17.1 C
New York
Saturday, September 18, 2021
Home Literature ഹേമന്തരാവിൽ (കവിത)

ഹേമന്തരാവിൽ (കവിത)

✍ബൈജു തെക്കുംപുറത്ത്

ഹേമന്തരാവിൽ കുളിരുമായ്
വന്നൊരു
തെന്നലെ..പൂന്തെന്നലെ..(2)
പൂനിലാവിൻ സഖീ..നീ പുണരുമ്പോൾ
പാരിജാതത്തിൻ സുഗന്ധം..
പാരിജാതത്തിൻ സുഗന്ധം..

(ഹേമന്തരാവിൽ…)

വാസരസ്വപ്നത്തിൻ നിനവുകളെന്നിൽ
വാസന്തമായ് വന്നു നീയുണർത്തും(2)
അനുരാഗസൗഭഗമലരായ് വിടർന്നവൾ
മന്ദഹാസംതൂകി വന്നണയും..
മധുമന്ദഹാസംതൂകി വന്നണയും..

(ഹേമന്തരാവിൽ…)

പൂന്തെന്നലേയെൻ നനവോർമ്മകൾ
തൊട്ടുണർത്തി നീ മെല്ലെ പോയ്മറയു മ്പോൾ (2)
പോയകാലത്തിൻ്റെ പ്രിയരാഗനിമിഷ ങ്ങൾ
പുണരുന്നു പ്രിയമോടെയെൻ മാനസം..
പുണരുന്നു പ്രിയമോടെയെൻ മാനസം..

(ഹേമന്തരാവിൽ…)

✍ബൈജു തെക്കുംപുറത്ത്

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

മലങ്കരയുടെ പ്രത്യാശ (കവിത)

മലങ്കരയ്ക്കഭിമാന നിമിഷംമാർത്തോമ്മാ ശ്ലീഹാ സിംഹാസനത്തിൽ ...

ചിന്തകളുടെ തടവറയിൽ – ...

നമ്മുക്ക് എല്ലാവർക്കും ഒരു പേരുണ്ട്. ഒരു കുടുംബത്തിലെ കുറച്ചു ബന്ധങ്ങളിലും, ചുറ്റുമുള്ള ചില സൗഹൃദങ്ങളിലും നാം നമ്മെ തളച്ചിട്ടിരിക്കുന്നു. ഏതോ ജാതിയുടെയോ, മതത്തിന്റെയോ പേരിൽ, ജനിച്ചപ്പോൾ തന്നെ സമൂഹം നമുക്ക് മുദ്രയിട്ട് കഴിഞ്ഞിരിക്കുന്നു....

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (21)

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഇത്തവണത്തെ ഓണാഘോഷം വീടുകളിൽ മാത്രം ആക്കണം എന്ന് തിരുവനന്തപുരം ജില്ലാ കളക്ടർ. ഈ കൊറോണ കുഞ്ഞ് എത്രകാലമായി എല്ലാവരുടെയും സ്വൈരജീവിതം തടസ്സപ്പെടുത്തിക്കൊണ്ട് ഇങ്ങനെ നിൽക്കുന്നു? ഗൃഹാതുരത്വത്തിന്റെ ഓർമകളുമായി ഇത്തവണയും ഓണം...

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (20)

ഓണം -കേരളത്തിന്റെ ദേശീയോത്സവം, മലയാളിയുടെ സ്വകാര്യ അഹങ്കാരം. ചിങ്ങമാസത്തിലെ തിരുവോണ നാളിലാണ് നാം ഓണംആഘോഷിക്കുന്നത്. ഓണത്തെക്കുറിച്ചുള്ള ഐതീഹ്യം പറയാതെ പോയാൽ അതിന്റെ പ്രസക്തി അപ്രസക്തമാകും. രാജാക്കന്മാരാണ് പണ്ട് രാജ്യം ഭരിച്ചിരുന്നത്. കേരളം ഭരിച്ചിരുന്ന അസുര...
WP2Social Auto Publish Powered By : XYZScripts.com
error: