17.1 C
New York
Sunday, June 13, 2021
Home Literature 🌹യവനസുന്ദരി🌹 -സംഗീത മോഹൻദാസ് എഴുതുന്ന തുടർക്കഥ – ഭാഗം-7

🌹യവനസുന്ദരി🌹 -സംഗീത മോഹൻദാസ് എഴുതുന്ന തുടർക്കഥ – ഭാഗം-7

സംഗീത മോഹൻദാസ് , ബാംഗ്ലൂർ ✍

ഭാഗം 7

അരുതാത്തതെന്തോ കാണാൻ മടിക്കുന്നതു പോലെ പ്രഭാകിരണങ്ങൾ ഇലകൾക്കിടയിലേക്ക് മറയുന്നത് പോലെ തോന്നി. പൊടുന്നനെ ശിവന്റെ തൂമ്പയിൽ എന്തോ ഉടക്കി. ശിവൻ വലിച്ചു പുറത്തേക്കിട്ടു. മിത്രയുടെ ബാഗും ഷോളും ആയിരുന്നു. അതുകണ്ടു ശ്രീദേവി അലറിക്കരഞ്ഞു. മിഥുൻ അവിശ്വസനീയതയോടെ അതിലേക്കു തന്നെ നോക്കി നിന്നു. അയ്യോ എന്റെ മോൾ എന്നു അലറിക്കരയുന്ന ശ്രീദേവിയെ ആരൊക്കെയോ ചേർന്നു വീട്ടിലേക്ക് കൊണ്ടു പോയി. കൈസർ കുരക്കുമ്പോഴും കണ്ണിൽ നിന്നും കണ്ണീർ ഒഴുകിക്കൊണ്ടേയിരുന്നു. തളർന്നു ഇരിക്കുന്ന ശിവനെയും മിഥുനിനെയും ആരൊക്കെയോ ചേർന്നു വീട്ടിലെത്തിച്ചു. പിന്നാലെ മിത്രയുടെ ശരീരവും പേറി അവർ എത്തുമ്പോഴേക്കും മഴ പെയ്യാൻ തുടങ്ങിയിരുന്നു. ശ്രീദേവിക്കൊപ്പം കത്രീന ചേച്ചിയും കരഞ്ഞു തളർന്നിരുന്നു. പിന്നീടുള്ള കാര്യങ്ങൾക്ക് നേതൃത്വം കൊടുത്തത് കുട്ടപ്പൻ ചേട്ടനും മക്കളും ആയിരുന്നു. മിഥുനിനോട് നമ്പർ വാങ്ങി അവർ ശ്രീദേവിയുടെ വീട്ടിൽ വിവരമറിയിച്ചു. അവർ ഉടനെ പുറപ്പെടാമെന്നും പറഞ്ഞു. കുട്ടപ്പൻ ചേട്ടനും കുടുംബവും അന്നത്തെ ദിവസം അവിടെ തന്നെ കഴിച്ചു കൂട്ടി. പിറ്റേ ദിവസം രാവിലെ തന്നെ ശ്രീദേവിയുടെ അച്ഛനും അമ്മയും മനുവും അവിടെ എത്തിച്ചേർന്നു.

മനു പോലീസ് ഓഫീസർ ആയിരുന്നു. ഭാര്യയും അതേ ഡിപ്പാർട്മെന്റിൽ തന്നെ ജോലിക്കാരി ആണ്. മനു കാര്യങ്ങളുടെ നിജസ്ഥിതി മനസ്സിലാക്കിയ ശേഷം മിഥുനിനെയും കൂട്ടി ശീലയിലെ പോലീസ് സ്റ്റേഷനിൽ ചെന്നു.അവിടെ ചെന്നപ്പോഴാണ്കൃ ഷ്ണഗൗഡയുടെ സ്വാധീനത്തിന്റെ ശക്തി മനുവിന് ശരിക്കും മനസ്സിലാകുന്നത്. നീയമപരമായി അയാളെ ഒന്നും ചെയ്യാൻ കഴിയില്ലെന്ന് മനുവിന് ബോധ്യമായി. പിറ്റേ ദിവസം അവർ ശരത്തിനെ തേടി മണിപ്പാൽ ക്യാമ്പസ്സിൽ പോയി. അവിടെ ചെന്നപ്പോഴാണ് അവൻ അതിനുശേഷം ഹോസ്റ്റലിൽ നിന്നും പുറത്തിറങ്ങിയിട്ടില്ലെന്നു അറിഞ്ഞത്. അവർ നേരെ ഹോസ്റ്റലിൽ ചെന്നു ശരത്തിനെ കണ്ടു. അവരാരാണെന്നു മനസ്സിലായതോടെ ശരത് പൊട്ടിക്കരഞ്ഞു. പെട്ടന്ന് അവന്റെ ഭാവം മാറി.”അങ്കിൾ, നിങ്ങളാരും വിഷമിക്കേണ്ട. എന്റെ മിത്രയെ ഞാനൊരിക്കലും തനിച്ചാക്കില്ല. പക്ഷേ അവൾ അറിഞ്ഞ വേദന ഞാൻ അവരെ അറിയിച്ചിട്ടേ പോകൂ “ശരത് മനുവിനോടായി പറഞ്ഞു.പിന്നീടൊന്നും തന്നെ പറയാൻ നിൽക്കാതെ ശരത് ഹോസ്റ്റലിനുള്ളിലേക്ക് കയറിപ്പോയി. അവനെന്തൊക്കെയോ തീരുമാനിച്ചു ഉറപ്പിക്കുന്നുണ്ട്. മനു മനസ്സിൽ കരുതി. പക്ഷേ അപ്പോഴേക്കും തന്റെ പ്രിയപ്പെട്ട
ചേച്ചിയെ ഓർത്തു മിഥുൻ പൊട്ടിക്കരഞ്ഞു.മനു അവനെയും കൂട്ടി വീട്ടിലേക്കു തിരിച്ചു.

അച്ഛനെയും അമ്മയെയും ചേച്ചിക്ക് കൂട്ടു നിർത്തി മനു നാട്ടിലേക്കു തിരിച്ചു പോയി.ദിവസങ്ങളും മാസങ്ങളും കടന്നുപോയി. ഹൃദയം പൊള്ളുന്ന നോവുകൾ മാത്രം എപ്പോഴും ഒരേപോലെ എരിഞ്ഞു കൊണ്ടേയിരുന്നു.
വിധിയുടെ തേരോട്ടത്തിൽ പെട്ടു ചതഞ്ഞുതീരുന്നതെല്ലാം ഒരിക്കലും മറക്കാൻ കഴിയാത്ത പൊന്മുകുളങ്ങളായിരുന്നു. എങ്കിലും വിധിയുടെ കൈകളിൽ പെട്ടു തന്നെ തേരാളിയും തീരുന്നു. അടുത്ത ദിവസത്തെ സൂര്യകിരണങ്ങൾ സ്വർണ്ണവർണ്ണം പൂണ്ടു കൂടുതൽ തിളങ്ങുന്നതായി തോന്നി. കിളികളുടെ കളകളാരാവങ്ങളിൽ ഏതോ സന്തോഷത്തിൻ അലകൾ ഉണ്ടായിരുന്നു.
പെട്ടന്നാണ് കുട്ടപ്പൻ ചേട്ടൻ നടുക്കുന്നതും, ദാരുണവുമായ ആ വാർത്തയുമായി ശിവന്റെ വീട്ടിലേക്കെത്തിയത്. ആ വാർത്ത കേട്ട് എല്ലാവരും സ്‌തബ്ദരായി നിന്നുപോയി.എന്നാൽ കൈസറിന്റെ കണ്ണുകളിൽ മാത്രം അപ്പോൾ ഏതോ സന്തോഷത്തിന്റെ തിരയിളക്കം ഉണ്ടായിരുന്നു…..

(തുടരും )

സംഗീത✍

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

പിസയിലെ ചരിഞ്ഞ ഗോപുരവും അനുബന്ധ കാഴ്ചകളും – (യൂറോപ്പിലൂടെ ഒരു യാത്ര) – (ഭാഗം 32)

 ഉണർത്താനുള്ള അലാറം ആറുമണിക്ക് ആയിരുന്നെങ്കിലും അതിനുമുമ്പേ എഴുന്നേറ്റിരുന്നു  ഏഴ് മണിക്കായിരുന്നു പ്രഭാതഭക്ഷണം.. എട്ടുമണിയോടെ എല്ലാവരുടെയും ബാഗുകൾ വണ്ടിയിൽ കയറ്റാൻ തുടങ്ങി സമയം എട്ടര. ഞങ്ങളുടെ വണ്ടി നീങ്ങിത്തുടങ്ങി ഇന്ന്‌ ഇറ്റലിയോട് വിട പറയും പിസ കാണാൻ ആണ്...

തിരിഞ്ഞു നോക്കുമ്പോൾ – ഭരത് ഗോപി

മലയാളിയുടെ നായക സങ്കല്പങ്ങളെ പൊളിച്ചെഴുതിയ അഭിനയകുലപതിയായിരുന്നു ഭരത് ഗോപി. അഭിനയത്തികവിലൂടെ മലയാള സിനിമാ പ്രേക്ഷകരുടെ മനസ്സിൽ ചിരപ്രതിഷ്ഠ നേടിയ മഹാനടൻ. അദ്ദേഹം ജീവൻ നൽകിയ പല കഥാപാത്രങ്ങളും ഇന്നും മലയാളികളുടെ മനസ്സിൽ ഒളിമങ്ങാതെ...

ഓർമ്മയിലെ മുഖങ്ങൾ – എസ്.പി. പിള്ള.

തികഞ്ഞ മനുഷ്യ സ്നേഹിയും പരോപകാരിയുമായ ഒരു വ്യക്തിത്വം. സാധാരണക്കാരൻ്റെ സുഖദു:ഖങ്ങളിൽ എന്നും താങ്ങായ് കൂടെ നിൽക്കുന്ന മലയാളത്തിൻ്റെ ചാർളി ചാപ്ലിൻ എന്നറിയപ്പെടുന്ന, മലയാള സിനിമയിലെ ചിരിയുടെ രാജാവ് എസ്.പി. പിള്ള. ജൂൺ 12...

☘️☘️☘️☘️☘️☘️☘️☘️☘️☘️☘️ഓർമ്മകൾക്ക് എന്ത് സുഗന്ധം- ഭാഗം (18) ...

ഉമിക്കരി ഉമിക്കരി ഓർമ്മ ഉണ്ടോ… ടൂത്‌പേസ്റ്റ്, ടൂത് ബ്രഷ്, പ്രചാരത്തിൽ വരും മുന്നേ മിക്കവാറും മലയാളികൾ പല്ല് തേയ്ക്കാൻ (ദന്തധാവനം) ഉപയോഗിച്ചുരുന്ന ചൂർണ്ണം ആണ് ഉമിക്കരി. നെല്ലിന്റ പുറം പാളി ആയ ഉമി കരിച്ച്, ചാരമാകുന്നതിനുമുമ്പ്...
WP2Social Auto Publish Powered By : XYZScripts.com
Share via
Copy link
Powered by Social Snap