17.1 C
New York
Saturday, April 1, 2023
Home Literature 🌹പ്രണയ മാല്യം 🌹(കവിത)

🌹പ്രണയ മാല്യം 🌹(കവിത)

സുസ്മിത സന്തോഷ്, ന്യൂജേഴ്‌സി

പ്രണയകുസുമങ്ങൾ കൊരുത്തൊരു
ഹാരമുണ്ടാക്കിയിലകുമ്പിളിൽ
ചേർത്തു പിടിച്ചെന്റെ പ്രാണനെ
കാത്തു പടിവാതിലിലിൽ നിന്നനേരം

ചെമ്പകപ്പൂമണം വഹിച്ചെത്തും
പൂന്തെന്നലെന്തിനോ മെല്ലെയെൻ
കാതിലെത്ര ഹൃദ്യമായി ചൊല്ലിയ
സ്വകാര്യം കേട്ടു പുളകംപൂത്തനേരം

ഹൃദയതാളങ്ങളെ തൊട്ടു തലോടി
ഹൃദ്യരാഗങ്ങളും മൂളിയെത്തും
മഞ്ജുളാംഗിയാം ശിശിരനിലാവും
മെല്ലെ കുസൃതിയിൽ കടക്കണ്ണ്കാട്ടി

സുഖദമാം സ്‌മൃതികളെ പുൽകി
സഖീ ഞാനുമിവിടെ വെറുതെതെല്ലിട
നിന്നിടട്ടെ കരളു പറിച്ചു കൊടുത്ത
നീറുന്ന കദനകാവ്യത്തിൻമറുമൊഴിക്കായി

സുസ്മിത സന്തോഷ് ✍️

FACEBOOK - COMMENTS

WEBSITE - COMMENTS

1 COMMENT

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

‘Autism’ – ✍George Joseph

April 2 is observed as World Autism Awareness Day in order to emphasise the significance of supporting people with autism and to improve the...

വാർത്തകൾ വിരൽത്തുമ്പിൽ | 2023 | ഏപ്രിൽ 01 | ശനി

◾സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിലെ സ്വാഗതഗാന ദൃശ്യാവിഷ്‌കാര വിവാദത്തില്‍ പൊലീസ് കേസെടുത്തു. മാതാ പേരാമ്പ്രയുടെ ഡയറക്ടറടക്കം 11 പേര്‍ക്കെതിരെയാണ് കേസ്. മതസ്പര്‍ധ വളര്‍ത്താന്‍ ശ്രമിച്ചെന്ന കുറ്റം ചുമത്തി കോഴിക്കോട് നടക്കാവ് പൊലീസാണു കേസെടുത്തത്. രാജീവ്...

ബ്രഹ്മപുരം തീപിടുത്തം; മാലിന്യ കൂമ്പാരത്തിന് സ്വയം തീ പിടിച്ചത് ആവാമെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ട്.

കൊച്ചി: ബ്രഹ്മപുരത്ത് മാലിന്യ കൂമ്പാരത്തിന് സ്വയം തീ പിടിച്ചത് ആവാമെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ട്. മാലിന്യ നിക്ഷേപത്തിലെ രാസ വസ്തുക്കള്‍ തീ പിടിക്കാന്‍ കാരണമായെന്നാണ് ഫോറന്‍സിക് റിപ്പോര്‍ട്ടിലെ വിശദീകരണം. കാലങ്ങളായി കെട്ടിക്കിടക്കുന്ന മാലിന്യങ്ങളില്‍ വലിയ...

കോവിഡ് പ്രതിരോധം എല്ലാ ജില്ലകളും സര്‍ജ് പ്ലാന്‍ തയ്യാറാക്കി: ഗര്‍ഭിണികള്‍, പ്രായമായവര്‍, ജീവിതശൈലി രോഗമുള്ളവര്‍ എന്നിവര്‍ക്ക് മാസ്‌ക് നിര്‍ബന്ധം:മന്ത്രി വീണാ ജോര്‍ജ്.

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് കേസുകള്‍ ചെറുതായി കൂടി വരുന്ന സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താന്‍ എല്ലാ ജില്ലകള്‍ക്കും നിര്‍ദേശം നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കോവിഡ് കേസുകള്‍ വര്‍ധിക്കുന്നത് മുന്നില്‍...
WP2Social Auto Publish Powered By : XYZScripts.com
error: