17.1 C
New York
Thursday, October 28, 2021
Home Literature 🌹 ചതുരംഗം 🌹 (മിനിക്കഥ).

🌹 ചതുരംഗം 🌹 (മിനിക്കഥ).

സ്റ്റാൻലി എം.മങ്ങാട് .

പരേതനായ ബാരിസ്റ്റർ കേശവൻ ഉണ്ണിയുടെ മകനാണ് റിട്ട. തഹസീദാർ രാമനുണ്ണി.വലിയ സമ്പത്തുള്ള തറവാട്. ഏക്കർ കണക്കിന് നെൽപ്പാടം. ഏലത്തോട്ടം, വാഴത്തോട്ടം എന്നിവ വേറെയും. ദിവസവും തറവാട്ടിൽ പത്തിരുപത്തിയഞ്ചോളം പേർ വന്നു പോകും. കൃഷിക്കാർ, ക്ഷേത്രക്കമ്മിറ്റിക്കാർ, വസ്തുതർക്കമുള്ളവർ എന്നിങ്ങനെ ഒരു ഉത്സവ തിരക്കുള്ള കുടുംബമാണ് മേലൂട്ട് തറവാട്.

ഗ്രാമത്തിലെ ഏതു കാര്യങ്ങളും തീർപ്പുകല്പിക്കുന്നത് ബാരിസ്റ്റർ കേശവൻ ഉണ്ണിയായിരുന്നു. ക്ഷേത്രക്കമ്മിറ്റി ട്രെസ്റ്റിയായി ഭരണമേറ്റതോടെ ചുമതലകൾ കൂടി .തറവാട്ടിൽ ഒരു മോറീസ് കാർ ഉണ്ടായിരുന്നു. വരുമ്പോഴും പോകുമ്പോഴും നാലഞ്ചു പേർ ബാരിസ്റ്റർക്ക് ഒപ്പമുണ്ടാകും.

ബാരിസ്റ്ററുടെ മരണശേഷം മകൻ രാമനുണ്ണിയുടെ വാക്കുകളായിരുന്നു മേലൂട്ട് തറവാടിൻ്റെ ശബ്ദം. തഹസീദാരായതിനാൽ ഗ്രാമവാസികളുടെ എന്തു കാര്യങ്ങൾക്കും തീർപ്പുകല്പിച്ചിരുന്നത് രാമനുണ്ണിയായിരുന്നു. എല്ലാവർക്കും രാമനുണ്ണി എടുക്കുന്ന തീരുമാനങ്ങളിൽ എതിരഭിപ്രായമില്ല. അത്രയ്ക്ക് വിശ്വാസമായിരുന്നു എല്ലാവർക്കും രാമനുണ്ണിയെ.തൻ്റെ അംബാസിഡർ കാറിൽ നാലഞ്ചു പേരുമായുള്ള യാത്ര എപ്പോഴുമുണ്ട്. തറവാട്ടിൽ പത്തിരുപത്തിയഞ്ചോളം പേർ എന്നും വന്നു പോകും. മിക്കവർക്കും ആഹാരം കൊടുത്താണ് ലക്ഷ്മിക്കുട്ടിയമ്മ വിടുകയുളളൂ. ലക്ഷ്മിക്കുട്ടിയമ്മ രാമനുണ്ണിയുടെ ഭാര്യയാണ്. രാത്രി വീടിൻ്റെ ഗേയിറ്റ് അടയ്ക്കുന്നതിനു മുമ്പായി ലക്ഷ്മിക്കുട്ടിയമ്മ വിളിച്ചു ചോദിക്കും :”അന്നം കഴിപ്പാൻ ആരേലുമുണ്ടോ? അന്നം കഴിപ്പാൻ ആരേലുമുണ്ടോ…?”
വീടിൻ്റെ ഗ്രേയിറ്റിന് മുന്നിൽ ആരെങ്കിലും ഉണ്ടെങ്കിൽ അവർക്കും ആഹാരം കൊടുത്തേ ഗേയിറ്റ് അടയ്ക്കുകയുള്ളൂ.

കാലം കടന്നുപോയി, സാമ്പത്തിക നില ക്ഷയിച്ചു. രാമനുണ്ണിയുടെ അംബാസിഡർ കാർ ഓടുമേഞ്ഞ ഷെഡ്ഢിൽ പൊടിപിടിച്ചു കിടക്കുന്നു. രാമനുണ്ണിയാകട്ടെ ഇടതു ഭാഗം തളർന്നുവീൽ ചെയറിലും, കിടക്കയിലുമായി ജീവിതം കഴിച്ചുകൂട്ടുന്നു. മക്കൾക്കൊന്നും രാമനുണ്ണിയെ നോക്കാൻ സമയമില്ല. എല്ലാവർക്കും വളരെയേറെ തിരക്കുണ്ടു്. അതിനാൽ കോമളവല്ലി എന്നൊരു ഹോംനേഴ്സാണ് രാമനുണ്ണിയുടെ മുറിയിലെ ഏക സന്ദർശക.

ചിലപ്പോൾ കുളി കഴിഞ്ഞു കുറച്ചു നേരം ഉമ്മറത്തിണ്ണയിൽ കൊണ്ടുവന്നിരുത്തും. ഇതല്ലാതെ ഇപ്പോൾ രാമനുണ്ണിക്കുപുറം ലോകവുമായി യാതൊരു ബന്ധവുമില്ല.

പതിവ് പോലെ കുളികഴിഞ്ഞു രാമനുണ്ണി ഉമ്മറത്തിണ്ണയിൽ ഇരിക്കുകയായിരുന്നു. മൂത്തമകൾ ലീലയുടെയും, ഇളയ മകൻ രഘുവിൻ്റെയും മക്കൾ ചെസ്സുകളിക്കുകയായിരുന്നു. ചാവടിയിലെ ഇരുപ്പിടത്തിൽ നല്ല രസത്തോടെ ഇരുവരും കളിക്കുന്നത് നോക്കി രാമനുണ്ണി ഇരുന്നു.

പെട്ടെന്ന് ലീലയുടെ മകൾ ചോദിച്ചു:
“അടുത്ത കളി മുത്തച്ഛൻ കളിക്കുന്നോ ?”
“വേണ്ട മോളെ, നിങ്ങൾ കളിച്ചോ.. ” നേർത്ത ശബ്ദത്തിൽ രാമനുണ്ണി പറഞ്ഞു.

പിന്നീട് കുറച്ചു നേരം ചതുരംഗ പലകയിലേക്ക് നോക്കി ഇരുന്നു.
“എത്ര കാലാൾപ്പട ഉണ്ടായിട്ടും എന്തു കാര്യം.? സംരക്ഷിക്കുമെന്ന് കരുതുന്നവരെല്ലാം ഒറ്റപ്പെടുത്തുന്നു.” രാമനുണ്ണി ചിന്തിച്ചു. ജീവിതം ഒരു ചതുരംഗക്കളമാണ്.

രാജാവിൻ്റെ സംരക്ഷണത്തിന് കാലാൾപ്പടയുണ്ടു് ,തേരും, ആനയും, കുതിരയുമുണ്ടു്. ഓരോ നീക്കവും രാജാവിനെ ഒറ്റപ്പെടുത്തുവാനുള്ള ശ്രമമാണ്. ഒടുവിൽ ഒരു ദീർഘനിശ്വാസത്തിനു പോലും ഇടം നൽകാതെ രാജാവ് അടിയറ പറയുന്നു.
” ഹോ.. ”രാമനുണ്ണി ഭൂതകാലത്തിൻ്റെ ഓർമ്മയിൽ ദുഃഖത്തോടെ ഒരു ദീർഘനിശ്വാസം വിട്ടു.

സ്റ്റാൻലി എം.മങ്ങാട് .

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

കുട്ടികള്‍ക്കെതിരായ അക്രമക്കേസുകളില്‍ ഒരു വര്‍ഷത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കുന്നതിന് സാഹചര്യമൊരുക്കുമെന്ന് മുഖ്യമന്ത്രി.

കുട്ടികള്‍ക്കെതിരായ അക്രമക്കേസുകളില്‍ ഒരു വര്‍ഷത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കുന്നതിന് സാഹചര്യമൊരുക്കുമെന്ന് മുഖ്യമന്ത്രി  പിണറായി വിജയന്‍.വിചാരണ കൂടുതല്‍ ശിശു സൗഹൃദമാക്കുന്നതിന് ഉദ്യോഗസ്ഥർക്ക് ഹൈക്കോടതിയുടെ സഹായത്തോടെ പരീശലനം നൽകുമെന്നും അദ്ദേഹം പറഞ്ഞു. ലൈംഗികാതിക്രമങ്ങള്‍ക്ക് വിധേയരാകേണ്ടിവന്നവർക്ക് നിയമ പരിരക്ഷ, സംരക്ഷണം...

കെഎസ്ആര്‍ടിസി ശമ്പള പരിഷ്‌കരണവുമായി ബന്ധപ്പെട്ട് ട്രേഡ് യൂണിയന്‍ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ച പരാജയം.

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ശമ്പള പരിഷ്‌കരണവുമായി ബന്ധപ്പെട്ട് സിഎംഡിയും ട്രേഡ് യൂണിയന്‍ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ച പരാജയം. ശനിയാഴ്ച വീണ്ടും ചര്‍ച്ച നടത്തും. നവംബര്‍ അഞ്ചിന് പ്രഖ്യാപിച്ചിട്ടുള്ള പണിമുടക്ക് ഉള്‍പ്പെടെയുള്ള സമര പരിപാടികളുമായി മുന്നോട്ടുപോകുമെന്ന് യൂണിയനുകള്‍...

എരുമേലിയില്‍ മ​ല​വെ​ള്ള​പ്പാ​ച്ചി​ലി​ല്‍ ഒ​രു ഓ​ട്ടോ​റി​ക്ഷ​യും ര​ണ്ടു ബൈ​ക്കും ഒ​ലി​ച്ചു​പോ​യി.

കോ​ട്ട​യം: ശബരിമല വനമേഖലയോട് അടുത്തു കിടക്കുന്ന എരുമേലിയില്‍ മൂന്നിടത്ത് ഉരുള്‍പൊട്ടലും വെള്ളപ്പൊക്കവും ഉണ്ടായി. ശക്തമായ മഴ തുടരുന്ന എരുമേലി പഞ്ചായത്തിലെ എയ്ഞ്ചല്‍ വാലി, പളളിപ്പടി, വളയത്ത് പടി എന്നിവിടങ്ങളിലാണ് ഉരുള്‍പൊട്ടലുണ്ടായത്.എ​രു​മേ​ലി പ​ഞ്ചാ​യ​ത്തി​ലെ എ​യ്ഞ്ച​ല്‍​വാ​ലി​യി​ല്‍...

അഭയ കേന്ദ്രത്തിൽ നിന്ന് പിരിവിനായി എത്തിയ 52 കാരൻ എട്ടുവയസ്സുകാരിയെ പീഡിപ്പിച്ചു.

കൊല്ലം : ശാസ്താംകോട്ടയിൽ അഭയ കേന്ദ്രത്തിൽ നിന്ന് പിരിവിനായി എത്തിയ 52 കാരൻ എട്ടുവയസ്സുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ പ്രതി പൊലീസിന്റെ പിടിയിലായി. തേവലക്കര, മുള്ളിക്കാലയിൽ വാടകക്ക് താമസിക്കുന്ന മൊട്ടയ്ക്കല്‍ സ്വദേശിയായ അബ്ദുള്‍ വഹാബ്...
WP2Social Auto Publish Powered By : XYZScripts.com
error: