17.1 C
New York
Monday, March 27, 2023
Home Literature 🌹 കിണ്ടിയുടെ കഥ 🌹(നുറുങ്ങുകഥ)

🌹 കിണ്ടിയുടെ കഥ 🌹(നുറുങ്ങുകഥ)

സ്റ്റാൻലി എം. മങ്ങാട് ✍

സദാശിവൻ സർക്കാർ സർവ്വീസിൽ നിന്നും വിരമിച്ചയാളാണ്.
സ്വന്തം സ്ഥലത്തു കൃഷിപ്പണി ചെയ്തു ജീവിക്കുന്നു.

ഊട്ടിയിലെ വിദ്യാഭ്യാസത്തിനു ശേഷം മകളുടെ മകൻ ദീപുദേവ് വെക്കേഷൻ ആഘോഷിക്കാൻ മുത്തച്ഛൻ്റെയും, മുത്തശ്ശിയുടെയും അടുത്തെത്തിയതാണ്.

ഒരു സായംകാലത്തു മുത്തച്ഛൻ്റെ കൈ പിടിച്ചു കല്ലട കനാൽ തീരത്തുകൂടി നടക്കുമ്പോൾ ദീപു ചോദിച്ചു :
”എന്തിനാ മുത്തച്ഛാ.. ഈ കുഴികൾ ”?
”അത് കുഴിയല്ല മോനെ , കല്ലട ജലസേചന പദ്ധതിയുടെ ഭാഗമായുള്ള കനാലാ..!”

“ഇതിൽ വെള്ളമില്ലല്ലോ ?”
ദീപു പറഞ്ഞു.
“ഗ്രാമമായ ഗ്രാമം മുഴുവൻ കുഴിയുണ്ടാക്കി.വെള്ളം മാത്രമില്ല മോനെ.” മുത്തച്ഛൻ പറഞ്ഞു.

“അപ്പോൾ ബസ് സ്റ്റോപ്പിന് സമീപം കണ്ട വാട്ടർ ടാങ്കോ മുത്തച്ഛാ..?”
“അത് ജപ്പാൻ കുടിവെള്ള പദ്ധതിയാ മോനെ” മുത്തച്ഛൻ പറഞ്ഞു.

” അതിൽ വെള്ളമുണ്ടോ ?”
ദീപു ചോദിച്ചു.
“ഇല്ല മോനെ, ഗ്രാമമായ ഗ്രാമം മുഴുവൻ ടാങ്കുകൾ കെട്ടി നിറച്ചു. “
മുത്തച്ഛൻ പറഞ്ഞു.

” അപ്പോൾ മുത്തച്ഛൻ്റെ കൃഷി എങ്ങനയാ നനക്കുക.?”
ദീപു ചോദിച്ചു.
“നമ്മുടെ കിണറ്റിൽ പമ്പുവച്ചു കൃഷി നനയ്ക്കുന്നു.”
മുത്തച്ഛൻ പറഞ്ഞു.

ഇരുവരും നടന്നു വീടിൻ്റെ ഉമ്മറത്തെത്തി. തിണ്ണയിൽ ഇരുന്ന കിണ്ടിയിൽ നിന്നും വെള്ളമെടുത്തു മുത്തച്ഛൻ കാലു കഴുകുന്നത് ദീപു നോക്കി നിന്നു.
“മോൻ കാലു കഴുകൂ ..” മുത്തച്ഛൻ പറഞ്ഞു.
“വേണ്ടെന്നേ, അവൻ കാലു കഴുകണമെങ്കിൽ ഷൂ അഴിക്കണം, സോക്സ് അഴിക്കണം”
മുത്തശ്ശി ചിരിച്ചു കൊണ്ടു പറഞ്ഞു.

അകത്തു കയറുമ്പോൾ ദീപു “കിണ്ടി”യെ വീണ്ടും വന്നു നോക്കി. മുത്തച്ഛൻ ചിരിച്ചു കൊണ്ട് പറഞ്ഞു :
“മോനിത് ആദ്യം കാണുകയാ അല്ലേ.? ധാരാളം ഗുണങ്ങളുള്ള ഈ പാത്രത്തെക്കുറിച്ചു മോനു പറഞ്ഞു തരാം വസ്ത്രം മാറി വരൂ.” മുത്തച്ഛൻ പറഞ്ഞു.

അത്താഴം കഴിക്കാൻ മുത്തശ്ശി വിളിച്ചപ്പോൾ മുത്തച്ഛൻ കിണ്ടിയിൽ നിന്നും വെള്ളമെടുത്തു കൈ കഴുകി.ദീപുവിനും കിണ്ടിയിൽ നിന്നും വെള്ളം പകർന്നു നൽകി.അതിനു ശേഷം മുത്തച്ഛൻ പറഞ്ഞു :
“ഇതാണ് മോനെ വെള്ളോട്ടു കിണ്ടി. ഇതിൽ വെള്ളമിരുന്നാൽ പൈപ്പുവെള്ളത്തേക്കാൾ തണുപ്പുണ്ടാകും. സ്വന്തം പള്ള കീറിയാ ഈ പാത്രം നമുക്ക് വെള്ളം തരുന്നത്. അതു കൊണ്ടു തന്നെ ശുദ്ധി കൂടുതലുണ്ടാകും. ഒരു പെറ്റമ്മയുടെ സാന്നിദ്ധ്യമുണ്ട് ഈ പാത്രത്തിന്.!”
ഊണു കഴിഞ്ഞു മുത്തച്ഛൻ കൈ കഴുകി.

