ആദ്യാക്ഷരത്തിൽ തുടങ്ങി
രണ്ടക്ഷരത്തിൽ പൂർണതയിൽ
അറിവിൻ ഗുരുവായതും
കനിവിൻ നിറകുടമായതും അമ്മ
പൊക്കിൾ കൊടി ബന്ധത്താൽ ധരണിയിൽ സ്നേഹ സരണി തീർത്തതും
പേറ്റുനോവ് ‘സഹനത ‘യുടെ പ്രതിരൂപം എന്ന് പേര് ചൊല്ലിയതും അമ്മയെതന്നെ
അമ്മിഞ്ഞപ്പാലിൻ മാധുര്യം നുകർന്ന എൻ ചുണ്ടിലെ അമൃത
സ്നേഹവും
താരാട്ടുപാട്ടിന്റെ ഈണങ്ങൾ
പാടിപഠിപ്പിച്ച സംഗീത വിസ്മയവും അമ്മ തന്നെ.
അജ്ഞാതയാം ഇരുട്ട് ഭേദിക്കും അറിവിൻ നിലാവായതും
കാലിടറും പിഞ്ചു കുഞ്ഞിൻ കൈ താങ്ങായതും അമ്മ.
ഒക്കത്തിരുത്തി കിളികളെയും പൂക്കളെയും കാണിച്ചു തരുന്ന പ്രകൃതിതൻ വിളക്കാണ് എന്നമ്മ.
അടുക്കള തൻ കരിയിലും പുകയിലും നിത്യ സൗന്ദര്യമായി വിളങ്ങുന്ന അന്ന ദാതാവും അമ്മയല്ലോ.
കാത്തിരിപ്പിൻ വാതായനങ്ങളിൽ
മക്കളെ ഓർത്തു ഉരുകുന്ന മെഴുകുതിരി നാളമാകുന്നതും അമ്മ തന്നെ.
ഹൃദയത്തിൻ ശ്രീകോവിലിൽ സ്നേഹത്താൽ പൂജിക്കും ദൈവത്തിൻ നിറ സാന്നിധ്യമായതും അമ്മയല്ലോ
അറിവിൻ വിളക്കായി അകലങ്ങളിൽ മായാതെ ചിരി തൂകി നിൽക്കുന്നതും അമ്മയല്ലാതെ മറ്റാര്.
✍️📜ജയശങ്കർ. വി
അമ്മയെന്നാൽ ഒരിക്കലും വർണ്ണിച്ചു തീർക്കാൻ പറ്റാത്ത കാവ്യമാണ്!
മനോഹരമായ വരികൾ. ഒത്തിരി ഇഷ്ടമായി.
സ്നേഹപൂർവ്വം ദേവു
Thanks💖🙏
സ്നേഹം 💖🙏
അമ്മയെന്ന നന്മ വരികളിൽ നിറഞ്ഞു നിൽക്കുന്നു. വളരെ മനോഹരമായ കവിത 👏👏
സ്നേഹം 💖🙏