെ🦛 വളർത്തിയിരുന്ന ഒരുപാട് ഫാമുകൾ ആ കാലഘട്ടത്തിൽ ഉണ്ടായിരുന്നു. പക്ഷേ ഇതും ഇന്ന് അപ്രത്യക്ഷമായിരിക്കുന്നു.അറവുശാലകളിൽ അല്ലാതെ കോഴി ഉൾപ്പെടെ ഒരു മൃഗത്തെയും കശാപ്പു ചെയ്യാൻ പാടില്ല എന്നാണ് ഇപ്പോൾ നിയമം.

ഇന്ന് ആപ്പിൽ കുത്തിയാൽ ഫ്രഷായി പോർക്ക് ഇറച്ചി പാക്കറ്റിൽ എത്തും. പണ്ട് അമ്മച്ചിമാർ മീൻ🐟 വെട്ടുമ്പോൾ അതിൽനിന്ന് ചൂണ്ടാൻ തക്കം പാർത്തിരിക്കുന്ന പൂച്ചക്ക്🐱 ചിലപ്പോൾ കത്തികൊണ്ട് ഒരു അടി കൊടുക്കും. ഇന്നത് അയൽവക്കത്തെ പയ്യൻ 📲വീഡിയോയിൽ എടുത്ത് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത് വൈറൽ ആയാൽ പണി എപ്പോ കിട്ടിയെന്നു ചോദിച്ചാൽ മതി. 😜

തിരക്കേറിയ നഗര ജീവിതത്തിൽ നിന്നും മാറി ഒരുപാട് പുതിയ കാഴ്ചകളും പുതിയ അറിവുകളും കണ്ടെത്തിയ സന്തോഷത്തിൽ ഡിസൂസ🙋‍♂️ മാതാപിതാക്കന്മാരോടൊപ്പം ന്യൂസിലൻഡിലേക്ക് മടങ്ങി.

മേരി ജോസ്സി മലയിൽ,
തിരുവനന്തപുരം.

COMMENTS

1 COMMENT

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

മലയാളി അസോസിയേഷൻ ഓഫ് ടാമ്പാ “MAT DAY ” വിവിധ പരിപാടികളോടെ ആചരിക്കുന്നു

ടാമ്പാ :- മലയാളി അസോസിയേഷൻ ഓഫ് ടാമ്പാ, മാർച്ച് 25 നു "MAT Cares MAT DAY " വിപുലമായ പരിപാടികളോടെ, ക്നായി തോമൻ സോഷ്യൽ ഹാൾ, 225 N ഡോവർ റോഡ്, ഫ്ലോറിഡ...

മലയാളി മനസ്സ് — ആരോഗ്യ വീഥി

തൈരില്‍ നിന്നും ശരീരത്തിന് ലഭിക്കുന്നത് കാത്സ്യവും വിറ്റാമിന്‍ ഡിയുമാണ്. ഇവ രണ്ടും എല്ലുകളുടെ ആരോഗ്യം നിലനിര്‍ത്തുന്നതിന് ഓരോ മനുഷ്യനും അത്യാവശ്യമാണ്. പാല് കഴിക്കുന്നത് മൂലം ദഹന പ്രശ്നങ്ങള്‍ ഉള്ളവര്‍ക്ക് തൈര് ധൈര്യമായി കഴിക്കാം. കാരണം...

ഇന്നത്തെ ചിന്താവിഷയം ✍പ്രൊഫസ്സർ എ.വി. ഇട്ടി മാവേലിക്കര

മരങ്ങൾ പഠിപ്പിക്കുന്ന പാഠം .......................................................... കഠിനമായ വെയിലിൽ നടന്നുവലഞ്ഞ രണ്ടു യുവാക്കൾ ഒരു മരത്തണലിൽ ഇരിക്കാനിടയായി. സമീപത്തെങ്ങും മറ്റൊരു മരവും ഉണ്ടായിരുന്നില്ല. കുറേ നേരം അവിടിരുന്ന അവർ ക്ഷീണത്താൽ ഉറങ്ങിപ്പോയി. ഉറക്കമുണർന്ന അവരിലൊരാൾ, മരത്തിൻ്റെ ശിഖരങ്ങളിലേക്കു...

*ശുഭദിനം* | 2023 | മാർച്ച് 23 | വ്യാഴം ✍ കവിത കണ്ണന്‍

ആ പൂച്ച വലയിലകപ്പെട്ടു. അതിനെ രക്ഷിക്കാന്‍ അയാള്‍ ഒരുങ്ങി. പക്ഷേ, അതിനിടെ പൂച്ച അയാളുടെ കയ്യില്‍ മാന്തി. കയ്യില്‍ രക്തം പൊടിഞ്ഞു. എന്തിന് അനാവശ്യകാര്യങ്ങളിലിടപെടുന്നു എന്ന് ചിന്തിച്ച് അയാള്‍ പിന്മാറാന്‍ ഒരുങ്ങിയപ്പോള്‍ അവിടെ...
WP2Social Auto Publish Powered By : XYZScripts.com
error: