17.1 C
New York
Wednesday, January 19, 2022
Home Literature 🌹യവനസുന്ദരി🌹 -സംഗീത മോഹൻദാസ് എഴുതുന്ന തുടർക്കഥ – ഭാഗം -4

🌹യവനസുന്ദരി🌹 -സംഗീത മോഹൻദാസ് എഴുതുന്ന തുടർക്കഥ – ഭാഗം -4

സംഗീത മോഹൻദാസ് , ബാംഗ്ലൂർ ✍

മേഘങ്ങൾ പരസ്പരം കിന്നാരമോതി എവിടെയോ ഹർഷമായ് പെയ്തൊഴിയാൻ തിടുക്കത്തിൽ നീങ്ങിക്കൊ ണ്ടേയിരുന്നു. നീങ്ങും തോറും വിരഹത്തിന്റെ
ഇരുൾ അവരിൽ നിറയുന്നത് പോലെ തോന്നി.
മിത്ര കോളേജിൽ നിന്നും ഇറങ്ങുമ്പോഴേക്കും മഴ ചാറി തുടങ്ങിയിരുന്നു. പെട്ടന്നായിരുന്നു പിന്നിൽ നിന്നും “മിത്ര ഈ ആഴ്ച വീട്ടിൽ പോകുന്നുണ്ടോ “എന്ന ഒരു ചോദ്യം. പരിചയമില്ലാത്ത ശബ്ദം കേട്ട് അവൾ തിരിഞ്ഞു
നോക്കി. മഴ നനയാതിരിക്കാൻ ഒരു ബുക്ക് തലക്ക് മുകളിൽ പിടിച്ചു കൊണ്ട് തന്നെ നോക്കി ചിരിക്കുന്ന ശരത് കൃഷ്ണ.”ശരത്…നീയെന്താ ഇവിടെ. നീ ഇവിടെയാണോ പഠിക്കുന്നത് “. അവനെ കണ്ടതും അമ്പരപ്പോടെ മിത്ര ചോദിച്ചു.
“അതേ.. രണ്ടാം വർഷം.”അതും പറഞ്ഞു കൊണ്ട് അവർ ഒരുമിച്ചു പുറത്തേക്കു നടന്നു. അവൻ മഴ നനയാതിരിക്കാൻ മിത്ര കുട നീക്കി നീക്കി പിടിക്കുന്നുണ്ടായിരുന്നു. എങ്കിലും അവളുടെ മനസ്സിന് എന്തോ ഒരു പ്രത്യേക സന്തോഷമോ, സംരക്ഷണമോ ഒക്കെ തോന്നുന്നുണ്ടായിരുന്നു.

ശരത് കൃഷ്ണ ആരെന്നറിയണ്ടേ നിങ്ങൾക്ക്. അതാണ് നമ്മുടെ കഥനായകൻ. നായികയുടെ ജീവിതത്തിന്റെ ഗതി പാടെ തിരിച്ചു വിട്ടവൻ. അല്ല അവളുടെ ജീവൻ വരെ തിരിച്ചു വിട്ടവൻ എന്നു തന്നെ പറയാം.മിത്രയുടെ അച്ഛൻ ജോലി നോക്കുന്നത് ശരത് കൃഷ്ണയുടെ അച്ഛൻ കൃഷ്ണ ഗൗഡയുടെ കൊക്കോ തോട്ടത്തിൽ ആയിരുന്നു.കൃഷ്ണ ഗൗഡ അടുത്ത പട്ടണത്തിൽ ആണ് ഇപ്പോൾ താമസിക്കുന്നത്. ഇപ്പോൾ അദ്ദേഹത്തിന് ധാരാളംതോട്ടങ്ങളുംഫാക്ടറികളും ഉണ്ട്.ആദ്യം കൃഷ്ണ ഗൗഡയുടെ വീടും കുട്ടപ്പൻ ചേട്ടന്റെ വീടിനടുത്തു ആയിരുന്നു. ശരത്തും മിത്രയും ഒരുമിച്ചായിരുന്നു ടീച്ചറുടെ കൂടെ സ്കൂളിൽ പോയിരുന്നത്. എന്നാൽ പിന്നീട് ഗൗഡ പട്ടണത്തിലേക്കു താമസം മാറിയപ്പോൾ ശരത്തിന്റെ പഠനവും പട്ടണത്തിലേക്കു മാറ്റി.വീണ്ടും വിധി അവരെ കലാലയ ജീവിതത്തിന്റെ
ഏടുകളിലൂടെ തുന്നിച്ചേർക്കുകയായിരുന്നു. മിത്രക്ക് ഒറ്റപ്പെടലിൽ നിന്നും ആശ്വാസമേകിയത് ഈ കൂട്ടുകെട്ട് ആയിരുന്നു. പഠനകാര്യങ്ങൾ തന്നെയായിരുന്നു ഇരുവരുടെയും ചർച്ചാ വിഷയം.

എല്ലാ വെള്ളിയാഴ്ചയും മിത്ര മുടങ്ങാതെ വീട്ടിലേക്കു പോകും. അവളെയും കാത്തു മിഥുൻ രാവിലെ മുതൽ ഗേറ്റിനടുത്തു ഇടയ്ക്കിടെ പോയി നോക്കിയിരിക്കും. ശിവനും ശ്രീദേവിയും അവൾക്കിഷ്ടമുള്ള എല്ലാ
പലഹാരങ്ങളും ഉണ്ടാക്കി വെക്കും. ബസ്സ് ഇറങ്ങി വീട്ടിലേക്ക് നടന്നു വരുമ്പോൾ കുട്ടപ്പൻ ചേട്ടന്റെ വീട്ടിൽ നിന്നും ഒരു പട്ടിക്കുഞ്ഞ് മിത്രയുടെ അരികിലേക്ക് ഓടി വന്നു. അവൾ പെട്ടന്ന് അതിനെ എടുത്തു.അതിന്റെ നല്ല തൂവെള്ള പഞ്ഞിക്കെട്ട് പോലെയുള്ള രോമങ്ങൾക്ക് മീതേ തലോടിക്കൊണ്ടിരുന്നു. മിത്രയെ കണ്ട കത്രീനച്ചേച്ചി അവളുടെ അരികിലെത്തി. അവളെ തലോടിക്കൊണ്ട് സ്നേഹത്തോടെ’ അച്ഛനും അമ്മയും കാത്തിരിക്കുന്നുണ്ടാകും മോൾ വേഗം വീട്ടിലേക്കു ചെല്ല്’ എന്നു പറഞ്ഞു.അവൾ നായക്കുട്ടിയെയും കൊണ്ട് വേഗം വീട്ടിലേക്കു നടന്നു.വളരെ പെട്ടന്ന് തന്നെ ആ നായക്കുട്ടി
മിത്രയുമായി കൂട്ടായി. ‘കൈസർ ‘എന്നായിരുന്നു അവൾ നായക്കുട്ടിയെ വിളിച്ചിരുന്നത്. പിന്നീട് ആ കൈസറും അവളുടെ ജീവിതത്തിന്റെ ഒരു ഭാഗമായി മാറുകയായിരുന്നു.വെള്ളിയാഴ്ച മറ്റുള്ളവരെപ്പോലെ കൈസറും മിത്രയെ കാത്തിരിക്കാൻ തുടങ്ങി. മിത്രയുടെ സൗന്ദര്യത്തിൽ കാലം സുവർണ്ണ ലിപികളാൽ ചിത്രങ്ങൾ വരക്കാൻ തുടങ്ങിയിരുന്നു.ആരെയും ഭാവഗായകനാക്കാൻ കഴിയുന്ന മിത്രയുടെ അഭൗമ സൗന്ദര്യം അവളെ ഒരു യവനസുന്ദരിയാക്കി മാറ്റിയിരിക്കുന്നു . ശരത്തും മിത്രയും അവരറിയാതെ പരസ്പരം സ്നേഹിക്കാൻ തുടങ്ങിയിരുന്നു. അത് മനസ്സിലായത് ഒരിക്കൽ മിത്രയെ തേടി ശരത് മിത്രയുടെ വീട്ടിൽ എത്തിയപ്പോൾ ആയിരുന്നു. ഒരു ഞായറാഴ്ച പനി തുടങ്ങിയ മിത്രക്ക് തിങ്കളാഴ്ച കോളേജിൽ പോകാൻ കഴിഞ്ഞില്ല.
അന്ന് വൈകുന്നേരം തന്നെ ശരത് മിത്രയെ തേടി അവളുടെ വീട്ടിലെത്തി. അവർ പരസ്പരം കണ്ടപ്പോഴാണ് അവർക്കു അവരുടെ സ്നേഹത്തിൻ ആഴം മനസ്സിലായത്. അതിൽ പിന്നേ ശരത്തും മിത്രയും കോളേജിൽ പ്രണയ പുഷ്പം തേടി, വാസന്ത കാലം തേടി പറന്നു നടക്കുന്ന പൂമ്പാറ്റകളായി മാറുകയായിരുന്നു….

(തുടരും.. )

സംഗീത  ✍

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

പപ്പ. ന്യൂസിലൻഡിൽ ചിത്രീകരിച്ച മലയാള ചിത്രം പൂർത്തിയായി

ന്യൂസിലൻഡ് മലയാളിയായ ഷിബു ആൻഡ്രൂസ് കഥ എഴുതി ഛായാഗ്രഹണവും, സംവിധാനവും നിർവ്വഹിക്കുന്ന ചിത്രമാണ് പപ്പ. ന്യൂസിലൻഡ് മലയാളികളുടെ ജീവിത കഥ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൻ്റെ പ്രധാന ഭാഗങ്ങൾ ന്യൂസിലൻഡിൽ ചിത്രീകരിച്ചു. മുമ്പ്, ന്യൂസിലൻഡിൽ...

അഭിരാമി വെബ്ബ് സീരീസ് ഫസ്റ്റ് ക്ലാപ്പ് മൂവീസ് ചാനലിൽ

അഭിരാമി എന്ന ഹൊറർ കോമഡി വെബ്ബ് സീരീസിൻ്റെ രണ്ടാം ഭാഗം ഫസ്റ്റ് ക്ലാപ്പ് മൂവീസ് യൂറ്റ്യൂബ് ചാനലിൽ റിലീസ് ചെയ്തു.വ്യത്യസ്തമായ കഥയും, അവതരണവും കാഴ്ചവെക്കുന്ന അഭിരാമി ഫസ്റ്റ്ക്ലാപ്പ് മൂവീസും, എസ്.പി.ജെ ഫിലിംസും ചേർന്നാണ്...

മിസ്റ്റർ യൂണിവേഴ്‌സ് ഇന്ത്യൻ മോൺസ്റ്റർ ചിത്രേഷ് നടേശൻ കെങ്കേമത്തിൽ

ഇന്ത്യയുടെ തന്നെ അഭിമാനമായ മിസ്റ്റർ യൂണിവേഴ്‌സ് കെങ്കേമം എന്ന സിനിമയിൽ പ്രധാന കഥാപാത്രമായി വരുന്നൂ. ബോഡി ബിൽഡിങ്ങിൽ ഇന്ത്യൻ മോൺസ്റ്റർ എന്നറിയപ്പെടുന്ന ചിത്രേഷ് നടേശൻ ആണ് കെങ്കേമം എന്ന ചിത്രത്തിൽ ശക്തമായൊരു കഥാപാത്രത്തെ...

വഴിക്കണ്ണ് (കവിത)

വഴിക്കണ്ണുമായെന്നും കാത്തിരിക്കുന്നുഞാൻ…എന്റെ സ്വപ്‌നങ്ങൾ തൻ ശ്മശാനഭൂവിൽ…സൗവർണ്ണ മോഹങ്ങൾ മനസ്സിൽവിടർത്തി…എങ്ങോ മറഞ്ഞൊരെൻഭൂതകാലങ്ങളെ…കൂട്ടുകാരോടൊത്തു പാറിപ്പറന്നൊരാ…സുന്ദര സന്ധ്യതൻ മാസ്മരനിമിഷങ്ങളെ…പ്രണയകാവ്യങ്ങൾ തൻ മധുരംനിറഞ്ഞൊരാ…കരിനീലക്കണ്ണുള്ള പ്രണയിനീരാധയെ…എന്നുള്ളിൽ എന്നെന്നുംനർത്തനമാടുന്ന…പ്രാണനിൽ പാതിയാം പ്രിയസഖിയെ…പവിഴമല്ലിപ്പൂക്കൾ കൊഴിയുന്നരാവിന്റെ…സൗരഭ്യം നുകർന്നൊരാജാലകക്കാഴ്ചകളെ…താരാട്ടിൻ ഈണത്തിൽ സൗമ്യമായ്പാടുന്ന…പൂങ്കുയിൽ പാട്ടിന്റെ കല്ലോലിനികളെ…എൻമോഹമന്ദാര വനികയിൽ...
WP2Social Auto Publish Powered By : XYZScripts.com
error: