17.1 C
New York
Thursday, October 28, 2021
Home Literature 🌹 കുശലം 🌹 (മിനിക്കഥ).

🌹 കുശലം 🌹 (മിനിക്കഥ).

സ്റ്റാൻലി എം. മങ്ങാട്

ആകാശവാണി, വാർത്തകൾ വായിക്കുന്നത് ഗോപൻ!
അഞ്ചു ദിവസമായി കേരളത്തിൽ നടന്നു വന്ന ലോറിസമരം പിൻവലിച്ചു. പ്രശസ്തവാസ്തുശില്പി ലാറി ബേക്കറുടെ രീതിയിൽ ഭവന നിർമ്മാണം നടത്തുവാനുള്ള അനുമതി ഇന്നു കൂടിയ മന്ത്രിസഭാ യോഗം അംഗീകരിച്ചു.ഈ വർഷത്തെ കേന്ദ്ര സാഹിത്യ അക്കാഡമി അവാർഡ് പ്രഖ്യാപിച്ചു ശ്രീ.സുബാഷ് ചന്ദ്രൻ എഴുതിയ ” മനുഷ്യന് ഒരു ആമുഖം” എന്ന മലയാള നോവലാണ് പുരസ്കാരത്തിന് അർഹമായത്…..

വായനശാലയുടെ മുന്നിൽ വാർത്ത കേട്ടുകൊണ്ടിരുന്ന നാലഞ്ചു യുവാക്കൾ കൈയ്യടിച്ചു ആഹ്ലാദം പ്രകടിപ്പിച്ചു.അതു കണ്ടു കൊണ്ടു നിന്ന മുനിയാണ്ടി എന്ന തേപ്പുകാരൻ ചോദിച്ചു.: “എന്തിനാ നിങ്ങൾ വിളയാടുന്നത്?”

അവർ അതു കേട്ടതായി ഭാവിച്ചില്ല.പകരം പുസ്തക നിരുപണത്തിലേക്കും പുസ്തക അഭിപ്രായത്തിലേയ്ക്കും കടന്നു .

എൻ്റെ ഗ്രാമത്തിലെ കമ്പോളത്തിലാണ് വായനശാല നില നിൽക്കുന്നത്. വായനശാല കൂടാതെ ഒരു സൈക്കിൾ കടയും, ഒരു ഫ്ലവർ മില്ലും ചേർന്നതാണ് കമ്പോളം.വലിയ ഒരു പേരാൽ വളർന്നു നിൽക്കുന്നതിന് താഴെയാണ് വഴിപോക്കർ വിശ്രമിക്കുന്നത്.പേരാലിന് അടുത്തായി ഒരു നോക്കുകുത്തിപ്പോലെ ഒരു ചുമടുതാങ്ങി നാട്ടിയിട്ടുണ്ട് i പായൽ പിടിച്ചു പച്ച നിറത്തിലായി ചുമടുതാങ്ങിയുടെ നിറം.

ഒന്നോർത്താൽ എന്തെങ്കിലുമൊരു മുള്ള് ശരീരത്തിലോ, മനസ്സിലോ വഹിക്കാത്ത ആരുണ്ടീ ഭൂമിയിൽ. അതുപോലെ ഏതോ ഒരു മുള്ളും പേറിയാണ് ഒരു യുവാവ് കമ്പോളത്തിലെത്തിയത്. റേഡിയോ പ്രവർത്തിക്കുന്നത് കൊണ്ടാകാം ആ യുവാവ് പേരാലിൻ്റെ തണലിൽ കിടന്നുറങ്ങുകയും കോളാമ്പി പ്രവർത്തിക്കുമ്പോൾ എഴുന്നേറ്റിരിക്കുകയും ചെയ്യും. നീട്ടി വളർത്തിയ താടിയും മുടിയുമാണ് യുവാവിൻ്റെ പ്രത്യേകത.കണ്ണുകൾക്ക് തീഷ്ണതയുണ്ടെങ്കിലും മുഖത്തു ഭാവവ്യത്യാസങ്ങളില്ലാത്തതിനാൽ ദുഃഖമാണോ, സന്തോഷമാണോ ഹൃദയത്തിലെ മുള്ള് എന്ന് തിരിച്ചറിയാനാവില്ല. കറുത്ത ഒറ്റമുണ്ടും അതേ കളറിലെ ജബ്ബയുമാണ് വേഷം.കയ്യിലുള്ള തുണി സഞ്ചിയിൽ ചില പുസ്തകങ്ങളുണ്ടു്.കോളാമ്പി പ്രവർത്തിക്കാത്ത സമയം പുസ്തകം വായിക്കുന്നത് കാണാം. മെലിഞ്ഞു വയറൊട്ടിയ യുവാവായിരുന്നയാൾ.രണ്ടു ദിവസമായി പേരാലിൻ്റെ ചുവട്ടിലാണ് താമസം.

പകൽ സമയത്ത് പേരാലിൻ്റ തണലിൽ ഏതാനം യുവാക്കൾ വന്നിരിക്കും അവർ കുറച്ചു നേരം ദിനപ്പത്രത്തിലെ വാർത്തകൾ പറയും, രാഷ്ടീയം ചർച്ച ചെയ്യും. സിനിമാഗാനങ്ങൾ പാടും. പിന്നീട് കടന്നു പോകും. വായനശാലയുടെ നേരെ എതിർവശത്താണ് സുകുമാരപിള്ളയുടെ സൈക്കിൾ റിപ്പയർകട. രാവിലെ പത്തു മണി മുതൽ നാലു മണിവരെ മാത്രമേ കട തുറന്നു പ്രവർത്തിക്കുകയുള്ളൂ. പിന്നീട് കടയുടെ ചായ്പ്പിൽ ഒരു കുടുംബം താമസമുണ്ടു്. അത് മുനിയാണ്ടിയാണ്.അദ്ദേഹത്തിന് വസ്ത്രങ്ങൾ തേയ്ച്ചു കൊടുക്കുന്ന പണിയാണ്. അതിരാവിലെ തന്നെ തേപ്പു വണ്ടിയും തേയ്ക്കാനുള്ള സാമഗ്രികളുമായി മുനിയാണ്ടി പട്ടണത്തിലേയ്ക്ക് പോകും. കൂടെ ഭാര്യയും ഒരു കൈക്കുഞ്ഞുമുണ്ടു്. മുനിയാണ്ടി തൂത്തുക്കുടിക്കാരനാണ്. എല്ലാവരോടും സംസാരിക്കുന്ന പ്രകൃതം.കുശലം പറയാതെ ആരെയും വിടില്ല. തമിഴ് കലർന്ന മലയാളത്തിലുള്ള മുനിയാണ്ടിയുടെ സംസാരം കമ്പോളത്തിൽ സുപരിചിതമാണ്.

മഴയുള്ള ദിവസങ്ങളിൽ ചായ്പ്പിനുള്ളിൽ ചോർച്ച യുണ്ടാകും.മുനിയാണ്ടിയും ഭാര്യയും തേപ്പു വണ്ടിയുടെ അടിയിൽ കുട്ടിയെ കിടത്തും.ഇരുവരും ഉറങ്ങതെ നേരം വെളിപ്പിക്കും. എങ്കിലും ഏതൊരവസ്ഥയിലും ചിരിച്ചു കൊണ്ട് മാത്രം സംസാരിക്കുന്ന ശീലമാണ് മുനിയാണ്ടിയുടേത്.ആരെക്കണ്ടാലും ചോദിക്കും എവിടെ പോകുന്നു ? എന്തുണ്ട് വിശേഷം ?ഈ കുശലാന്വേഷണം മുനിയാണ്ടിക്ക് മാത്രം സ്വന്തം. ഗ്രാമത്തിൽ മുനിയാണ്ടി വന്നിട്ട് പത്തു വർഷത്തിനു മേലെയായി. അതിനാൽ മുനിയാണ്ടിയുടെ തമിഴ് കലർന്ന മലയാളം ഗ്രാമത്തിലെക്കല്ലാവർക്കും മനസ്സിലാകും. രാത്രി മുനിയാണ്ടി ചായ്പ്പിൽ തെളിക്കുന്ന റാന്തലിൻ്റെ വെളിച്ചവും വായനശാലയിലെ ഇലക്ട്രിക്ക് മീറ്ററിൻ്റെ സമീപത്തെ സീറോ ബൾബിൽ നിന്നും വീഴുന്ന വെളിച്ചവുമല്ലാതെ മറ്റൊരു പ്രകാശവും കമ്പോളത്തിലില്ല.

അന്ന് പകൽ മുഴുവൻ മഴ പെയ്തു. യുവാവ് പേരാലിൻ്റ ചുറ്റുകെട്ടിൽ മഴ നനയാത്ത ചില്ലകളുടെ അടിയിൽ ഇരുന്നു. രാത്രിയായിരുന്നു മുനിയാണ്ടി യുവാവിൻ്റെ അടുത്തുവന്നത്. എന്നിട്ട് ചിരിച്ചു കൊണ്ട് ചോദിച്ചു. “അല്പം ചോറുകഴിക്കുന്നോ?പശിയുണ്ടാകും അല്ലേ.”
യുവാവ് ഉത്തരം പറയുന്നതിന് മുമ്പായി മുനിയാണ്ടി ഭക്ഷണപ്പൊതി അയാളുടെ മുന്നിൽ വച്ചിട്ട് സന്തോഷത്തോടെ കടന്നു പോയി.

പിന്നീട് യുവാവ് ഇങ്ങനെ ആലോചിച്ചു.: ” കേന്ദ്ര സാഹിത്യ അക്കാഡമി അവാർഡ് ലഭിച്ച സുബാഷ് ചന്ദ്രൻ്റെ “മനുഷ്യന് ഒരു ആമുഖം” എന്ന പുസ്തകത്തിലുണ്ടാകുമോ മുനിയാണ്ടിയുടെ കുശലം.! ഭൂമിയിലേക്ക് വച്ച് ഏറ്റവും നല്ല കുശലം എന്താണെന്ന് ചോദിച്ചാൽ ”വല്ലതും കഴിച്ചോ?” എന്ന് ചോദിക്കുന്നതാണെന്ന് യുവാവ് ആത്മഗതം ചെയ്തു.

സ്റ്റാൻലി എം. മങ്ങാട്

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

കുട്ടികള്‍ക്കെതിരായ അക്രമക്കേസുകളില്‍ ഒരു വര്‍ഷത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കുന്നതിന് സാഹചര്യമൊരുക്കുമെന്ന് മുഖ്യമന്ത്രി.

കുട്ടികള്‍ക്കെതിരായ അക്രമക്കേസുകളില്‍ ഒരു വര്‍ഷത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കുന്നതിന് സാഹചര്യമൊരുക്കുമെന്ന് മുഖ്യമന്ത്രി  പിണറായി വിജയന്‍.വിചാരണ കൂടുതല്‍ ശിശു സൗഹൃദമാക്കുന്നതിന് ഉദ്യോഗസ്ഥർക്ക് ഹൈക്കോടതിയുടെ സഹായത്തോടെ പരീശലനം നൽകുമെന്നും അദ്ദേഹം പറഞ്ഞു. ലൈംഗികാതിക്രമങ്ങള്‍ക്ക് വിധേയരാകേണ്ടിവന്നവർക്ക് നിയമ പരിരക്ഷ, സംരക്ഷണം...

കെഎസ്ആര്‍ടിസി ശമ്പള പരിഷ്‌കരണവുമായി ബന്ധപ്പെട്ട് ട്രേഡ് യൂണിയന്‍ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ച പരാജയം.

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ശമ്പള പരിഷ്‌കരണവുമായി ബന്ധപ്പെട്ട് സിഎംഡിയും ട്രേഡ് യൂണിയന്‍ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ച പരാജയം. ശനിയാഴ്ച വീണ്ടും ചര്‍ച്ച നടത്തും. നവംബര്‍ അഞ്ചിന് പ്രഖ്യാപിച്ചിട്ടുള്ള പണിമുടക്ക് ഉള്‍പ്പെടെയുള്ള സമര പരിപാടികളുമായി മുന്നോട്ടുപോകുമെന്ന് യൂണിയനുകള്‍...

എരുമേലിയില്‍ മ​ല​വെ​ള്ള​പ്പാ​ച്ചി​ലി​ല്‍ ഒ​രു ഓ​ട്ടോ​റി​ക്ഷ​യും ര​ണ്ടു ബൈ​ക്കും ഒ​ലി​ച്ചു​പോ​യി.

കോ​ട്ട​യം: ശബരിമല വനമേഖലയോട് അടുത്തു കിടക്കുന്ന എരുമേലിയില്‍ മൂന്നിടത്ത് ഉരുള്‍പൊട്ടലും വെള്ളപ്പൊക്കവും ഉണ്ടായി. ശക്തമായ മഴ തുടരുന്ന എരുമേലി പഞ്ചായത്തിലെ എയ്ഞ്ചല്‍ വാലി, പളളിപ്പടി, വളയത്ത് പടി എന്നിവിടങ്ങളിലാണ് ഉരുള്‍പൊട്ടലുണ്ടായത്.എ​രു​മേ​ലി പ​ഞ്ചാ​യ​ത്തി​ലെ എ​യ്ഞ്ച​ല്‍​വാ​ലി​യി​ല്‍...

അഭയ കേന്ദ്രത്തിൽ നിന്ന് പിരിവിനായി എത്തിയ 52 കാരൻ എട്ടുവയസ്സുകാരിയെ പീഡിപ്പിച്ചു.

കൊല്ലം : ശാസ്താംകോട്ടയിൽ അഭയ കേന്ദ്രത്തിൽ നിന്ന് പിരിവിനായി എത്തിയ 52 കാരൻ എട്ടുവയസ്സുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ പ്രതി പൊലീസിന്റെ പിടിയിലായി. തേവലക്കര, മുള്ളിക്കാലയിൽ വാടകക്ക് താമസിക്കുന്ന മൊട്ടയ്ക്കല്‍ സ്വദേശിയായ അബ്ദുള്‍ വഹാബ്...
WP2Social Auto Publish Powered By : XYZScripts.com
error: