17.1 C
New York
Monday, January 24, 2022
Home Literature 🌹യവനസുന്ദരി🌹 -സംഗീത മോഹൻദാസ് എഴുതുന്ന തുടർക്കഥ – ഭാഗം -3

🌹യവനസുന്ദരി🌹 -സംഗീത മോഹൻദാസ് എഴുതുന്ന തുടർക്കഥ – ഭാഗം -3

സംഗീത മോഹൻദാസ് , ബാംഗ്ലൂർ ✍

കാലം മറവിയുടെ മണിക്കാപ്പ് ചാർത്തുമ്പോഴും മിത്രയുടെ ചിന്തകൾ മാത്രം അണയാതെ പുകഞ്ഞു കൊണ്ടേയിരുന്നു. എന്നും ഉറങ്ങാൻ കിടന്നാൽ മിത്രയുടെ മനസ്സിലേക്ക് ഒറ്റയാൻ കൊമ്പ് കുലുക്കി ചിന്നം വിളിച്ചു കടന്നു വരികയായി.അങ്ങനെയിരിക്കെ ഒരു ദിവസം അതു തന്നെ സംഭവിച്ചു. രാത്രിയിൽ എല്ലാവരും ഉറക്കമായപ്പോൾ ആനകൾ വന്നു ശിവന്റെ വാഴകൃഷിയെല്ലാം നശിപ്പിച്ചു.പിറ്റേ ദിവസം രാവിലെ തന്നെ കുട്ടപ്പൻ ചേട്ടൻ അവിടെയെത്തി. ആനകൾ വന്നത് പുഴ കടന്നാണ് എന്നു കണ്ടെത്തി. വീടിന്റെ പുറകിലൂടെ താഴോട്ട് ഇറങ്ങിയാൽ മനോഹരമായ പുഴയാണ്. പുഴക്കരയിലേക്ക് ഇറങ്ങാനുള്ള പടവുകൾ വരെ മനോഹരമാണ്. പുഴയിലെ ഉരുളൻ കല്ലുകൾ കൊണ്ട് വളരെ ഭംഗിയോടെകെട്ടി ഇറക്കിയ പടവുകൾ. അതിനിരുവശവും
ചെറിയ മരങ്ങളും പച്ചപ്പുല്ലും നിറഞ്ഞിരിക്കുന്ന ചെറിയ ചെങ്കുത്തായ സ്ഥലങ്ങൾ ആയിരുന്നു. അതിലൂടെ ആണ് ആനകൾ വന്നിരിക്കുന്നത്. അവിടെയുള്ള കമ്പിവേലി ആനകൾ ചവുട്ടി നിരത്തിയിരിക്കുന്നു. വെള്ളം കുറവായതിനാൽ പുഴയിലൂടെ അതിവേഗം നീന്തി ഇക്കരെ എത്താം.

അവർ പുഴയുടെ അരികിലെത്തി.

അവിടെ വലുതും ചെറുതുമായ ഉരുളൻ കല്ലുകളുംചെറിയ പാറക്കൂട്ടങ്ങളും നിറഞ്ഞിരുന്നു. പുഴയുടെ തീരം നിറയെ അവിടവിടെ ആയി കണ്ടൽ വനങ്ങൾ പോലെയുള്ള ചെടികൾ വളർന്നു നിൽക്കുന്നുണ്ടായിരുന്നു. പുഴയെ പോലെ തന്നെ മനോഹരമായിരുന്നു പുഴയുടെ പേരും. ‘തേൻപുഴ ‘എന്ന പേരിനെ കന്നഡയിൽ അവർ ‘തേമ്പൊത ‘എന്നായിരുന്നു വിളിച്ചിരുന്നത്. ശ്രീദേവി ചിലപ്പോഴെല്ലാം ശിവനെയും മോളെയും കൂട്ടി പുഴയിൽഅലക്കാൻ വരാറുണ്ടായിരുന്നു.
പുഴയുടെ അക്കരെ വലിയ വനം ആയിരുന്നു. പുഴക്കും വനത്തിനും ഇടയിലൂടെ ആയിരുന്നു റെയിൽപാളം നീണ്ടു കിടന്നിരുന്നത്. ശിവൻ പുഴയിലേക്ക് വരുമ്പോഴൊക്കെ മിത്രയെ പുഴയിൽ ഇറക്കി നീന്തൽ പഠിപ്പിക്കാൻ ശ്രമിക്കാറുണ്ടായിരുന്നു. ഈ പുഴയിലെ മറ്റൊരു അത്ഭുതം ആയിരുന്നു തിളങ്ങുന്ന ചുവപ്പു കല്ലു പൊടികൾ. കമ്മലും മാലയും പണിയുമ്പോൾ
വെച്ചു കൊടുക്കാമെന്നും പറഞ്ഞു ശ്രീദേവി എപ്പോഴും പുഴയിൽ നിന്നും മണൽ വാരിയെടുത്തു അതിലെ കുറച്ചു വലുപ്പമേറിയചുവന്ന മനോഹരമായ കല്ലുകൾ തിരഞ്ഞെടുത്തു കഴുകി സോപ്പു പെട്ടിയുടെ മൂടിയിലോ മഗ്ഗിലോ ഇട്ടു കൊണ്ട് വന്നു കുപ്പിയിൽ ഇട്ടു സൂക്ഷിക്കുക പതിവായിരുന്നു.എങ്കിലും ശിവൻ ഉള്ളപ്പോഴേ ശ്രീദേവി പുഴയിലേക്ക് പോകാറുള്ളു.

മിത്ര വളരും തോറും ഒരു കൊച്ചു സുന്ദരിയായി തന്നെ വളർന്നു വന്നു. ഇപ്പോൾഅവൾ പത്താം ക്ലാസ്സിൽ ആണ് പഠിക്കുന്നത്. കൂട്ടിനായി നാലാം ക്ലാസ്സിൽ പഠിക്കുന്ന മിഥുൻ എന്ന കുഞ്ഞനുജനും ഉണ്ടായിരുന്നു.എങ്കിലും
ഇന്നും എല്ലാവർക്കും മിത്രയെ വളരെ ഇഷ്ടമാണ്.
ശിവൻ ഇപ്പോഴും കൊക്കോ തോട്ടം നടത്തിപ്പുകാരൻ തന്നെ ആണ്. എപ്പോഴും വിളവെടുത്തു കഴിയുമ്പോൾ ധാരാളം ചോക്ലേറ്റ് വീട്ടിലെത്തും.തോട്ടത്തിൽ പണി ചെയ്യുന്ന പെണ്ണുങ്ങളുടെ കൊങ്ങിണി ഭാഷ മിത്രക്ക് കേൾക്കുന്നതെ ഇഷ്ടമല്ലായിരുന്നു. എന്നാൽ കന്നഡ ‘ഭാഷ അവൾക്ക് ഒത്തിരി ഇഷ്ടമായിരുന്നു താനും.പ്ലസ് ടു വിനു പകരം കർണ്ണാടകയിൽ പി യു സി ആയിരുന്നു ഉണ്ടായിരുന്നത് .മിത്ര നല്ല മാർക്കോട്‌ കൂടി പി യു സി പാസ്സായി.അവിടെ നിന്നും കുറച്ചകലെ ആയിരുന്നു എല്ലാ കോളേജുകളും ഉണ്ടായിരുന്നത്
മിത്രയെ പിരിഞ്ഞിരിക്കാൻ മിഥുനിന് കഴിയുമായിരുന്നില്ല. എന്നാൽ മിത്രക്ക്
നല്ലൊരു കോളേജിൽ എം ബി ബി എസ്‌ കിട്ടിയപ്പോൾ ശിവൻ മിത്രയെ ഹോസ്റ്റലിൽ നിർത്തി പഠിപ്പിക്കാൻ തീരുമാനിച്ചു. അവിടെ വെച്ചാണ് കൊക്കോ തോട്ടം ഉടമയുടെ മകനുമായി മിത്ര പരിചയപ്പെടുന്നത്. അതായിരുന്നു മിത്രയുടെ ജീവിതത്തിന്റെ പ്രധാന വഴിത്തിരിവും. ഇരുളുംവെളിച്ചവും ഇടകലർന്ന ജീവിത വഴിത്താരയിൽ നിന്നും എന്നെന്നേക്കുമായി ഇരുട്ടിലേക്ക് വഴുതി വീഴുന്ന, അല്ലെങ്കിൽ വലിച്ചെറിയപ്പെടുന്ന ജീവനുകളുടെ ഉണങ്ങിപ്പിടിച്ച രക്തക്കറകളെ വിധിയുടെ പേരിട്ടു വിളിക്കുന്ന ക്രൂരത. ഒരിക്കലും അഴിഞ്ഞു വീഴാത്ത ക്രൂരതയുടെ മുഖം മൂടികൾ വാഴുന്ന ലോകം…,…

(തുടരും )

സംഗീത✍

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

യു എ ഇയിൽ 50 ദിർഹമിന് കോവിഡ് ടെസ്റ്റ്

ദു​ബൈ: ബൂ​സ്റ്റ​ർ വാ​ക്സി​നെ​ടു​ക്കാ​ത്ത​വ​ർ​ക്ക്​ പ​ല സ്ഥ​ല​ങ്ങ​ളി​ലും സ​ന്ദ​ർ​​ശി​ക്കു​ന്ന​തി​ന്​ കോ​വി​ഡ്​ നെ​ഗ​റ്റി​വ്​ സ​ർ​ട്ടി​ഫി​ക്ക​റ്റ്​ നി​ർ​ബ​ന്ധ​മാ​ണ്. മ​റ്റ്​ എ​മി​റേ​റ്റു​ക​ളി​ൽ​നി​ന്ന്​ അ​ബൂ​ദ​ബി​യി​ലേ​ക്ക്​ പ്ര​വേ​ശി​ക്കാ​നും കോ​വി​ഡ്​ ഫ​ല​മോ ഗ്രീ​ൻ സി​ഗ്​​ന​ലോ ആ​വ​ശ്യ​മാ​ണ്. ഇ​തോ​ടെ, കു​റ​ഞ്ഞ നി​ര​ക്കി​ൽ കോ​വി​ഡ്​ ​പ​രി​ശോ​ന...

യു.എ.ഇ.യിൽ ഇതുവരെ വിതരണം ചെയ്തത് 2.3 കോടി വാക്സിൻ

ദുബായ്: യു.എ.ഇ.യിൽ ഇതുവരെ വിതരണം ചെയ്തത് 2.3 കോടി വാക്സിൻ ഡോസുകൾ. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 32,775 വാക്സിൻ ഡോസുകൾകൂടി വിതരണം ചെയ്തതായി ആരോഗ്യ, രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു. കോവിഡ് പ്രതിരോധത്തിന് ബൂസ്റ്റർ ഡോസുകൾ...

ടെക്സസ് ഫെഡറൽ ജീവനക്കാരുടെ വർദ്ധിപ്പിച്ച മണിക്കൂർ വേതനം 15 ഡോളർ ജനുവരി 30 മുതൽ

ഓസ്റ്റിൻ (ടെക്സസ്): ടെക്സസ് സംസ്ഥാനത്തെ ഫെഡറൽ ഏജൻസികളിൽ പ്രവർത്തിക്കുന്ന ജീവനക്കാരുടെ ഒരു മണിക്കൂറിലെ വേതനം 15 ഡോളറാക്കി ഉയർത്തിത് ജനുവരി 30 ഞായറാഴ്ച മുതൽ പ്രാബല്യത്തിൽ വരും. ഓഫീസ് ഓഫ് പേഴ്സണൽ മാനേജ്മെന്റ്(OPM) വെള്ളിയാഴ്ച...

നമ്മൾ വിർച്ച്വൽ ആയി “നമ്മളുടെ കലോത്സവം 2022” സംഘടിപ്പിക്കുന്നു.

കാൽഗറി : 'നമ്മള്‍' (നോര്‍ത്ത് അമേരിക്കന്‍ മീഡിയ സെന്റര്‍ ഫോര്‍ മലയാളം ആര്‍ട്‌സ് ആന്‍ഡ് ലിറ്ററേച്ചര്‍).നമ്മളുടെ പള്ളിക്കൂടത്തിലെ കുട്ടികൾക്കായി ഒരു വിർച്ച്വൽ കലോത്സവം "നമ്മളുടെ കലോത്സവം 2022" സംഘടിപ്പിക്കുന്നു. കാനഡയിലെ വാൻകൂവർ ഇന്ത്യൻ...
WP2Social Auto Publish Powered By : XYZScripts.com
error: