17.1 C
New York
Monday, June 14, 2021
Home Literature 🌹ഇനി എത്രനാൾ🌹 (കവിത)

🌹ഇനി എത്രനാൾ🌹 (കവിത)

🌹ജയന്തിശശി✍️

അണയുവാനിനി എത്രനാൾ
പറയുവാനാകില്ല എങ്കിലും,
ആത്മാർത്ഥമായാഗ്രഹിക്കുന്നു
ഞാനുമെൻ സ്നേഹനിധിയാംപതിയും
ഹൃദയം ഹൃദയത്തോട് ചേർന്നിരിക്കുന്ന നേരം
ഇരുഹൃദയങ്ങളും സ്പന്ദിക്കുമാ –
നിമിഷമണഞ്ഞുവെങ്കിലെന്റെയീ
ജന്മം സുകൃത പൂർണ്ണമായേനേ….

ജീവിത സായാഹ്നത്തിൽ മെയ് തളരുമ്പോളൂന്നുവടികളേകാതെ
തണലേകി സ്നേഹിച്ചിടുവാനും …
ജീർണ്ണിച്ചവസ്ത്രത്തെശുദ്ധിവരുത്തുവാനും …
ആരോരുമില്ലാതെ മനമുരുകി കേഴുന്നു ഞങ്ങൾ …..

എൻ ചേതനയാണാദ്യം പൊലിഞ്ഞു പോകുന്നതെങ്കിൽ ….
മരണത്തിൽപോലും തീവ്ര സങ്കടത്താൽ
പ്രിയനെ തനിച്ചാക്കി പിരിയുവാൻ കഴിയാതെ ….പുണ്യമായ് ,
ജീവനിൽ പകുതിയായി സ്നേഹിച്ച
പ്രാണേശ്വരന്റെ ഓർമ്മയിൽ
കരൾവിങ്ങി തേങ്ങിക്കരഞ്ഞീ –
ധരണിയിൽ രുധിരമിഴികളോടെ ….
ആത്മശാന്തിക്കായലഞ്ഞീടും ഞാൻ…..

         🌹ജയന്തിശശി✍️

COMMENTS

1 COMMENT

  1. നന്നായിട്ടുണ്ട് ! ഇനിയുമെഴുതുക.

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

മഠം വിട്ടുപോകാന്‍ തയ്യാറല്ലെന്ന്; സിസ്റ്റർ ലൂസി കളപ്പുരയ്ക്കല്

തന്റെ ഭാഗം കേള്‍ക്കാതെയാണ് വത്തിക്കാന്റെ നടപടിയെന്ന് സിസ്റ്റർ ലൂസി. നടപടി സത്യത്തിനും നീതിക്കും നിരക്കാത്തത് ആണെന്നും അവര്‍ പ്രതികരിച്ചു. കന്യാസ്ത്രീയ ബലാല്‍സംഗം ചെയ്ത കേസിൽ ബിഷപ്പിനെ അറസ്റ്റു ചെയ്യണമെന്നാവശ്യപ്പെട്ട് കുറവിലങ്ങാട് മഠത്തിലെ ഇരയാക്കപ്പെട്ട കന്യാസ്ത്രീയുടെ...

ആദ്യമായി ഒരേ സമയം നാലു മലയാളികളെ കലക്ടർമാരായി നിയോഗിച്ചു, തമിഴ്നാട്

നാലു മലയാളികളെ ഒരേസമയം കലക്ടര്‍മാരായി നിയോഗിക്കുച്ചു. തമിഴ്നാട് സർക്കാരാണ് വ്യത്യസ്തമായ നിലപാടിൽ നാലു മലയാളികളെ ഒരേസമയം തമിഴ്നാട്ടിലെ വിവിധ ജില്ലകളിൽ കലക്ടർമാരായി കലക്ടര്‍മാരായി നിയോഗിക്കുന്നത്. പുതുതായി ചുമതലയേറ്റ നാലു പേരും 2013 ബാച്ച്‌...

തൊഴില്‍ നിരസിക്കുന്നതിന് കൊറോണ വൈറസ് കാരണമായി അംഗീകരിക്കില്ല.

ഓസ്റ്റിന്‍: തൊഴിലില്ലായ്മ വേതനം വാങ്ങിക്കുന്നവര്‍ക്ക് തൊഴില്‍ വാഗ്ദാനം ലഭിച്ചാല്‍ അതു സ്വീകരിക്കുന്നാതിരിക്കുന്നതിന് കൊറോണ വൈറസ് തടസ്സമാണെന്ന വാദം അംഗീകരിക്കാനാവില്ലെന്ന് ടെക്‌സസ് വര്‍ക്ക് ഫോഴ്‌സ് കമ്മീഷന്റെ അറിയിപ്പില്‍ പറയുന്നു. അമേരിക്കയില്‍ കൊറോണ വൈറസ് അതിരൂക്ഷമായിരുന്നപ്പോള്‍ പുറത്തിറക്കിയ...

പൊട്ടിവീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ്, വീട്ടമ്മ മരിച്ചു.

തൃശ്ശൂർ: പൊട്ടി കിടന്ന വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് വീട്ടമ്മ മരിച്ചു. വാതക്കാടൻ ചാത്തൻ്റെ ഭാര്യ (66) വയസുള്ള ജാനകിയാണ് മരിച്ചത്. സംഭവം നടന്നത്. കൊരട്ടി കാതികുടത്ത് ഇന്ന് രാവിലെ 11 മണിയോടെയായിരുന്നു. വാക്കാറ്റി...
WP2Social Auto Publish Powered By : XYZScripts.com
Share via
Copy link
Powered by Social Snap