17.1 C
New York
Tuesday, September 26, 2023
Home Literature 🌹യവനസുന്ദരി🌹 -സംഗീത മോഹൻദാസ് എഴുതുന്ന തുടർക്കഥ – ഭാഗം-6

🌹യവനസുന്ദരി🌹 -സംഗീത മോഹൻദാസ് എഴുതുന്ന തുടർക്കഥ – ഭാഗം-6

സംഗീത മോഹൻദാസ് , ബാംഗ്ലൂർ ✍

അധർമ്മത്തിനു കുടപിടിക്കുന്നത് പോലെയായിരുന്നു ആ ദിവസം പ്രകൃതിയുടെഭാവവും. ഇടിയും മിന്നലുമായി പേമാരി തകർക്കുകയായിരുന്നു. വണ്ടി പാലത്തിനു അടുത്തെത്താറായപ്പോൾ ആണ് അവൾ മുന്നിലിരിക്കുന്ന കൃഷ്ണ ഗൗഡയെ കണ്ടത്.
മനസ്സിൽ ഭയം ഇരമ്പി വന്നു. പെട്ടന്ന് വണ്ടി പാലത്തിനടുത്തു നിർത്തി. മിത്രയുടെ ഇരുപുറവുമിരുന്ന ഗുണ്ടകൾ അവളുടെ വായിലെ കെട്ടഴിച്ചു. കൃഷ്ണ ഗൗഡ ഭീഷണിയുടെ ഭാവത്തിൽ അവളോട് സംസാരിക്കാൻ തുടങ്ങി.

“ഇനി നീ എന്റെ മോനെ കാണുകയോ, മിണ്ടുകയോ ചെയ്യരുത് “അയാൾ പറഞ്ഞു.

“മരണം വരെ എനിക്കതിനു കഴിയില്ല. ജീവിക്കുന്നുണ്ടെങ്കിൽ അത് ശരത്തിനൊപ്പംമാത്രമായിരിക്കും ” മിത്ര രോഷത്തോടെ ഗൗഡക്ക് നേരെ കയർത്തു.

ഇതുകണ്ട് സർവ്വനിയന്ത്രണവും വിട്ട അയാൾ അവളുടെ മുടിക്കുത്തിനു കയറിപ്പിടിച്ചു ചീറി.

‘ഇവളുടെ നാവ് അരിഞ്ഞു വീഴ്ത്തിനെടാ ‘

പറഞ്ഞു കഴിഞ്ഞില്ല അതിനു മുന്നേ മുന്നിലിരുന്ന ഗുണ്ടകൾ അവളുടെ നാവ് അരിഞ്ഞു തറയിലിട്ടു.വേദനകൊണ്ട് പുളയുന്ന അവളുടെ മുടിക്കെട്ടിൽ അപ്പോഴും അയാളുടെ ബലിഷ്ടകരങ്ങൾ അമർന്നിരുന്നു. പൊടുന്നനെ പിടയുന്ന അവളെ അയാൾ ആഞ്ഞു തള്ളി. മൂർച്ചയുള്ള മരത്തിന്റെ കൊത്തുപണിയിലേക്ക് തലയടിച്ചു വീണ അവൾ ആ നിമിഷം തന്നെ വേദന പേറുന്ന ആ ശരീരം വിട്ടകന്നു.

ശക്തമായ മഴക്കൊപ്പം ഇരുട്ടിനും കട്ടി കൂടിക്കൂടി വന്നു. അവളുടെ ശരീരം ആ ഗുണ്ടകൾ പുഴയുടെ കരയിൽ ഒരു മരത്തിന്റെ ചുവട്ടിൽ മറവു ചെയ്തു. അതിനു മീതേ കുറേ ഉരുളൻ കല്ലുകളും എടുത്തു വെച്ചു.മിത്രയുടെ ജീവൻ പരലോകം പൂകിയ സന്തോഷത്തിൽ കൃഷ്ണ ഗൗഡ വീട്ടിലേക്ക് തിരിക്കുമ്പോൾ, മിത്രയുടെ ഒരു വിവരവും ലഭിക്കാതെ ആ അച്ഛനും അമ്മയും വലയുകയായിരുന്നു. ശിവനും മിഥുനും ഹോസ്റ്റലിലേക്ക് വിളിച്ചു നോക്കിയെങ്കിലും കിട്ടിയില്ല. മഴയുള്ളപ്പോൾ മിക്കപ്പോഴും ഹോസ്റ്റലിലെ ഫോൺ കംപ്ലയിന്റ് ആയിരിക്കും.
മഴയായതിനാൽ മിത്ര ഹോസ്റ്റലിൽ താമസിച്ചു നാളെയെ വരുള്ളൂ എന്നു സ്വയം സമാധാനിച്ചു
അവർ കിടന്നുറങ്ങി.

പിറ്റേദിവസം കൈസറിന്റെ കുര കെട്ടിട്ടാണ് ശിവനും ശ്രീദേവിയും മിഥുനും ഉണരുന്നത്. അവർ എഴുന്നേറ്റു വന്നതോടെ അവരെയും കൂട്ടി കൈസർ പുഴക്കരയിലേക്ക് ഓടാൻ തുടങ്ങി. പതിവില്ലാത്ത അവന്റെ കുര കണ്ട് അവർ മൂന്നുപേരും അവന്റെ പിന്നാലെ ഓടി. കൈസർ പുഴക്കരയിലൂടെ ഓടാൻ തുടങ്ങി. ഒടുവിൽ അവൻ ആ വലിയ മരത്തിനു ചുവട്ടിൽ അവന്റെ ഓട്ടം അവസാനിപ്പിച്ചു. അവിടെ മഴപെയ്തു ഒലിച്ചു പോയിട്ടും മണ്ണിന്റെ ഒരു ചെറിയ കൂമ്പാരം അവർ കണ്ടു. ശിവനെയും മിഥുനിനെയും നോക്കി കൈസർ കുരച്ചുകൊണ്ട് കരയാൻ തുടങ്ങി. പന്തികേട് തോന്നിയ ശിവൻ തൂമ്പായെടുത്തു വന്നു അവിടെ കുഴിക്കാൻ തുടങ്ങി. അപ്പോഴേക്കും മഴയുടെ അവശേഷിപ്പുകൾ തിരഞ്ഞു കൊണ്ട് പുഴുയോരത്തു എത്തിയ പലരും അവർക്കു ചുറ്റും എത്തീതുടങ്ങി. എന്തായിരിക്കും ഇവിടെ എന്നു ആകാംഷയോടെ ഉറ്റു നോക്കുകയായിരുന്നു ശ്രീദേവിയും, മിഥുനും. തങ്ങളുടെ പ്രിയപ്പെട്ടവൾ ആ മൺകൂനയ്ക്കടിയിൽ കിടന്നു ഉറങ്ങുകയാണെന്നറിയാതെ ശിവൻ വീണ്ടും വീണ്ടും അവിടെ കുഴിച്ചു കൊണ്ടേയിരുന്നു….

(തുടരും.. )

സംഗീത✍

FACEBOOK - COMMENTS

WEBSITE - COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

കാനഡയിലേക്ക് വരുന്ന അന്താരാഷ്‌ട്ര വിദ്യാർത്ഥികൾക്ക് സഹായ ഹസ്തവുമായി അമേരിക്കൻ ഭദ്രാസനം

ന്യൂയോർക്ക്: കാനഡയിലേക്ക് വരുന്ന അന്താരാഷ്‌ട്ര വിദ്യാർത്ഥികൾക്ക് സഹായ ഹസ്തവുമായി മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസനാധിപൻ സഖറിയ മാർ നിക്കളാവോസ് മെത്രാപ്പോലീത്ത, ഭദ്രാസനത്തിന്റെ പുതിയ സേവന സംഘടന -...

“ദൈവത്തെ അന്വേഷിക്കുന്നവരും ദൈവ  ദൈവഭയത്തിൽ  ഉപദേശിക്കുന്നവരും ആയിരിക്കണം ശുശ്രൂഷകൻമാർ” ഷാജി പാപ്പച്ചൻ. 

ഡാളസ്:  ദൈവസഭയെ നയിക്കുകയും ഭരിക്കുകയും ചെയ്യുന്നവർ  ദൈവത്തെ അന്വേഷിക്കുന്നവരും  ദൈവഭയത്തിൽ ഉപദേശിക്കുന്നവരുമായി തീരുമ്പോൾ മാത്രമേ  ജനങ്ങൾ അപ്രകാരം ദൈവത്തെ അന്വേഷിക്കുന്നവരും ദൈവഭയത്തിൽ ഉപദേശിക്കുന്നവരുമായി  തീരുകയുള്ളൂ എന്ന് മാർത്തോമാ സുവിശേഷ പ്രസംഗ സംഘത്തിലെ പ്രസിദ്ധ...

ആത്മഹത്യാ ശ്രമം; ജാമ്യം ലഭിച്ചെങ്കിലും ഗ്രീഷ്മയുടെ ജയിൽ മോചനം നീണ്ടേക്കും.

ഷാരോൺ വധ കേസിൽ ഗ്രീഷ്മക്ക് ഹൈക്കോടതിയിൽ നിന്ന് ജാമ്യം അനുവദിച്ചെങ്കിലും ജയിൽ മോചനം നീണ്ടേക്കും. പൊലീസ് കസ്റ്റഡിയിലിരിക്കെ ബാത്റൂം ക്ലീനർ കഴിച്ച് ആത്മഹത്യ ശ്രമം നടത്തിയ കേസിൽ കൂടി ജാമ്യം ലഭിച്ചാലേ ഗ്രീഷ്മയ്ക്ക് ജയിൽ...

SOCIAL MEDIA INFLUENCING: Challenges and scopes

INDO AMERICAN PRESS CLUB proudly presents for the first time in the history of Media Conferences, Social Media Influencers- their challenges and scope. We...
WP2Social Auto Publish Powered By : XYZScripts.com
error: