17.1 C
New York
Thursday, December 2, 2021
Home Literature 🌹 ഒരു ഓഹരിക്കഥ 🌹 (മിനിക്കഥ)

🌹 ഒരു ഓഹരിക്കഥ 🌹 (മിനിക്കഥ)

✍സ്റ്റാൻലി എം. മങ്ങാട്

ഇടവപ്പാതി ഇടമുറിയാതെ പെയ്തിറങ്ങിയ പ്രഭാതം. പുറത്തു വെള്ളകീറിത്തുടങ്ങിയില്ല. സൂസന്നാമ്മ എഴുന്നേറ്റ് ലൈറ്റിട്ടു. സമയം നാലമ്പതായി.ഞായറാഴ്ചയാണ് ദിവ്യബലിക്ക് പള്ളിയിൽ പോകണം.

നേരെ അടുക്കളയിൽ ചെന്നു കാപ്പിയും, പ്രാതലും റെഡിയാക്കി. പുറത്തു മഴ അല്പം ശമിച്ചിട്ടുണ്ടു്. സൂസന്നാമ്മ ഭർത്താവിൻ്റെ കിടക്കയിൽ ചെന്നു വിളിച്ചു :
“പള്ളിയിൽ പോകണ്ടേ… എഴുന്നേറ്റേ…”
കാപ്പിടീപ്പോയിൽ വച്ചിട്ട് ലോറൻസിനെ തട്ടി വിളിച്ചു.
” ഇച്ചായാ.. എഴുന്നേൽക്കൂ.. ഇതാ കാപ്പി “
ടീപ്പോയിലിരുന്ന കാപ്പി ചൂണ്ടിക്കൊണ്ടു സൂസന്നാമ്മ പറഞ്ഞു.
ലോറൻസ് മെല്ലെ എഴുന്നേറ്റു കാപ്പി കുടിച്ചു.

ലോറൻസ് സർവ്വേ ഡിപ്പാർട്ട്മെൻ്റിൽ നിന്നും റിട്ടയർ ചെയ്തിട്ട് അഞ്ചു വർഷത്തിനു മേലെയായി.ഭാര്യ സൂസന്നാമ്മ യൂ പി സ്കൂൾ അദ്ധ്യാപികയായിരുന്നു. ഈ വർഷം റിട്ടയർ ചെയതു. ഏക മകൻ ചൈനയിൽ മെഡിസ്സിന് പഠിക്കുകയാണ്.

രാവിലെ ഏഴരയ്ക്കാണ് ദിവ്യബലി.ലോറൻസച്ചായനും സൂസന്നാമ്മയും കുളിച്ചൊരുങ്ങി കതകു് പൂട്ടി പുറത്തിറങ്ങുമ്പോഴാണ് വടക്കേവശത്തെ വേലി പൊളിഞ്ഞു കിടക്കുന്നത് കണ്ടത്.
മാത്രമല്ല അതിർത്തിലിട്ടിരുന്ന സർവ്വേക്കല്ലു് ആരോ ഇളക്കി മാറ്റി നാട്ടിയിരിക്കുന്നു. പച്ചമണ്ണിൻ്റെ പാടു മാത്രമല്ല മഴവെള്ളം കെട്ടി നിന്നു ചെളിയായിരിക്കുന്നു.

ലോറൻസും, സൂസന്നാമ്മയും വേലി മറിഞ്ഞു കിടന്ന സ്ഥലത്തു പോയി നോക്കി. അപ്പോൾ ലോറൻസ് അച്ചായൻ പറഞ്ഞു :
“ഇതാ ജോൺസൻ്റെ പണിയാണ്.. അവനേ ഇങ്ങനെ ചെയ്യൂ.. “

ജോൺസൺ ലോറൻസച്ചായൻ്റെ ഇളയ സഹോദരനാണ്.വീടിൻ്റെ വടക്കേപ്പുറത്താണ് താമസം. ഇരുവരും ഓഹരി തിരിച്ചതുമുതൽ നല്ല പിണക്കത്തിലാണ്.

“ഇച്ചായാ.. വാ.. നമുക്ക് പള്ളിയിൽ പോകാം.” സൂസന്നാമ്മ പറഞ്ഞു.
ലോറൻസിന് ദേഷ്യം വന്നു. അയാൾ പറഞ്ഞു :
“നീ പൊയ്ക്കോ, ഇതിങ്ങനെ വച്ചുപൊറുപ്പിക്കാൻ പറ്റില്ല., ഞാൻ ചോദിക്കട്ടെ.. “
സൂസന്നാമ്മ ലോറൻസിനെ കയ്യിൽ പിടിച്ചു വലിച്ചു.

“നമുക്ക് പള്ളിയിൽ പോകാം.”
അയാൾ വന്നില്ല. കതക് തുറന്നു അകത്തേയ്ക്ക് പോയി. സമയം വൈകുന്നതിനാൽ സൂസന്നാമ്മ പള്ളിയിലേക്ക് തിരിച്ചു.

ക്രൂശിതരൂപത്തിൻ്റെ സമീപത്തായിരുന്നു സൂസന്നാമ്മ ഇരുന്നത്.
ഇമവെട്ടാതെ സൂസന്നാമ്മ അല്പനേരം ഈശോയെ നോക്കിയിരുന്നു.അല്പം കഴിഞ്ഞപ്പോൾ ക്രൂശിത രൂപത്തിലെ ഈശോ ചിരിക്കുന്നതായി സൂസന്നാമ്മക്ക് തോന്നി.

“എന്തിനാ നീ ചിരിക്കുന്നതു് ?”സൂസന്നാമ്മ ചോദിച്ചു.

“എത്ര സഹോദര സ്നേഹം പറയുന്ന കുടുംബത്തിലും ഓഹരി വയ്ക്കുമ്പോൾ വരുന്ന പിണക്കങ്ങളെയോർത്തു ചിരിച്ചു പോയതാ..” യേശു പറഞ്ഞു.

“നിനക്ക് ചിരിക്കാം. എൻ്റെ വിഷമങ്ങളോ ?അനുജനും ജേഷ്ഠനുമായിട്ടാണ് അടി ഉണ്ടാകുന്നതെന്നോർത്തോ?”
സൂസന്നാമ്മ പറഞ്ഞു.

” അതുകൊണ്ടാണ് ഒരം ഗുലും മണ്ണ് പോലും സ്വന്തമാക്കാതെ ഞാൻ കടന്നു പോയത്..! പിറക്കാനോ, ജീവിക്കാനോ, മരിക്കാനോ, മരിച്ചടക്കപ്പെടാനോ സ്വന്തമായി ഒരു മണ്ണും ഞാൻ സൂക്ഷിച്ചിരുന്നില്ല.”

വീണ്ടും യേശു ചിരിക്കുന്നത് കണ്ടപ്പോൾ സൂസന്നാമ്മയ്ക്ക് വേദനയും യേശുവിനോട് പിണക്കവും തോന്നി.
പിന്നീട് യേശു ഇങ്ങനെ പറഞ്ഞു :
“മണ്ണുമായി ബന്ധപ്പെട്ട തർക്കങ്ങളിൽ പെടാത്തവൻ ക്രിസ്തു…!”

സ്റ്റാൻലി എം. മങ്ങാട്

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

ഓർമ്മയിലെ ക്രിസ്തുമസ്:- ലേഖനമത്സരം – (2)

ആകാശത്തു മിന്നിത്തിളങ്ങുന്ന നക്ഷത്രഗണങ്ങളിൽ ക്രിസ്തുവിന്റെ വരവറിയിച്ച ദിവ്യതാരകം കൺചിമ്മി നോക്കുന്നുണ്ടോ എന്നറിയാൻ വിടർന്ന കണ്ണുകളിൽ ജിജ്ഞാസയും കൗതുകവും നിറച്ചു ഇടയ്ക്കിടെ മാനത്തെ കാഴ്ചകൾ ചികഞ്ഞു നോക്കിയിരുന്ന ബാല്യം✨️✨️✨️കേരളത്തിലെ തൃശൂരിലെ മുക്കാട്ടുകര എന്ന ഗ്രാമത്തിൽ,ഒരു...

ഓർമ്മയിലെ ക്രിസ്തുമസ്സ്:- ലേഖനമത്സരം – (1)

ഓർമ്മയിലെ ക്രിസ്തുമസിനെ കുറിച്ച് ചിന്തിക്കുമ്പോൾ.. എല്ലാ വർഷവും ക്രിസ്തുമസ് അടുക്കുമ്പോൾ എന്റെ മനസ്സിൽ ഓർക്കുന്ന ഒരു കാര്യം പറയാതിരിക്കാൻവയ്യ. അന്ന് എനിക്ക് ഏകദേശം പത്തു വയസാണ് പ്രായം. ഏതാണ്ട് നാല്പത്തിഅഞ്ചുവർഷങ്ങക്ക് മുമ്പ്....

സ്വപ്നങ്ങളേ..( ഗാനം )

സ്വപ്നങ്ങളേ..സ്വപ്നങ്ങളേ..മിഴിവാർന്ന സുന്ദര സ്വപ്നങ്ങളേ..//നിദ്രയിൽ മോഹനചിത്രങ്ങളേകിപറയാതെ പോകുവതെന്തേ..?ഒന്നും..പറയാതെ പോകുവതെന്തേ..?// ...

മോർബി ഡാം ദുരന്തം.! (ലേഖനം)

മനുഷ്യ മനഃസാക്ഷിയെ മരവിപ്പിച്ച കേരളത്തിലെ മഹാപ്രളയദുരന്തം 2018- മലയാളിക്ക് മറക്കാൻ കഴിയില്ല.. ഗുജറാത്തിലെ മോർബി അണക്കെട്ട് തകർന്നത് 1982-ൽ ഒരു നഗരത്തെ മാത്രമല്ല എത്രയോ പ്രദേശങ്ങളിലെ നിരപരാധികളേയും അനേകം വളർത്തുമൃഗങ്ങളേയും, ജനങ്ങളുടെ സർവ്വം സമ്പാദ്യത്തേയും...
WP2Social Auto Publish Powered By : XYZScripts.com
error: