17.1 C
New York
Sunday, October 1, 2023
Home Literature 🌹യവനസുന്ദരി🌹 -സംഗീത മോഹൻദാസ് എഴുതുന്ന തുടർക്കഥ – ഭാഗം-8

🌹യവനസുന്ദരി🌹 -സംഗീത മോഹൻദാസ് എഴുതുന്ന തുടർക്കഥ – ഭാഗം-8

സംഗീത മോഹൻദാസ് , ബാംഗ്ലൂർ ✍

ഭാഗം 8

നേരം പുലരുന്നേയുള്ളു. പ്രഭാത സൂര്യന്റെ പൊൻകിരണങ്ങൾക്ക് വേഗത കുറച്ചു കൂടിയോ എന്നൊരു സംശയം.എല്ലാവരെയും തഴുകി ഉണർത്താൻ വെമ്പൽ കൊണ്ട് വീട്ടു പടിക്കലെത്തിയ പോലെ തോന്നി. ഇല്ല്യാസിന്റെ
വിളി കേട്ടു കൊണ്ടാണ് ശിവൻ ഉറക്കമുണർന്നത്.
ശ്രീദേവിയും അമ്മയും അടുക്കള ഭാഗത്തായിരുന്നു. ശബ്ദം കേട്ട് അവരും ഉമ്മറത്തെത്തി. കുട്ടപ്പൻ ചേട്ടന്റെ ഇളയ മകനാണ് ഇല്ല്യാസ്. കൈസർ അവനെ കണ്ട ഉടനെ എഴുന്നേറ്റു വന്ന് അവന്റെ കാലിനടുത്തു ഇരിപ്പുറപ്പിച്ചു.

“എന്താണ് ഇല്ല്യാസെ.. എന്താ പ്രശ്നം “ശിവൻ കണ്ണു തിരുമ്മിക്കൊണ്ട് ചോദിച്ചു.

“അത് ശിവണ്ണാ.. പുഴക്കരയിൽ ഒരു വലിയ സംഭവം ഉണ്ടായിട്ടുണ്ട് . അവിടെ ആളുകൾ കൂടിയിട്ടുണ്ട്. ഒന്ന് വേഗം വന്നേ “ഇല്ല്യാസ് ശിവനെയും കൂട്ടി വേഗം പുഴക്കരയിലേക്ക് ഓടി.

ആ കാഴ്ച്ച കണ്ട് ശിവൻ ഞെട്ടിത്തരിച്ചു നിന്നു പോയി. മിത്രയെ കുഴിച്ചിട്ടിരുന്ന സ്ഥലത്തു ഉണ്ടായിരുന്ന ആ വലിയ മരത്തിന്റെ ശാഖയിൽ കിടന്നു ആടുന്ന ശരത്തിന്റെ ജീവനറ്റശരീരം. താഴെ മരത്തിന്റെ ചുവട്ടിൽ അറുത്തു മാറ്റിയ കയ്യിൽ നിന്നും ചോരവാർന്നു ബോധം നിലച്ച അവസ്ഥയിൽ കൃഷ്ണ ഗൗഡയും കിടക്കുന്നു.അപ്പോഴേക്കും അവിടേക്ക് പോലീസെത്തി ഗൗഡയെ ഹോസ്പിറ്റലിലേക്ക് മാറ്റാനുള്ള ശ്രമം ആരംഭിച്ചു.

നൊന്തു പിടയുന്ന ഹൃദയവുമായി തിരിച്ചെത്തിയ ശിവൻ കണ്ണീരോട് കൂടിയാണ് ആ സംഭവം വീട്ടിലുള്ളവരോട് വിശദീകരിച്ചത്. മിത്രയും, ശരത്തും തമ്മിലുള്ള സ്നേഹത്തിന്റെ അഗാധതയിൽ ആഴ്ന്നു പോകുന്നതായിരുന്നു അവർക്കു ചുറ്റും നിലനിന്നിരുന്ന മറ്റു ബന്ധങ്ങൾ.
ഇനി ശരത്തിന്റെ അച്ഛനും അമ്മയ്ക്കും ആരുമില്ലാതായില്ലേ. പോലീസ് കൃഷ്ണ ഗൗഡയുടെ മൊഴിയെടുത്തു. മിത്രയെ വേദനിപ്പിച്ച ഈ കൈ ഇനി വേണ്ട എന്നും പറഞ്ഞു ഗൗഡയുടെ കൈ വെട്ടിയെടുത്ത ശേഷംസ്വയം മരത്തിൽ കെട്ടിയ കയറിലൂടെ തന്റെ ജീവനെ അവൻ ഞെരിച്ചു കളഞ്ഞു എന്ന് കണ്ണീരോടെ ഗൗഡ മൊഴി നൽകി.

ശരത്തിന്റെ മരണം ഉണർത്തിയ മിത്രയുടെ ഓർമ്മകളിൽ പുകഞ്ഞ വീട്ടിൽ നിശബ്ദത തളം കെട്ടി നിന്നു. ആ രാത്രി ആർക്കും ഉറങ്ങാൻ കഴിഞ്ഞിരുന്നില്ല. നേരം വെളുക്കാറായപ്പോൾ ഉറങ്ങിപ്പോയ ശിവനെ ഉണർത്തിയത് ആരുടെയോ ഭീതി നിറഞ്ഞ ശബ്ദമായിരുന്നു. അല്ല.. ആരോ പുറത്ത് “ശിവണ്ണാ “എന്ന് വിളിക്കുന്നുണ്ട്. ശിവൻ പെട്ടന്ന് എഴുന്നേറ്റു പുറത്തേക്കു ധൃതിയിൽ നടന്നു നീങ്ങി….

(തുടരും.. )

സംഗീത✍

FACEBOOK - COMMENTS

WEBSITE - COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

പെരുംകാളിയാട്ടം പ്രദർശനത്തിനെത്തുന്നു.

കലാസാഗര ഫിലിംസിന്റെ ബാനറിൽ ഷാജി ദാമോദരൻ തിരക്കഥയുഴുതി നിർമ്മിക്കുന്ന, സുനിൽ കെ തിലക് സംവിധാനം ചെയ്യുന്ന പെരുംകാളിയാട്ടം പ്രദർശനത്തിനൊരുങ്ങുന്നു. എം എസ് നാസർ, ഉല്ലാസ് പന്തളം, അനഘ മധു എന്നിവരാണ് ഈ സിനിമയിലെ പ്രധാന...

അന്നമ്മ അലക്സാണ്ടർ ( 86) നിര്യാതയായി

കേരളാ കൗമുദി കൊല്ലം ജില്ലാ ലേഖകനും മാർത്തോമാ സഭാ കൗൺസിൽ മുൻ അംഗവുമായ സാം ചെമ്പകത്തിലിന്‍റെ (തോമസ് അലക്സാണ്ടർ) മാതാവും പത്തനംതിട്ട ഇലന്തൂർ താഴയിൽ ചെമ്പകത്തിൽ പരേതനായ സി. വി. അലക്സാണ്ടറിന്‍റെ ഭാര്യയുമായ...

സഹകരണ സൊസൈറ്റിയില്‍പണം നിക്ഷേപിച്ചവര്‍ക്ക് 13 കോടി നഷ്ടം; വി എസ് ശിവകുമാറിന്റെ വീട്ടില്‍ നിക്ഷേപകരുടെപ്രതിഷേധം

തിരുവനന്തപുരം: മുന്‍മന്ത്രി വി എസ് ശിവകുമാറിന്റെ വീട്ടില്‍ നിക്ഷേപകരുടെപ്രതിഷേധം. തിരുവനന്തപുരം ജില്ലാ അണ്‍ എംപ്ലോയിസ് സോഷ്യല്‍ വെല്‍ഫെയര്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയില്‍ പണം നിക്ഷേപിച്ചവരാണ് ശാസ്തമംഗലത്തുള്ള ശിവകുമാറിന്റെ വീട്ടില്‍ പ്രതിഷേധിച്ചത്.കിള്ളിപ്പാലം, വെള്ളായണി, വലിയതുറബ്രാഞ്ചുകളിലെ നിക്ഷേപകരുടെ...

പഴനി മുരുകൻ ക്ഷേത്രത്തിനുള്ളിൽ മൊബൈൽ ഫോൺ ഉപയോഗിക്കാൻ പാടില്ല; വിലക്ക് ഇന്ന് മുതൽ നിലവിൽ വരും

പഴനി: പഴനി മുരുകൻ ക്ഷേത്രത്തിനുള്ളിൽ മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിൽ വിലക്ക് ഇന്ന് മുതൽ നിലവിൽ വരും. ക്ഷേത്രത്തിനുള്ളിലേത് എന്ന പേരില്‍ മൊബൈൽ ഫോണ്‍ ദൃശ്യങ്ങൾ പ്രചരിച്ചതിനെ തുടർന്നാണ്ഹൈക്കോടതി നിര്‍ദ്ദേശപ്രകാരം പുതിയ നടപടി. ക്ഷേത്ര...
WP2Social Auto Publish Powered By : XYZScripts.com
error: