17.1 C
New York
Monday, September 27, 2021
Home Literature ❤കൂട്ടുകാരി❤

❤കൂട്ടുകാരി❤ [കവിത]

✍സെൽവരാജ് CN

,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,
“അ” യിൽ തുടങ്ങി ” അം” വരെയുള്ള സ്വരാക്ഷരങ്ങളിലാണ് ഞാൻ ഈ കവിതയെഴുതി പൂർത്തിയാക്കിയിരിക്കുന്നത്..
,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,

അന്നെനിക്കുണ്ടായിരുന്നു സത്യം
ചേർന്നു നടന്നൊരാ കൂട്ടുകാരി…

ആരും കൊതിക്കുന്ന അഴകില്ലയെങ്കിലും
നന്മതൻ മനസ്സുള്ള കൂട്ടുകാരി..

ഇരവിലും പകലിലും സാന്ത്വനമായെൻ്റെ
മിഴിനീർ തുടയ്ക്കുന്ന കൂട്ടുകാരി..

ഈ ജന്മസുകൃതമായ് ഈശ്വരൻ തന്നൊരാ
ശാലീനയായൊരു കൂട്ടുകാരി..

ഉത്തുംഗശ്രംഗമായ് ഞാനൊന്നുയരുവാൻ
ഏറെക്കൊതിച്ചൊരാ കൂട്ടുകാരി..

ഊനങ്ങളൊന്നുമേ വന്നു ഭവിക്കാതെ
പ്രാർത്ഥിച്ചിരുന്നൊരാ കൂട്ടുകാരി..

ഋതുഭേദങ്ങളെത്ര കഴിഞ്ഞുവെന്നാകിലും
ഇന്നും മറക്കാത്ത കൂട്ടുകാരി…

എൻ ഹൃത്തിനുള്ളിലായെന്നും കുടികൊള്ളും
ആത്മാവിൽ ചേർന്നൊരാ കൂട്ടുകാരി..

ഏറെ കൊതിച്ചെൻ്റെ വാമഭാഗത്തായി
ചേരുവാൻ മോഹിച്ച കൂട്ടുകാരി..

ഐതീഹ്യമാമൊരു കഥയതുപോലവെ
ഓർമ്മയായ്ത്തീർന്നൊരു കൂട്ടുകാരി..

ഒപ്പം നടക്കുവാനേറെയാശിച്ചവൾ
എൻ്റെയാ നല്ലൊരു കൂട്ടുകാരി..

ഓർമ്മകൾ മാത്രമേ ബാക്കിയാവുമ്പോളും
മാലാഖയാണെൻ്റെ കൂട്ടുകാരി..

ഔവിധ ചിന്തകൾ മനതാരിൽ നിറയുമ്പോൾ
നഷ്ടമെനിക്കെൻ്റെ കൂട്ടുകാരി..

അംബര വീഥിയിൽ മിന്നിത്തിളങ്ങുന്ന
താരകം പോലൊരു കൂട്ടുകാരി…

അക്ഷരങ്ങളെ പ്രണയിച്ചവൻ…

✍സെൽവരാജ് CN

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

നീലഗിരി എക്സ്പ്രെസ്സ് (കഥ-ഭാഗം..2)

രാത്രി മുഴുവനും അവർ പരസ്പരം മലയാളവും തമിഴും കലർത്തി സംസാരിച്ചുകൊണ്ടിരുന്നു.. അവരുടെ പ്രണയം പൂത്തുലയുകയാണ്..അവളുടെ മൃദുലവും കോമളവുമായ വലതുകരം അവൻ അവന്റെ കൈകളിലേക്ക് കവർന്നെടുത്തു..അവൾ കൈ പിൻവലിക്കാതെ അവനിലേക്ക് കുറച്ചു കൂടി ചേർന്നിരുന്നു.. "എന്നെ...

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (48)

ഐശ്വരത്തിന്റെ മിഴിതുറന്ന തുമ്പയും മഞ്ഞചാർത്തണിഞ്ഞ മുക്കുറ്റിയും കാർമേഘനിറംപടർത്തിയ കാക്കപ്പൂവും ഉടുത്തൊരുങ്ങി എത്തുമ്പോൾ അവർക്കുമുന്നേ തെച്ചിയും തിരുതാളിയും അവരുടെ വരവറിയിച്ചു തൊടിയിൽ ചിരിപൊഴിച്ചു നിൽക്കുന്ന പൊന്നിൽ ചിങ്ങമാസം വഴിതെറ്റാതെ എത്തിയിരിക്കുന്നു.. കാലം അതിന്റെ അനിവാര്യതയിൽ...

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (47)

ശ്രാവണം എന്ന സംസ്കൃതപദത്തിന്റെ തത്ഭവരൂപമാണ് ഓണമെന്ന് ചില ഭാഷാപണ്ഡിതൻമാർ അഭിപ്രായപ്പെടുന്നുണ്ട്. സംഘകാലകൃതികളായ പത്തുപാട്ടിലെ മധുരൈകാഞ്ചി എന്ന ഗ്രന്ഥത്തിൽ ഇന്ദ്രവിഴ എന്നു ആദ്യകാലത്തു വിളിപ്പേരുള്ള ഓണം കേരളത്തിലും തമിഴ്നാട്ടിലും ആഘോഷിച്ചിരുന്നതായി പറയുന്നു. ഓണത്തെക്കുറിച്ചുള്ള ചരിത്രപരാമർശങ്ങളും...

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (46)

"'മാവേലി നാടു വാണീടും കാലംമാനുഷ്യരെല്ലാരുമൊന്നുപോലെആമോദത്തോടെ വസിക്കും കാലംഅപത്തങ്ങാർക്കു മൊട്ടില്ല താനും " എൻ്റെ സങ്കല്പത്തിലെ ഓണം - ഈ ആപത്തു കാലത്ത് വന്നെത്തിയ ഓണത്തെ വരവേറ്റുകൊണ്ട് മലയാളി മനസ്സിൽ എൻ്റെ സങ്കല്പത്തിലെ ഓണക്കാലത്തെപ്പറ്റി എഴുതാൻ കിട്ടിയ...
WP2Social Auto Publish Powered By : XYZScripts.com
error: