17.1 C
New York
Sunday, June 13, 2021
Home Literature 🌹യവനസുന്ദരി🌹 -സംഗീത മോഹൻദാസ് എഴുതുന്ന തുടർക്കഥ – ഭാഗം -5

🌹യവനസുന്ദരി🌹 -സംഗീത മോഹൻദാസ് എഴുതുന്ന തുടർക്കഥ – ഭാഗം -5

സംഗീത മോഹൻദാസ് , ബാംഗ്ലൂർ ✍

ഭാഗം 5

വസന്തം വഴിമാറിപ്പോകാതെ, അവർ തേടിയ അവരുടെ പ്രണയപുഷ്പവുമായി അവരിലേക്ക് വിരുന്നു വന്നു കഴിഞ്ഞു.മിത്രയും ശരത്തും പ്രണയത്തിന്റെ ഒരേ തൂവൽ പക്ഷികളായി പറന്നുയരുകയായിരുന്നു. കാലത്തിന്റെ പടവുകളിൽ ഓരോ അദ്ധ്യായനവർഷങ്ങളും കൊഴിഞ്ഞു വീണു കൊണ്ടിരുന്നു.
ശരത് ഇപ്പോൾ മണിപ്പാൽ യൂണിവേഴ്സിറ്റിയിൽ പി ജി ചെയ്യുന്നു. മിത്ര എം ബി ബി എസ്‌ അവസാന വർഷ വിദ്യാർത്ഥിനി. എങ്കിലും ശരത് എന്നും വൈകുന്നേരങ്ങളിൽ മിത്രയെ കാണാനെത്തും. അവരുടെ പ്രണയം എങ്ങിനെയോ കൃഷ്ണ ഗൗഡ അറിഞ്ഞിരുന്നു.
അയാൾ ശിവന് മകളെ പറഞ്ഞു തിരുത്തണമെന്ന് താക്കീതും നൽകിയിരുന്നു.
പ്രണയത്തിന് പ്രതികൂലമായി ചിന്തിക്കാൻ ശിവന്റെ മനസ്സാക്ഷി അനുവദിക്കാത്തതിനാൽ ശിവൻ ഈ കാര്യം ആരോടും പറഞ്ഞിരുന്നില്ല.
മിഥുൻ ഇപ്പോൾ പ്ലസ്‌ വൺ വിദ്യാർത്ഥി ആണ്. മിത്ര വരുമ്പോൾ ആണ് മിഥുനിലും കൈസറിലും സന്തോഷം നിറയുന്നത് എന്നു ശ്രീദേവി എപ്പോഴും പറയും.

കുട്ടപ്പൻ ചേട്ടൻ മിത്രക്ക് രണ്ടു മൂന്നു വിവാഹ ആലോചനകൾ കൊണ്ടു വന്നിരുന്നു. പക്ഷേ ജോലി നേടിയിട്ടേ അവളെ വിവാഹം ചെയ്തു കൊടുക്കു എന്നു ശിവൻ കുട്ടപ്പൻ ചേട്ടനോട് പറഞ്ഞു.ശ്രീദേവി പതിവുപോലെ മറുപടി വരില്ലെന്നു അറിഞ്ഞുകൊണ്ട് തന്നെ അമ്മക്ക് വീണ്ടും എഴുത്ത്
എഴുതി ശിവന്റെ കയ്യിൽ കൊടുത്തു. ശിവൻ എന്നത്തേയും പോലെ അവളെ നോക്കി ചിരിച്ചു കൊണ്ട് എഴുത്ത് വാങ്ങി പോസ്റ്റ്‌ ചെയ്യാൻ പോയി. കുറച്ചു ദിവസത്തിനുള്ളിൽ എല്ലാവരെയും ഞെട്ടിച്ചു കൊണ്ട് ആ എഴുതിനുള്ള മറുപടി വന്നു.

“പ്രിയപ്പെട്ട ചേച്ചി,

അമ്മ വയ്യാതെ കിടക്കുകയാണ്‌. ചേച്ചിയെ കാണണമെന്ന് എന്നും പറയും. അച്ഛൻ പറഞ്ഞിട്ടാണ് ഞാൻ ഈ എഴുത്ത് എഴുതുന്നത്. ചേച്ചി കുടുംബവുമായി നാട്ടിലേക്ക് തിരിച്ചുവരണം.അമ്മയെയും ഞങ്ങളെയും കാണണം. സ്നേഹത്തോടെ സ്വന്തം മനു “

ശ്രീദേവിയുടെ അനുജൻ മനുവാണ് എഴുത്ത് എഴുതിയിരിക്കുന്നത്. സന്തോഷം കൊണ്ട് ശ്രീദേവി വിതുമ്പി കരയാൻ തുടങ്ങി. ശിവൻ അവളെ സമാധാനിപ്പിച്ചു. ഒടുവിൽ..എന്തായാലും പോയി അമ്മയെയും എല്ലാവരെയും കണ്ടു വരണമെന്ന് ശിവൻ പറഞ്ഞു. അതുകൂടി കേട്ടതോടെ ശ്രീദേവിയുടെ മനസ്സ് പീലി വിരിച്ചു
നൃത്തം ചെയ്യാൻ തുടങ്ങി. അങ്ങനെ ഒരാഴ്ച പഠിത്തതിന് അവധി കൊടുത്തു മിത്രയും മിഥുനും ആദ്യമായി നാട്ടിലേക്കു പോകാൻ ഒരുങ്ങി. പക്ഷേ ശിവന് ജോലി മാറ്റി നിർത്തി ഇപ്പോൾ വരാൻ കഴിയില്ലെന്ന് ഒരു ഉപായം പറഞ്ഞു. ശ്രീദേവിയുടെ വീട്ടുകാരെ അഭിമുഖീകരിക്കാൻ കഴിയാത്തത്കൊണ്ടായിരുന്നു ശിവൻ അങ്ങനെ പറഞ്ഞത്.

നാട്ടിലെത്തി എല്ലാവരെയും കണ്ട് പിണക്കങ്ങളെ ഇണക്കങ്ങളുടെ ഉത്സവമാക്കി മാറ്റിയ ആഒരാഴ്ച അതിവേഗം കടന്നു പോയി. മനസ്സില്ലാ മനസ്സോടെയാണ്കു ട്ടികൾ തിരിച്ചു വരാൻ ഒരുങ്ങിയത്. ശ്രീദേവിയുടെ അമ്മക്ക് മിത്രയെ ഒത്തിരി ഇഷ്ടമായി. ‘ഇത്രയും സൗന്ദര്യം ദൈവം എന്തിനാണാവോ എന്റെ കുഞ്ഞിന് കൊടുത്തത്.’ അവർ മിത്രയെക്കുറിച്ച് വേപഥു പൂണ്ടു.ഇനിയും വരുമെന്നു ഉറപ്പിച്ചു പറഞ്ഞു അവർ മൂന്നുപേരും ശീലയിലേക്ക് മടക്കയാത്രയായി.

അന്ന് നല്ല മഴ ഉണ്ടായിരുന്നു. കോളേജിലെ ഫെയർവെൽ പാർട്ടി കഴിഞ്ഞു മിത്ര ശരത്തിനെ കാത്തു കോളേജ് ഗേറ്റിനടുത്തു നിന്നു. അധികം വൈകാതെ ശരത് എത്തി. കുറച്ചു നാളത്തേക്കാണെങ്കിലും വിരഹം അവരുടെ ഹൃദയത്തിൽ കനം തൂങ്ങി നിന്നു. നല്ല മഴയിലും റോഡിന്റെ മറുവശം നിർത്തിയിട്ടിരുന്ന കറുത്ത കാരവാനിൽ നിന്നും ഡോർ നീക്കി രണ്ടു പേര് അവരെ തന്നെ നോക്കി
ഇരിക്കുന്നത് അപ്പോഴാണ് മിത്രയുടെ ശ്രദ്ധയിൽപെട്ടത്. അവൾ കണ്ടെന്നു മനസ്സിലാക്കിയ അവർ വേഗം ഡോർ അടച്ചു. അവളിൽ അത് സംശയം ജനിപ്പിച്ചെങ്കിലും ശരത്തിന്റെ സംസാരത്തിൽ മുഴുകി അവൾ മറ്റെല്ലാം മറന്നു തുടങ്ങി. മുന്നിൽ മഴവെള്ളം നിറയുമ്പോഴും ഉള്ളിൽ വേർപാടിന്റെ
നോവ് ചൂടേറ്റുന്നുണ്ടായിരുന്നു. ഒടുവിൽ ലാസ്റ്റ് ബസ്സിൽ ശരത് മിത്രയെ യാത്രയാക്കി. ശീലയിൽ എത്താറായപ്പോഴേക്കും ഇരുട്ട് വീഴാൻ തുടങ്ങിയിരുന്നു. അതിനിടയിൽ ഒരു പ്രാവശ്യം ആ കറുത്ത കാരവാൻ ബസ്സിനെ വെട്ടിച്ചു പോകാൻ ശ്രമിക്കുന്നത് മിത്ര കണ്ടു. അവളുടെ മനസ്സിൽ ഒരു വെള്ളിടി വെട്ടി. ബസ്സിറങ്ങി അവൾ വേഗം വീട്ടിലേക്ക് നടക്കാൻ തുടങ്ങി. മഴയായതിനാൽ
റോഡിലൊന്നും ആരും ഉണ്ടായിരുന്നില്ല. പൊടുന്നനെ ഒരു വണ്ടി തൊട്ടുരുമ്മി നിന്നതും അവളെ വലിച്ചു വണ്ടിയിലേക്ക് ഇട്ടതും ഒരുമിച്ച് ആയിരുന്നു. അവൾക്ക് ഒന്ന് കരയാൻ പോലും കഴിയാതെ അവർ വാ മൂടിക്കെട്ടി. വീടിന്റെ ഗേറ്റിനു മുന്നിലൂടെ വണ്ടി നീങ്ങുമ്പോൾ ആ മഴയിലും ഗേറ്റിനരികിൽ നിന്നു വണ്ടിയെ നോക്കി കുരക്കുന്ന കൈസറിനെ അവൾ കണ്ണീരോടെ കാണുന്നുണ്ടായിരുന്നു………

(തുടരും… )

സംഗീത

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

പിസയിലെ ചരിഞ്ഞ ഗോപുരവും അനുബന്ധ കാഴ്ചകളും – (യൂറോപ്പിലൂടെ ഒരു യാത്ര) – (ഭാഗം 32)

 ഉണർത്താനുള്ള അലാറം ആറുമണിക്ക് ആയിരുന്നെങ്കിലും അതിനുമുമ്പേ എഴുന്നേറ്റിരുന്നു  ഏഴ് മണിക്കായിരുന്നു പ്രഭാതഭക്ഷണം.. എട്ടുമണിയോടെ എല്ലാവരുടെയും ബാഗുകൾ വണ്ടിയിൽ കയറ്റാൻ തുടങ്ങി സമയം എട്ടര. ഞങ്ങളുടെ വണ്ടി നീങ്ങിത്തുടങ്ങി ഇന്ന്‌ ഇറ്റലിയോട് വിട പറയും പിസ കാണാൻ ആണ്...

തിരിഞ്ഞു നോക്കുമ്പോൾ – ഭരത് ഗോപി

മലയാളിയുടെ നായക സങ്കല്പങ്ങളെ പൊളിച്ചെഴുതിയ അഭിനയകുലപതിയായിരുന്നു ഭരത് ഗോപി. അഭിനയത്തികവിലൂടെ മലയാള സിനിമാ പ്രേക്ഷകരുടെ മനസ്സിൽ ചിരപ്രതിഷ്ഠ നേടിയ മഹാനടൻ. അദ്ദേഹം ജീവൻ നൽകിയ പല കഥാപാത്രങ്ങളും ഇന്നും മലയാളികളുടെ മനസ്സിൽ ഒളിമങ്ങാതെ...

ഓർമ്മയിലെ മുഖങ്ങൾ – എസ്.പി. പിള്ള.

തികഞ്ഞ മനുഷ്യ സ്നേഹിയും പരോപകാരിയുമായ ഒരു വ്യക്തിത്വം. സാധാരണക്കാരൻ്റെ സുഖദു:ഖങ്ങളിൽ എന്നും താങ്ങായ് കൂടെ നിൽക്കുന്ന മലയാളത്തിൻ്റെ ചാർളി ചാപ്ലിൻ എന്നറിയപ്പെടുന്ന, മലയാള സിനിമയിലെ ചിരിയുടെ രാജാവ് എസ്.പി. പിള്ള. ജൂൺ 12...

☘️☘️☘️☘️☘️☘️☘️☘️☘️☘️☘️ഓർമ്മകൾക്ക് എന്ത് സുഗന്ധം- ഭാഗം (18) ...

ഉമിക്കരി ഉമിക്കരി ഓർമ്മ ഉണ്ടോ… ടൂത്‌പേസ്റ്റ്, ടൂത് ബ്രഷ്, പ്രചാരത്തിൽ വരും മുന്നേ മിക്കവാറും മലയാളികൾ പല്ല് തേയ്ക്കാൻ (ദന്തധാവനം) ഉപയോഗിച്ചുരുന്ന ചൂർണ്ണം ആണ് ഉമിക്കരി. നെല്ലിന്റ പുറം പാളി ആയ ഉമി കരിച്ച്, ചാരമാകുന്നതിനുമുമ്പ്...
WP2Social Auto Publish Powered By : XYZScripts.com
Share via
Copy link
Powered by Social Snap