കിണ്ടി പൊക്കിയെടുത്തു വെള്ളം കുടിക്കുന്നത് ദീപു അതിശയത്തോടെ നോക്കി നിന്നു.
” മൂന്നാം ലോകമഹായുദ്ധം വെള്ളത്തിനു വേണ്ടിയാണന്നാ എൻ്റെ സാറു് പറയുന്നത്. “
ദീപു ആത്മഗതം പോലെ പറഞ്ഞു.
മുത്തച്ഛൻ അതേറ്റു പിടിച്ചു കൊണ്ട് പറഞ്ഞു : “മിതമായി വെള്ളം ഉപയോഗിക്കാൻ ഇന്നത്തെ ജനങ്ങൾക്ക് അറിയില്ല എന്നതു തന്നെ കാരണം. പൈപ്പുലൈൻ വഴി വരുന്ന വെള്ളം യഥേഷ്ടം ഉപയോഗിക്കുന്ന വീടുകൾ. ആദ്യം വെള്ളം പകർന്നു വെച്ച് ഉപയോഗിക്കാൻ പഠിക്കണം.അപ്പോൾ വെള്ളത്തിൻ്റെ ഉപയോഗം കുറക്കാം “
അല്പനേരത്തെ മൗനത്തിന് ശേഷം മുത്തച്ഛൻ പറഞ്ഞു :

“മിതമായി വെള്ളം ഉപയോഗിക്കാൻ നമ്മെ പഠിപ്പിക്കുന്ന പാത്രമാണ് മോനെ കിണ്ടി..”

മാത്രമല്ല കല്യാണത്തിനും, വീടുകളിലെ മറ്റു മംഗളകർമ്മങ്ങൾക്കും അഗ്നിതൻ സാക്ഷിയായി കിണ്ടിയുണ്ടാകണമെന്ന് പൗരാണിക പാരമ്പര്യം..!

സ്റ്റാൻലി എം. മങ്ങാട്

FACEBOOK - COMMENTS

WEBSITE - COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

‘ആസ്വാദക ഹൃദയങ്ങളെ നർമ്മം കൊണ്ട് നിറച്ച ഇന്നസെന്റ് എന്നും ഓർമ്മിക്കപ്പെടും’: അനുശോചിച്ച് പ്രധാനമന്ത്രി.

നടനും മുൻ ചാലക്കുടി എം പിയുമായ ഇന്നസെന്റിന്റെ വിയോഗത്തിൽ അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ആസ്വാദക ഹൃദയങ്ങളെ നർമ്മം കൊണ്ട് നിറച്ച ഇന്നസെന്റ് എന്നും ഓർമിക്കപ്പെടുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. അദ്ദേഹത്തിന്റെ കുടുംബത്തെയും ആരാധകരെയും അനുശോചനം...

ഇന്നസെൻ്റിൻ്റെ മൃതദേഹം ഇരിങ്ങാലക്കുടയിലേക്ക് കൊണ്ടു പോയി.

രാവിലെ ലേക് ഷോർ ആശുപത്രിയിൽ നിന്നും കടവന്ത്ര ഇൻഡോർ സ്റ്റേഡിയത്തിൽ എത്തിച്ച മൃതദേഹം എട്ട് മണി മുതൽ പൊതുദർശനത്തിന് വെച്ചു. സമൂഹത്തിൻ്റെ നാനാ തുറകളിലുള്ള പതിനായിരങ്ങളാണ് പ്രിയ നടനെ അവസാനമായി ഒരു വട്ടം കൂടി...

ടെന്നസിയിൽ കാർ അപകടത്തിൽ 5 കുട്ടികളടക്കം 6 പേർ മരിച്ചു.

ടെന്നസി: ഞായറാഴ്ച പുലർച്ചെ ടെന്നസിയിലെ ഇന്റർസ്റ്റേറ്റ് 24-ൽ ഉണ്ടായ കാർ അപകടത്തിൽ അഞ്ച് കുട്ടികൾ ഉൾപ്പെടെ ആറ് പേർ മരിക്കുകയും ഒരു സ്ത്രീക്ക് പരിക്കേൽക്കുകയും ചെയ്തു. റോബർട്ട്‌സൺ കൗണ്ടിയിൽ രണ്ട് വാഹനങ്ങൾ കൂട്ടിയിടിച്ചതിനെത്തുടർന്ന് എമർജൻസി...

രാഹുൽ, നിങ്ങൾ തനിച്ചല്ല ; ഞങ്ങൾ കൂടെയുണ്ട് : വായ് മൂടി കെട്ടി പ്രതിഷേധിച്ച്‌ ഒഐസിസി യൂഎസ്എ

ഹൂസ്റ്റൺ: ഇന്ത്യയിലെ നരേന്ദ്ര മോദി സർക്കാരിന്റെ ജനാധിപത്യ വിരുദ്ധ നടപടികൾക്കെതിരെ എഐസിസിയുടെ നേതൃത്വത്തിൽ നടത്തുന്ന പ്രതിഷേധ സമരങ്ങളോട് അനുഭാവം പ്രകടിപ്പിച്ചു കൊണ്ട് ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് (ഒഐസിസി യുഎസ്എ) പ്രതിഷേധം ശക്തമാക്കുന്നു.കോൺഗ്രസ്...
WP2Social Auto Publish Powered By : XYZScripts.com
error: