17.1 C
New York
Saturday, June 3, 2023
Home Literature 🌀🌀അനാമികയുടെ തേരട്ടകള്‍🌀🌀 (ചെറുകഥ)

🌀🌀അനാമികയുടെ തേരട്ടകള്‍🌀🌀 (ചെറുകഥ)

രാജേഷ് മാടയ്ക്കൽ, ഖത്തർ ✍

മരുഭൂവിന്‍റെ ഏകാന്ത ജീവിതത്തില്‍ അക്ഷരങ്ങളെ പ്രണയിച്ച് സോഷ്യല്‍മീഡിയയില്‍ കവിതകളും ചെറുകഥകളുമെഴുതി വായനക്കാരുടെ ലൈക്കും കമന്‍റും ആസ്വദിച്ച് പിന്നെയും പിന്നെയും എഴുതികൊണ്ടിരിക്കുന്ന കാലം..പതിവുപോലെ രാവിലെ ഒരു കവിത പോസ്റ്റ് ചെയ്യാന്‍ മുഖപുസ്തകം തുറന്നപ്പോള്‍ ഒരുപാടു ഫ്രണ്ട് റിക്വസ്റ്റ് വന്നു കിടപ്പുണ്ട്..വെറുതെ ഒന്നു കണ്ണോടിച്ചപ്പോളായിരുന്നു ഒരു പേര് കണ്ണില്‍ പതിഞ്ഞത്.”ഇര”എന്നായിരുന്നു ഫേസ്ബുക്ക് ഐഡി..ഐഡി തുറന്നപ്പോള്‍ ഫോട്ടോയോ മറ്റു പോസ്റ്റുകളോ ഒന്നുമുണ്ടായില്ല..പക്ഷേ പ്രൊഫൈല്‍ വച്ച ഫോട്ടോയില്‍ ചിത്രകാരന്‍റെ ഭാവനയിലൂടെ സഞ്ചരിച്ചു നോക്കിയപ്പോള്‍ കണ്ണീരു കോരി കുടിക്കുന്ന തേരട്ടകളുടെ വികൃതമായ രൂപമായിരുന്നു..ഫ്രണ്ട് റിക്വസ്റ്റ് ആക്സപ്റ്റ് ചെയ്ത് എന്‍റെ കവിതയും പോസ്റ്റ് ചെയ്ത് ഡ്യൂട്ടിക്കിറങ്ങുമ്പോളും എന്‍റെ ചിന്തകള്‍ ആ ചിത്രത്തില്‍ തന്നെയായിരുന്നു.

ജോലികഴിഞ്ഞു റൂമിലെത്തി കുളിച്ചു ഒരു കട്ടന്‍ ചായയ്ക്ക് മുത്തമിട്ടു ഫേസ്ബുക്ക് തുറന്നപ്പോള്‍ ഇന്‍ബോക്സില്‍ ”ഇര”യുടെ സന്ദേശം കാത്തിരിപ്പുണ്ടായിരുന്നു..”മാഷേ…”എന്നു മാത്രമായിരുന്നു ഉണ്ടായത്..ജാഡ കാണിക്കരുതല്ലോ..ഒന്നുമില്ലെങ്കിലും ജീവിതത്തിലൊരാള്‍ മാഷേന്ന് വിളിച്ചതല്ലേ..ഞാനും തിരിച്ചൊരു ഹായ് കൊടുത്തു..എന്‍റെ മറുപടിക്ക് കാത്തിരുന്ന പോലെ വീണ്ടും സന്ദേശം വന്നു..

”മാഷേ..എനിക്കൊരു സഹായം ചെയ്യാമോ”..ഇതായിരുന്നു ആ സന്ദേശം..ദൈവമേ പണി പാളിയോ..ഇനി വല്ല സാമ്പത്തിക സഹായത്തിനോ മറ്റോ ആകുമോ..അതും ഒരു പരിചയവുമില്ലാത്ത ഒരാളിനോട് ഇങ്ങനെയൊക്കെ ചോദിക്കുകാന്നു വച്ചാല്‍..ഒന്നും മിണ്ടണ്ട..എന്‍റെ മനസ് എന്നെ താക്കീതു ചെയ്തു..കുറച്ചു നേരം കഴിഞ്ഞും റിപ്ളേ ഇല്ലാതായപ്പോഴാണ് വീണ്ടും സന്ദേശം വന്നത്..എന്‍റെ മനസ്സ് വായിച്ചതുപോലെ

”മാഷ് പേടിക്കണ്ട..കാശിനൊന്നുമല്ലാട്ടോ”..ഹോ സമാധാനമായി..ഞാന്‍ റിപ്ളേ കൊടുത്തു..
”എന്തു സഹായാ ഞാന്‍ ചെയ്യേണ്ടത്??”
”മാഷ് എന്നെ കുറിച്ചൊരു കഥയെഴുതണം”
”അതിന് താങ്കളെ കുറിച്ച് എനിക്കൊന്നുമറിയില്ലല്ലോ”
”അതേ മാഷേ..എന്നെ മാഷറിയില്ല..മാഷിന്‍റെ കവിതകളും കഥകളും വായിക്കാറുണ്ട് ഞാന്‍..അതുകൊണ്ടാ എന്നെ കുറിച്ച് ഒരു കഥ എഴുതാന്‍ പറയുന്നത്..ഒരിക്കലും മാഷെന്നെ കാണണ്ട..എന്‍റെ കഥ മാത്രം പുറംലോകമറിഞ്ഞാല്‍ മതി..എന്നെപോലെ തേരട്ടകളുടെ ഇരയായവരുടെ കഥ..”

”കുട്ടീ..എനിക്കങ്ങനെ കഥയെഴുതി ശീലമൊന്നുമില്ല..എന്നെക്കാള്‍ നന്നായി എഴുതുന്ന ആരെക്കൊണ്ടെങ്കിലും എഴുതിച്ചാല്‍ പോരേ..”

”പോര മാഷേ..മാഷ് വേണം ഇതെഴുതാന്‍..കാരണം മാഷ് എന്‍റെ ആരൊക്കെയോ ആണ്..മാഷിന്‍റെ പല കവിതകളിലും കഥകളിലും മാഷു പോലുമറിയാതെ ഞാനുണ്ടായിരുന്നു..അതാ മാഷിനെ തന്നെ തിരഞ്ഞെടുത്തത്”

”ശരി ഞാനൊന്ന് ആലോചിക്കട്ടെ..”ഞാന്‍ മറുപടി കൊടുത്തു അല്‍പ്പനേരം കണ്ണടച്ചു കിടന്നു..ആരായിരിക്കുമത്..എന്ത് കഥയായിരിക്കും പറയാനുള്ളത്..മനസ്സെന്തിനോ അസ്വസ്ഥമാകുന്നുണ്ടായിരുന്നു..

രാത്രി ഭക്ഷണവും കഴിച്ച് ഫ്ളാറ്റിന്‍റെ ടെറസ്സില്‍ പോയിരുന്ന് ഒരു സിഗററ്റിന് തിരി കൊളുത്തുമ്പോള്‍ മരുഭൂമിയെ തഴുകിയെത്തുന്ന കാറ്റിന് ജന്‍മ്മാന്തര ബന്ധമുണ്ടായിരുന്നു..വീണ്ടും ഫേസ്ബുക്ക് തുറന്ന് ഇന്‍ബോക്സില്‍ ഞാന്‍ സന്ദേശമയച്ചു..

”താങ്കള്‍ക്ക് പറയാനുള്ളത് പറയൂ”
പ്രതീക്ഷിരുന്ന പോലെ മറുപടിയുമെത്തി
”പറയാം മാഷേ..എല്ലാം പറയാം..രാവിന്‍റെ മുഖംമൂടി തന്നെയാണ് എന്‍റെ കഥയ്ക്കും നല്ലത്”

”മാഷ് തേരട്ടകളെ കണ്ടിട്ടുണ്ടോ..നൂറു കണക്കിന് കാലുകള്‍ മാത്രമുള്ള തേരട്ടകള്‍..അവയെ തൊട്ടിട്ടുണ്ടോ..തൊടുമ്പോള്‍ ചുരുണ്ടു കൂടി കിടക്കുന്നവ..അതുപോലെ കുറേ തേരട്ടകളുടെ ഇരയാണ് മാഷേ ഞാന്‍..സാമ്പത്തികമായി ഉയര്‍ന്ന ഒരു കുടുംബത്തിലെ ഒരേ ഒരു മകളാണ് ഞാന്‍..കുട്ടിക്കാലം മുതലേ തനിച്ചായിരുന്നു..അച്ഛന്‍ ബിസിനസ്സിനും ടൂറിനുമായി തിരക്കു പിടിച്ച ജീവിതം..അമ്മയാണെങ്കില്‍ സൊസൈറ്റി ലേഡീസുമായി എന്നും പാതിരാത്രി വരെ മദ്യപിച്ച് അബോധാവസ്ഥയില്‍ വന്നു കയറുന്ന കാഴ്ച്ചകള്‍ ഉറങ്ങാതെ കിടക്കുന്ന എന്‍റെ കുഞ്ഞി കണ്ണുകള്‍ കാണുന്നുണ്ടായിരുന്നു..അച്ഛന്‍റെയും അമ്മയുടെയും കൂടെ കിടക്കാന്‍,ഒരുമ്മ തരാന്‍,കെട്ടിപ്പിടിക്കാന്‍ എത്രയോ തവണ ഞാനാഗ്രഹിച്ചിരുന്നു..അവര്‍ക്കു എന്നെ വേണ്ടായിരുന്നു മാഷേ..

ആകെ ഒരാശ്വാസം വീട്ടുജോലിക്കു നിന്നിരുന്ന ദേവിചേച്ചി ആയിരുന്നു..അവരെന്നെ കുളിപ്പിക്കും മുടിചീകിതരും പൊട്ടു കുത്തും..അപ്പോഴൊക്കെ അവരായിരുന്ന് എന്‍റെ അമ്മയെന്ന് ആഗ്രഹിച്ചു പോകുമായിരുന്നു..സ്കൂളില്‍ മറ്റു കുട്ടികള്‍ അച്ഛനമ്മമാരുടെ കൂടെ വരുന്നത് കാണുമ്പോ കൊതിയാകുമായിരുന്നു മാഷേ..അതുകൊണ്ട് തന്നെ സ്കൂളിലും ആരോടും കൂട്ടുകൂടാതെ തനിയെ ഇരുന്ന് കരയാനായിരുന്നു എനിക്കിഷ്ടം..

ഒരു ദിവസം സ്കൂള്‍ കഴിഞ്ഞ് വീട്ടിലെത്തിയപ്പോഴാണ് അമ്മയുടെ മുറിയില്‍ നിന്ന് എന്തോക്കെയോ ശബ്ദങ്ങള്‍ കേട്ടത്..ഞാന്‍ പതിയെ ജനല്‍ വിടവിലൂടെ നോക്കിയപ്പോളാണ് ആദ്യമായി തേരട്ടയെ കാണുന്നത്..അത് അമ്മയുടെ മുകളില്‍ കിടന്ന് വളഞ്ഞും പുളഞ്ഞും എന്തൊക്കെയോ ചെയ്യുന്നുണ്ടായിരുന്നു..അമ്മയുടെ ശീല്‍ക്കാര ശബ്ദങ്ങള്‍ അതിനെ പ്രോല്‍സാഹിപ്പിക്കുന്നുണ്ടായിരുന്നു..കണ്ണുമടച്ച് ഓടി ബെഡില്‍ വീഴുമ്പോഴും ആ തേരട്ടയുടെ മുഖമായിരുന്നു മനസ്സില്‍..ഒപ്പം അമ്മയോടുള്ള വെറുപ്പും..അന്ന് ഒന്നും കഴിക്കാതെ ഉറങ്ങാന്‍ കിടന്നു..രാത്രിയിലെപ്പോഴോ എന്‍റെ കാലിലൂടെ തേരട്ടയുടെ കൈകള്‍ മുകളിലോട്ട് കയറി വരുമ്പോളാണ് ഞാന്‍ ഞെട്ടിയുണര്‍ന്നത്..അതിന്‍റെ ഒരു കൈ കൊണ്ട് എന്‍റെ കുഞ്ഞുവായ അമര്‍ത്തി പിടിച്ചിരുന്നു..മറു കൈ കൊണ്ട് എന്‍റെ കുഞ്ഞു പാവാടയ്ക്കുള്ളിലേക്ക് കൈ കടത്തുമ്പോള്‍ സര്‍വ്വ ശക്തിയുമെടുത്ത ആ തേരട്ടയുടെ കൈയ്യില്‍ ആഞ്ഞു കടിച്ചു..അതിന്‍റെ നിലവിളി കേട്ടാകണം അബോധാവസ്ഥയിലുള്ള അമ്മ വന്ന് എന്തൊക്കെയോ പറഞ്ഞ് അതിനെ കൂട്ടികൊണ്ടു പോയത്..

ഒറ്റപ്പെടലിന്‍റെയും പേടിയുടേയും ലോകമായിരുന്നു പിന്നീട്..സ്കൂളില്‍ തനിയെയിരുന്ന് കരയുന്നത് കണ്ടാണ് ഒരധ്യാപകന്‍ എന്‍റടുത്ത് വന്ന് കാര്യങ്ങള്‍ തിരക്കിയത്..എന്‍റെ കഥകള്‍ കേട്ട് അദ്ദേഹമെന്നെ ആശ്വസിപ്പിച്ചു..പക്ഷേ ആട്ടിന്‍ തോലിട്ട ചെന്നായായിരുന്നെന്ന് പിന്നീടാണ് എനിക്ക് മനസ്സിലായത്..പലപ്പോഴും ആശ്വസിപ്പിക്കാനെന്ന പേരില്‍ ആരുമില്ലാത്ത ഒഴിഞ്ഞ ക്ളാസ്സ് മുറികളില്‍ വച്ച് അയാളുടെ വിരലുകള്‍ തേരട്ടയെ പോലെ എന്‍റെ നെഞ്ചിലും ശരീരത്തിലും ഓടി നടന്നു..എല്ലാ കുട്ടികളും ബഹുമാനത്തോടെ കാണുന്ന അധ്യാപകന്‍റെ തനിസ്വരൂപം ആരോട് പറഞ്ഞാലാ വിശ്വസിക്കുക..പേടികൊണ്ട് ഇല്ലാതാകുന്നതല്ലാതെ..

ഇതുപോലെ എത്രയെത്ര അനുഭവങ്ങളാ മാഷേ എന്നെ പോലെ ഓരോ പെണ്‍കുട്ടിയും അനുഭവിക്കുന്നതും ആരോടും പറയാനാകാതെ ഉള്ളില്‍ പൊട്ടിക്കരയുന്നതും..മാഷിനറിയുമോ തിരക്കുള്ള ബസ്സില്‍ പോകുമ്പോഴും ഇടുപ്പിലും പിറകിലും തേരട്ടകള്‍ പിന്തുടര്‍ന്നു കൊണ്ടേയിരുന്നു..കോളേജില്‍ പഠിക്കുമ്പോള്‍ എല്ലാവര്‍ക്കുമുള്ള പോലെ എനിക്കുമുണ്ടായി പ്രണയം..അവന്‍റെ മധുരമൂറുന്ന വാക്കുകളില്‍ വിശ്വസിച്ച് അവന്‍റെ കൂടെയൊരു ജീവിതം മോഹിച്ച് വീടുവിട്ടറങ്ങിപ്പോയപ്പോള്‍ കരുതിയത് ആണൊരുത്തന്‍റെ കരുതലിലേക്കാകുമെന്ന്..പക്ഷേ ആദ്യരാത്രി തന്നെ അവന്‍റെ കൂട്ടുകാര്‍ക്കിടയിലേക്ക് എന്നെ എറിഞ്ഞു കൊടുത്തപ്പോള്‍ ആയിരം തേരട്ട കൈകള്‍ എന്‍റെ നഗ്നമേനിയെ ചുറ്റി വരിഞ്ഞു കൊണ്ടിരുന്നു..ഏതോ അറിയാത്ത നാട്ടില്‍ എന്നെ ഉപേക്ഷിച്ച് അവര്‍ കടന്നു കളഞ്ഞപ്പോള്‍ വിശപ്പിന്‍റെ താളം അസഹനീയമായപ്പോള്‍ മുട്ടിയ വാതിലുകളിലൊക്കെ കണ്ടത് കാമത്തിന്‍റെ ലഹരിയ്ക്കായുള്ള തേരട്ട കണ്ണുകളായിരുന്നു..ഇന്നെന്‍റെ ലോകം തേരട്ടകളുടെ താവളമാണ്..രാത്രിയും പകലും ചൂട് തേടിയെത്തുന്ന തേരട്ടകളുടെ ലോകം..ഇവിടെ നിന്നൊരു മടക്കയാത്രയില്ല..മരണത്തിന് പോലും വേണ്ടാത്തതുകൊണ്ടാകും പല ശ്രമങ്ങളും പരാജയപ്പെട്ടത്..നിര്‍വ്വികാരതയുടെ ചുഴിയുള്ള മനസ്സില്‍ മരണത്തിന്‍റെ കാലൊച്ചയ്ക്കായി ഞാന്‍ കാതോര്‍ത്തിരിക്കുന്നു..മാഷ് എന്‍റെ കഥയെഴുതണം..എന്നെ പോലെ ആയിരക്കണക്കിന് പെണ്‍കുട്ടികള്‍ ജീവിതം തുടങ്ങും മുമ്പെ നശിച്ച് നാറാണക്കല്ലായ കഥയെഴുതണം..വായിക്കുന്നവര്‍ക്ക് ഇങ്ങനെയും കുറേ ജീവിതങ്ങളുണ്ടെന്നറിയണം..ഇവിടെ ആരാണ് തെറ്റെന്ന ചിന്തയുയരണം..ജന്‍മ്മം കൊടുത്തതു കൊണ്ടോ പത്തുമാസം ചുമന്നതിന്‍റെ കണക്കെടുത്തതു കൊണ്ടോ അച്ഛനമ്മമാര്‍ പൂര്‍ണ്ണമാകുന്നില്ല എന്ന തിരിച്ചറിവുണ്ടാകണം..ഇത് വായിക്കുന്ന ഓരോ ആളുടെയും ചിന്തകളില്‍ പുതിയ ചിന്തകളുണ്ടാകണം..എന്‍റെ ജന്‍മ്മത്തിലെ ആദ്യത്തേയും അവസാനത്തേയും ആഗ്രഹം മാഷെഴുതണം..ഇനിയൊരു കണ്ടുമുട്ടലോ സന്ദേശമോയില്ലാതെ ഞാനാരെന്നോ എവിടെയാണെന്നോ അറിയാതെ മാഷിതെഴുണം..എഴുതില്ലേ മാഷേ??

”എഴുതാം കുട്ടീ..എന്നെകൊണ്ട് കഴിയുന്നപോലെയെഴുതാം”നിറഞ്ഞ കണ്ണുകള്‍ ക്കുള്ളില്‍ അവ്യക്തമായ അക്ഷരങ്ങളോടെ ഞാനെഴുതി തുടങ്ങി..’അനാമികയുടെ തേരട്ടകള്‍’.

രാജേഷ് മാടയ്ക്കൽ, ഖത്തർ✍

FACEBOOK - COMMENTS

WEBSITE - COMMENTS

1 COMMENT

  1. തേരട്ടകൾ ഇഴയുന്ന പെണ്ണിന്റെ ജീവിതം മനോഹരമായി എഴുതി.
    ചെറുകഥ ഇഷ്ടമായി.

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

ട്രെയിൻ ദുരന്തം; രാജ്യവ്യാപകമായി 43 ട്രെയിനുകൾ റദ്ദാക്കി, കേരളത്തിൽ നിന്നും റദ്ദാക്കിയത് 2 ട്രെയിനുകൾ.

ഭുവനേശ്വർ: ഒഡീഷയിലുണ്ടായ അപകടത്തെ തുടർന്ന് രാജ്യവ്യാപകമായി 43 ട്രെയിനുകൾ റദ്ദാക്കി. 38 ട്രെയിനുകൾ വഴി തിരിച്ചുവിട്ടു. രണ്ട് ട്രെയിനുകളാണ് കേരളത്തിൽ നിന്നും റദ്ദാക്കിയത്. ഇന്ന് പുറപ്പെടേണ്ടിയിരുന്ന തിരുവനന്തപുരം-ഷാലിമാർ ദ്വൈവാര എക്സ്പ്രസ്, കന്യാകുമാരി ദിബ്രുഗർ വിവേക്...

ട്രെയിൻ അപകടം; ഗോവ- മുംബൈ വന്ദേഭാരത് എക്‌സ്പ്രസിന്റെ ഫ്ലാ​ഗ് ഓഫ് ചടങ്ങ് മാറ്റിവെച്ചു.

ന്യൂഡൽഹി:പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യാനിരുന്ന ഗോവ- മുംബൈ വന്ദേഭാരത് എക്‌സ്പ്രസിന്റെ ഫ്ലാ​ഗ് ഓഫ് ചടങ്ങ് ഒഡീഷയിൽ നടന്ന ട്രെയിൻ ദുരന്തത്തെ തുടർന്ന് മാറ്റിവെച്ചതായി കൊങ്കൺ റെയിൽവേ അധികൃതർ അറിയിച്ചു. ഇന്ന് രാവിലെ വീഡിയോ കോൺഫറൻസിലൂടെ...

ഒഡീഷ ട്രെയിൻ അപകടം; മരണം 280 ലെത്തി, മരണസംഖ്യ ഇനിയും ഉയരാൻ സാധ്യത.

ഭുവനേശ്വർ: ഒഡീഷയിലെ ട്രെയിന്‍ അപകടത്തില്‍ മരണസംഖ്യ 280 ആയി. 900ലേറെ പേർക്കാണ് അപകടത്തിൽ പരുക്കേറ്റത്. ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി ബലാസൂറിലേക്ക് അഞ്ച് രക്ഷാ സംഘത്തെ അയച്ചിട്ടുണ്ട്. ദുരന്തത്തെ തുടർന്ന് ഒഡിഷ സർക്കാർ ഒരു...

ജൂൺ ആറ് വരെ ഇടിമിന്നലോടെയുള്ള മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത;നാളെമുതൽ ജാഗ്രത നിർദ്ദേശം.

തിരുവനന്തപുരം: സംസ്ഥാനത്ത് ജൂൺ ആറാം തിയ്യതി വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും 30 മുതൽ 40 കി.മീ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇത്...
WP2Social Auto Publish Powered By : XYZScripts.com
error: