17.1 C
New York
Thursday, October 28, 2021
Home Literature 🌻🌺ഒരുമയും പെരുമയും🌺🌻

🌻🌺ഒരുമയും പെരുമയും🌺🌻

✍സി.ജി. ഗിരിജൻ ആചാരി തോന്നല്ലൂർ


ഒരുമതൻ പെരുമകൾ നിറയുമീ നാട്ടിൽ
ഒളിമിന്നൽപോലെത്തും കാലഭേദങ്ങൾ…
ഒടിവിദ്യ കാട്ടുവാൻ മടിയില്ലാതൊട്ടുപേർ
ഒത്തുകളിക്കുന്ന നാടിതു കഷ്ടം…
ഒറ്റുകാരേറെ തട്ടിപ്പുകാട്ടിയും
ഒത്താശകൂടുന്ന നാടിന്നു കേരളം…
ഒരുപിടി സ്വപ്നങ്ങൾ ബാക്കിയാക്കി
ഒത്തിരി ജന്മങ്ങൾ പോയ്മറയുന്നു…
ഒന്നിനും കൊള്ളാത്ത മക്കളുണ്ടെണ്ണത്തിൽ,
ഒറ്റുകാണത്തിൽ ഒപ്പിടീക്കുന്നോർ…
ഒരുപാട് ദുരിതങ്ങൾക്കറുതിവന്നീടുവാൻ
ഒരുപോലെ മക്കളെ നോറ്റവർക്കും,
ഒടുവിൽ ഗതിയത് തെരുവുകൾതന്നെ…
ഒരുപക്ഷേ മാറ്റങ്ങൾ വന്നിടാം നാളെ,
ഒരുമ്പെട്ട ജന്മങ്ങൾ അന്നുമുണ്ടാകാം….
ഒന്നുമേ മുന്നേ വിധിക്കുവാൻ കഴിയീല
ഒന്നാകേ മാറിമറിഞ്ഞു പോയ്ലോകം…
ഒരുക്കങ്ങളേറെ ഒത്തുചേരുമ്പോൾ,
ഒരിക്കലും കാണാത്ത കാഴ്ചകൾ കാണാം…
ഒന്നുകിലച്ഛനെ തച്ചുടയ്ക്കും
ഒത്താലമ്മയെ നടതള്ളിടും..
ഒന്നുചിന്തിച്ചാൽ ചിരിച്ചുപോകും,
ഒരുവേള ചൊല്ലിയോരെഴുത്തുകാരി,
ഒരുമയുടെ നാടിതു ദൈവത്തിൻ നാടെന്ന്…
ഒക്കെയൊരു സ്വപ്നമായ് കണ്ടതാവാം….
ഒത്തുകളിക്കുന്നു ഉറ്റവർതങ്ങളിൽ
ഒപ്പത്തിനൊപ്പം തന്ത്രം ചമയ്ക്കുവാൻ…
ഒരുമനമോടെന്നും വർത്തിച്ചിടാൻ,
ഒരുപോലെയെന്നും ജീവിച്ചിടാൻ,
ഒന്നാകെ നാടിൻ വിജയം വരിക്കാൻ,
ഒയ്യാരം പയ്യാരം പറയാതെയെന്നും
ഒത്തുതീർപ്പിന്റെ വഴികൾ ചമയ്ക്കാം….
ഒടുവിലീ ജന്മത്തിൻ യാത്ര പിരിയുമ്പോൾ
ഒഴിവാക്കണം മതി അഹന്തയെല്ലാം…
ഒന്നിനോടൊന്നും പകരമല്ല…
ഒന്നിച്ചു നിന്നാൽ വിജയമല്ലോ…
ഒന്നിൽതുടങ്ങും പെരുക്കങ്ങളല്ലോ
ഒന്നാകെ മാറ്റി മറിക്കുന്ന ജീവിതം…
ഒടുവിലീ കർമ്മങ്ങൾ സാക്ഷിയാക്കി,
ഒരു തിരി നന്നായി കൊളുത്തിവച്ച്,
ഒരുക്കങ്ങളെല്ലാം പൂർത്തിയാക്കി
ഒടുങ്ങുന്ന ജീവിതമെത്ര സത്യം…
ഒട്ടുമേ വേണ്ട പിണക്കങ്ങൾ തങ്ങളിൽ,
ഒറ്റുകാരന്റെ മേലാപ്പു വേണ്ട,
ഒത്തുതീർപ്പിന്റെ വഴികൾ ചമയ്ക്കാം….
ഒറ്റയാനായി മഥിച്ചു നടന്നാൽ,
ഒരുനേരം സ്വസ്ഥത കൂടെയുണ്ടാവില്ല…
ഒരുമിച്ചു നിൽക്കാം
ഒരുമനമോടെ,
ഒഴുകട്ടെ മണ്ണിൽ ശാന്തിതൻ ഗീതം…
ഒന്നെന്ന ഭാവം ഹൃദയത്തിലേറ്റുക,
ഒന്നായി സത്യം തിരിച്ചറി ഞ്ഞീടുക…
ഒരുമയാൽ പെരുമയാൽ
ഒന്നായ ശക്തി,
ഒഴുകട്ടെ പാരിൽ
ഒരുപോലെയെന്നും…
ഒരുപിടി മോഹപരാഗങ്ങൾ പുല്കുവാൻ
ഒളിമിന്നൽ തൂകട്ടെ ജീവിതദർശനം….

✍സി.ജി. ഗിരിജൻ ആചാരി തോന്നല്ലൂർ

🌷🥀🌹🌷🥀🌹🌷🥀🌹🌷

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

കുട്ടികള്‍ക്കെതിരായ അക്രമക്കേസുകളില്‍ ഒരു വര്‍ഷത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കുന്നതിന് സാഹചര്യമൊരുക്കുമെന്ന് മുഖ്യമന്ത്രി.

കുട്ടികള്‍ക്കെതിരായ അക്രമക്കേസുകളില്‍ ഒരു വര്‍ഷത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കുന്നതിന് സാഹചര്യമൊരുക്കുമെന്ന് മുഖ്യമന്ത്രി  പിണറായി വിജയന്‍.വിചാരണ കൂടുതല്‍ ശിശു സൗഹൃദമാക്കുന്നതിന് ഉദ്യോഗസ്ഥർക്ക് ഹൈക്കോടതിയുടെ സഹായത്തോടെ പരീശലനം നൽകുമെന്നും അദ്ദേഹം പറഞ്ഞു. ലൈംഗികാതിക്രമങ്ങള്‍ക്ക് വിധേയരാകേണ്ടിവന്നവർക്ക് നിയമ പരിരക്ഷ, സംരക്ഷണം...

കെഎസ്ആര്‍ടിസി ശമ്പള പരിഷ്‌കരണവുമായി ബന്ധപ്പെട്ട് ട്രേഡ് യൂണിയന്‍ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ച പരാജയം.

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ശമ്പള പരിഷ്‌കരണവുമായി ബന്ധപ്പെട്ട് സിഎംഡിയും ട്രേഡ് യൂണിയന്‍ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ച പരാജയം. ശനിയാഴ്ച വീണ്ടും ചര്‍ച്ച നടത്തും. നവംബര്‍ അഞ്ചിന് പ്രഖ്യാപിച്ചിട്ടുള്ള പണിമുടക്ക് ഉള്‍പ്പെടെയുള്ള സമര പരിപാടികളുമായി മുന്നോട്ടുപോകുമെന്ന് യൂണിയനുകള്‍...

എരുമേലിയില്‍ മ​ല​വെ​ള്ള​പ്പാ​ച്ചി​ലി​ല്‍ ഒ​രു ഓ​ട്ടോ​റി​ക്ഷ​യും ര​ണ്ടു ബൈ​ക്കും ഒ​ലി​ച്ചു​പോ​യി.

കോ​ട്ട​യം: ശബരിമല വനമേഖലയോട് അടുത്തു കിടക്കുന്ന എരുമേലിയില്‍ മൂന്നിടത്ത് ഉരുള്‍പൊട്ടലും വെള്ളപ്പൊക്കവും ഉണ്ടായി. ശക്തമായ മഴ തുടരുന്ന എരുമേലി പഞ്ചായത്തിലെ എയ്ഞ്ചല്‍ വാലി, പളളിപ്പടി, വളയത്ത് പടി എന്നിവിടങ്ങളിലാണ് ഉരുള്‍പൊട്ടലുണ്ടായത്.എ​രു​മേ​ലി പ​ഞ്ചാ​യ​ത്തി​ലെ എ​യ്ഞ്ച​ല്‍​വാ​ലി​യി​ല്‍...

അഭയ കേന്ദ്രത്തിൽ നിന്ന് പിരിവിനായി എത്തിയ 52 കാരൻ എട്ടുവയസ്സുകാരിയെ പീഡിപ്പിച്ചു.

കൊല്ലം : ശാസ്താംകോട്ടയിൽ അഭയ കേന്ദ്രത്തിൽ നിന്ന് പിരിവിനായി എത്തിയ 52 കാരൻ എട്ടുവയസ്സുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ പ്രതി പൊലീസിന്റെ പിടിയിലായി. തേവലക്കര, മുള്ളിക്കാലയിൽ വാടകക്ക് താമസിക്കുന്ന മൊട്ടയ്ക്കല്‍ സ്വദേശിയായ അബ്ദുള്‍ വഹാബ്...
WP2Social Auto Publish Powered By : XYZScripts.com
error: