17.1 C
New York
Saturday, January 22, 2022
Home Literature 🌹യവനസുന്ദരി🌹 - സംഗീത മോഹൻദാസ് എഴുതുന്ന തുടർക്കഥ – ഭാഗം-9

🌹യവനസുന്ദരി🌹 – സംഗീത മോഹൻദാസ് എഴുതുന്ന തുടർക്കഥ – ഭാഗം-9

സംഗീത മോഹൻദാസ് , ബാംഗ്ലൂർ ✍

ഭാഗം 9

തലേദിവസത്തെ പേടിയോടെ തന്നെ ആണ് ശിവൻ എഴുന്നേറ്റു ഉമ്മറത്തെത്തിയത്. അപ്പോഴാണ് മുറ്റത്ത് നിൽക്കുന്ന ബാലാജിയെ
ശിവൻ കാണുന്നത്. കൊക്കോ തോട്ടത്തിലെ തൊഴിലാളിയാണ് ബാലാജി.മലയാളം കുറച്ചൊക്കെ സംസാരിക്കാൻ ബാലാജി പഠിച്ചിരുന്നു.അവന്റെ മുഖത്ത് ഒരു വല്ലാത്ത ഭീതി പടർന്നിരുന്നു.

“എന്തു പറ്റി ബാലാജി… കാലത്തു തന്നെ വന്നത്. വല്ല പ്രശ്നവും ഉണ്ടോ “ശിവൻ ബാലാജിയോട് ചോദിച്ചു.

“അല്ലി…..മനയല്ലി പ്രശ്നം ഉണ്ട് ശിവണ്ണ. നന്ന ഹെണ്ടത്തി മലയാള മാത്താട്ത്തിദ്ദാരെ “അവൻ പേടിച്ചു കൊണ്ട് മലയാളം കലർന്ന കന്നഡയിൽ ശിവനോട് പറഞ്ഞു.

ശിവൻ ഞെട്ടിപ്പോയി. തെലുങ്ക് മാത്രം അറിയാവുന്ന ആന്ത്രക്കാരി പെൺകുട്ടി ആയിരുന്നു ബാലാജിയുടെ ഭാര്യ. പിന്നെങ്ങിനെ മലയാളം പറയും.കന്നഡ പോലും അവൾക്ക് വശമില്ല. അതുകൊണ്ട് തന്നെ ബാലാജി അവളെ ജോലിക്കൊന്നും വിടാറില്ലായിരുന്നു. ശിവനും ശ്രീദേവിയും മിഥുനും കൂടി ബാലാജിയോടൊപ്പം അയാളുടെ വീട്ടിലേക്കു നടന്നു. ‘ഇന്നലെ വൈകുന്നേരം മീൻ വെട്ടി കഴുകുമ്പോൾ ആരോ അവളുടെ അടുത്തേക്ക്‌ വന്നു എന്നും പിന്നേ കണ്ടില്ല എന്നും അവൾ പറഞ്ഞിരുന്നു എന്നും തിടുക്കത്തിൽ നടക്കുന്നതിനിടയിൽ അയാൾ പറഞ്ഞു.

അവർക്കൊപ്പം വാലാട്ടിക്കൊണ്ട് കൈസറും ഉണ്ടായിരുന്നു. ശിവനെയും കുടുംബത്തെയും കണ്ടതോടെ വളരെ സ്നേഹത്തോടെ ബാലാജിയുടെ ഭാര്യ അവരുടെ അരികിലേക്ക് ഓടിയെത്തി. മൂന്നാല് പ്രാവശ്യം കണ്ടിരുന്നെങ്കിലും ഭാഷ അറിയാത്തതിനാൽ അവർ ഇതുവരെ പരസ്പരം സംസാരിച്ചിരുന്നില്ല. എന്നാൽ ഇപ്പോൾ അവൾ ശിവനോട് ഇരിക്കാൻ പറഞ്ഞു.എന്നിട്ട് ശ്രീദേവിയുടെ അടുത്ത് വന്നു നിന്നു.പെരുമാറ്റത്തിൽ പന്തികേട് തോന്നിയ ശിവൻഅവളോട് മലയാളത്തിൽ സംസാരിക്കാൻ തുടങ്ങി. ശിവൻ ചോദിക്കുന്നതിനെല്ലാം അവൾ
മലയാളത്തിൽ മറുപടി പറയാൻ തുടങ്ങി. അപ്പോഴാണ് അവൾ പറയുന്നതെല്ലാം മിത്രയുടെ കാര്യങ്ങളാണ് എന്ന് ശിവന് മനസ്സിലായത്.

മിത്രയുടെ അവസാന ദിവസം അവളുടെ വാക്കുകളിലൂടെ അവരുടെ മുന്നിൽചുരുളഴിഞ്ഞു.
അതുകേട്ടു ശിവനും കുടുംബവും തളർന്നിരുന്നു.
എല്ലാം പറഞ്ഞു ഒടുവിൽ അവൾ കൈസറിന്റെ അരികിലിരുന്നു അവനെ തലോടി. അപ്പോൾ ശിവൻ അവളോട് ‘നിന്റെ പേരെന്താണ് ?’എന്നു
ചോദിച്ചത്.അതിനുള്ള മറുപടി എല്ലാവരെയും നടുക്കി.’അത് ഞാനെങ്ങനെ പറയും. എന്റെ നാവ് അവർ മുറിച്ചെടുത്തില്ലേ ‘ ഇതായിരുന്നു അവളുടെ മറുപടി. അതുകേട്ടു ശ്രീദേവി പൊട്ടിക്കരഞ്ഞു. പെട്ടന്ന് അവൾ ശ്രീദേവിയുടെ അടുക്കലെത്തി കൈ പിടിച്ചു കൊണ്ട് പറഞ്ഞു.

“അമ്മ കരയരുത്. അമ്മയുടെ മോൾ ഇന്നു സന്തോഷവതിയാണ്. ആരൊക്കെ ചേർന്നു തന്റെ പ്രണയം നശിപ്പിക്കാൻ ശ്രമിച്ചുവോ അവരൊക്കെ ഇന്നു ഞങ്ങളുടെ പ്രണയത്തിന് മുന്നിൽ തോറ്റുപോയിരിക്കുന്നു. ഇപ്പോൾ എന്നോടൊപ്പം എന്റെ ശരത്തും ഉണ്ട്. അതുകൊണ്ട് എന്നെക്കുറിച്ച് ഓർത്തു നിങ്ങൾ വിഷമിക്കരുത് “അതും പറഞ്ഞു കൊണ്ട് അവൾ മിഥുനിന്റെ അരികിലെത്തി.

“എന്നിലൂടെ അച്ഛനും അമ്മയും നേടാനാഗ്രഹിച്ചതെല്ലാം നീ അവർക്കു നൽകണം. നിനക്ക് അതിന് കഴിയും. ഞാൻ മറ്റൊരു ലോകത്തിരുന്ന് അതെല്ലാം കാണും.”ഇത്രയും പറഞ്ഞു അവൾ ശിവന്റെ അരികിലെത്തി.

“അച്ഛൻ ഞങ്ങളെ അനുഗ്രഹിക്കണം. ഇനി ഒരിക്കലും ഇങ്ങനെ ആരെയും ബുദ്ധിമുട്ടിക്കില്ല. ഞാൻ പോകുന്നു…. എന്നെന്നേക്കുമായി “അതു
പറഞ്ഞു തീർന്നതും ബാലാജിയുടെ ഭാര്യ ബോധരഹിതയായി.

ബോധം തെളിഞ്ഞ ബാലാജിയുടെ ഭാര്യക്ക് പിന്നീട് ഒരക്ഷരം പോലും മലയാളം
പറയാൻ കഴിഞ്ഞില്ല. ആ ഭാഷ എനിക്കറിയില്ല എന്നു അവൾ തീർത്തു പറഞ്ഞു കൊണ്ടേയിരുന്നു. അതുവരെ അവൾ മലയാളം പറഞ്ഞത് പിന്നീടാരും അവളോട് പറഞ്ഞില്ല. ഒരുപാട് നൊമ്പരത്തോടെ, എന്നാൽ മിത്ര തനിച്ചല്ലെന്ന ആത്മ നിർവൃതിയോടെ അവർ മൂവരും വീട്ടിലേക്കു നടന്നു. അവിടുന്ന് അങ്ങോട്ട്‌ ശിവന്റെയും കുടുംബത്തിന്റെയും ജീവിതത്തിന്റെ പുതിയ ഏടുകളിലേക്ക് തൂലിക ചലിക്കുകയായി……

(തുടരും….. )

സംഗീത✍

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

ന്യൂയോർക്കിൽ വെടിവയ്പ്പ്- 2 പോലീസ് ഓഫീസർമാർ ഉൾപ്പെടെ മൂന്നു മരണം

ഹർലിം(ന്യൂയോർക്ക്): ഡൊമസ്റ്റിക് വയലൻസ് നടക്കുന്നു എന്നറിഞ്ഞു എത്തിചേർന്ന മൂന്നു പോലീസ് ഓഫീസർമാരെ പതിയിരുന്നാക്രമിച്ചതിനെ തുടർന്ന് രണ്ടു പോലീസ് ഓഫീസർമാർ കൊല്ലപ്പെട്ടു. പ്രതിയെന്ന സംശയിക്കുന്നയാളും പോലീസുമായുണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. ഈ മാസം പോലീസിനു നേരെ...

നിത്യോപയോഗ സാധനങ്ങളുടെ വില കുതിച്ചുയരുന്നു.

ഡാളസ്: ബൈഡൻ ഭരണകൂടം അധികാരത്തിലെത്തി ഒരു വർഷം പൂർത്തിയായിട്ടും ഗ്യാസിന്റെയും, നിത്യോപയോഗ സാധനങ്ങളുടെയും വില നിയന്ത്രിക്കുന്നതിൽ തികഞ്ഞ പരാജയം. ഒരു വർഷം മുമ്പു ഉണ്ടായിരുന്ന ഗ്യാസിന്റെ വില(ഗ്യാലന് 2 ഡോളർ) ഇപ്പോൾ ഗ്യാലന്...

കഞ്ചാവ്‌ ചെടി കണ്ടെത്തി.

നിറമരുതൂര്‍: ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിന്ന്‌ നൂറ്‌ മീറ്റര്‍ വടക്ക്‌ മാറി മൂച്ചിക്കല്‍ റോഡിന്‍റെ സമീപത്തുനിന്ന്‌ റോഡരികില്‍ മുളച്ചുപൊന്തിയ നിലയില്‍ ഒരു മീറ്ററോളം നീളമുള്ള കഞ്ചാവ്‌ ചെടി കണ്ടെത്തി. എക്‌സൈസ്‌ സ്‌ട്രൈക്കിങ്‌ പാര്‍ട്ടിയിലുള്ള...

പത്തനംതിട്ട നഗരസഭ വനിതാ ഹോസ്റ്റല്‍ യാഥാര്‍ത്ഥ്യമാകുന്നു

നഗരസഭയുടെ ഉടമസ്ഥതയിലുള്ള വനിതാ ഹോസ്റ്റല്‍ കം വനിതാ ലോഡ്ജ് 26 ന് രാവിലെ 11 മണിക്ക് നഗരസഭാ ചെയര്‍മാന്‍ അഡ്വ.ടി. സക്കീര്‍ ഹുസൈന്‍ നാടിന് സമര്‍പ്പിക്കും. ജില്ലാ ആസ്ഥാനത്ത് ജോലി ചെയ്യുന്ന വനിതാ...
WP2Social Auto Publish Powered By : XYZScripts.com
error: