രേവതിക്കുട്ടി പള്ളിപ്പുറം
പോയ കാലത്തിൻ കഥകളേറെ
ചൊല്ലുവാനുണ്ടീ നാട്ടുവഴികൾക്കും
ഗ്രാമത്തിൻ നാഡികളായിരുന്നൊരീ
വഴികൾ ഇന്നിൻ രക്തസാക്ഷികൾ.
പോയ കാലത്തിൻ ഓർമ്മകൾ പേറി
പച്ചപ്പാൽ മൂടിയൊരാ വഴിപ്പാതകൾ.
സാക്ഷികളായിരുന്നിവർ പല പ്രണയ
ങ്ങൾക്കും സദ് സൗഹൃദങ്ങൾക്കുമായ് .
ബാല്യത്തിൻ ഓർമ്മകളിൽ ഓടിക്കിത-
ച്ചൊരാ നാട്ടുവഴികൾ ഇന്നിൻ പരിഷ്-
കൃത കാലത്തിൻ രക്തസാക്ഷികൾ ..
ഓടിക്കളിച്ചിടാം ആ പഴയ കാലത്തിൻ
ഓർമ്മതൻ നാട്ടുവഴിയിലൂടൊരിക്കൽ-
കൂടി ഒരു കുട്ടിക്കുരുന്നായ് ആർത്ത്
ഉല്ലസിച്ചിടാം പോയ കാലത്തിനോർമയിൽ.